മൂന്നു തവണ പരാജയം; നാലാം തവണ സിവില്‍ സര്‍വീസില്‍ ഉന്നത വിജയം; യുവാവിന്റെ പഠന രഹസ്യം ഇതാണ്

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മൂന്നു തവണ തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും പിന്മാറാതെ വിജയത്തിനുവേണ്ടി പോരാടിയ പോലീസുകാരന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം. മുംബൈ സ്വദേശിയായ ഇരുപത്തിയാറുകാരന്‍ സ്വപ്‌നില്‍ പാട്ടീല്‍ ആണ് ആര്‍ക്കും മാതൃകയാകുന്ന തരത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയത്.

55ാം റാങ്കുനേടിയ സ്വപ്‌നില്‍ ആണ് മുംബൈയിലെ ഉയര്‍ന്ന റാങ്കുകാരന്‍. ഐഎഎസ് ആണ് തന്റെ ലക്ഷ്യമെന്നും സ്വപ്‌നില്‍ പറയുന്നു. തന്റെ വിജയരഹസ്യവും സ്വപ്‌നില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പങ്കുവെച്ചു. ഇലക്ടോണിക്‌സ് ആന്‍ഡ് ടെലി കമ്യൂണിക്കേഷനില്‍ ബിരുദധാരിയായ സ്വപ്‌നില്‍ പ്രമുഖരായ ഐടി കമ്പനിയില്‍ നിന്നുള്ള ഓഫര്‍ വേണ്ടെന്നുവെച്ചാണ് സിവില്‍ സര്‍വീസില്‍ പരിശീലനം ആരംഭിക്കുന്നത്.

exam

ദില്ലിയില്‍ ആയിരുന്നു ഒരു വര്‍ഷത്തെ പരിശീലനം. പിന്നീട് മുംബൈയിലേക്ക് മടങ്ങി. താനെയില്‍ ഒരു കോച്ചിങ് ക്ലാസില്‍ ചേര്‍ന്നു. രാവിലെ എട്ടുമണിക്ക് വീട്ടില്‍നിന്നും പോയാല്‍ രാത്രി പത്തുമണിക്കാണ് തിരിച്ചെത്തുക. എന്നാല്‍ ഈ പരിശീലനം കൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്ന് സ്വപ്‌നില്‍ പറയുന്നു. സ്വയം പഠനമാണ് തന്നെ പരീക്ഷയ്ക്ക് പ്രാപ്തനാക്കിയത്. മൂന്നു പരീക്ഷകളിലെ പരാജയം പരീക്ഷയെക്കുറിച്ച് മനസിലാക്കാനും കൂടുതല്‍ മെച്ചപ്പെടാനും സഹായിച്ചു. താന്‍ സ്വയം ഒരു പഠനരീതി ആവിഷ്‌കരിച്ചെന്നും സ്വപ്‌നില്‍ പറഞ്ഞു. സ്വന്തമായി സോഷ്യല്‍ മീഡിയ സൈറ്റും ബ്ലോഗും ഉള്ള സ്വപ്‌നില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കന്നുവര്‍ക്ക് ഇതിലൂടെ മാര്‍ഗനിര്‍ദ്ദേശം നല്‍കാനുള്ള ഒരുക്കത്തിലാണ്.

English summary
Fourth-time lucky: After failing thrice, policeman’s son tops UPSC exams from Mumbai
Please Wait while comments are loading...