കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപ്പു സുല്‍ത്താന്‍ വിവാദം: ഗിരീഷ് കര്‍ണാടിന് വധഭീഷണി

Google Oneindia Malayalam News

മൈസൂരു: ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തും, നടനും ചലച്ചിത്ര സംവിധായകനും ഒക്കെയായ ഗിരീഷ് കര്‍ണാടിന് ട്വിറ്ററിലൂടെ വധഭീഷണി. കല്‍ബുര്‍ഗിയുടെ ഗതിയായിരിയ്ക്കും കര്‍ണാടിനെന്നാണ് ഭീഷണി.

കഴിഞ്ഞ ദിവസം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ഗിരീഷ് കര്‍ണാട് നടത്തിയ ഒരു പാരമര്‍ശം വിവാദമായിരുന്നു. ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണം എന്നായിരുന്നു കര്‍ണാട് ആവശ്യപ്പെട്ടത്.

Girish Karnad

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു ജയന്തി ചടങ്ങില്‍ വച്ചായിരുന്നു ഇത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഗിരീഷ് കര്‍ണാട് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും സര്‍ക്കാരിന് അത്തരം പദ്ധതികളൊന്നും ഇല്ലെന്നും സിദ്ധരാമയ്യ പിന്നീട് പ്രതികരിച്ചു. ഗിരീഷ് കര്‍ണാട് പറഞ്ഞത് തെറ്റായിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പറഞ്ഞ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിയ്ക്കുന്നു എന്നാണ് ഗിരീഷ് കര്‍ണാട് പിന്നീട് പ്രതികരിച്ചത്.

ഇന്‍ടോളറന്റ് ചന്ദ്ര എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ഗിരീഷ് കര്‍ണാടിന് നേര്‍ക്കുള്ള വധഭീഷണി പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ ഗിരീഷ് കര്‍ണാടിനെതിരെ ഒരു പരാതിയും പോലീസിന് ലഭിച്ചിട്ടുണ്ട്. ഹിന്ദുക്കളേയും വൊക്കലിംഗ സമുദായത്തേയും കര്‍ണാട് അപമാനിയ്ക്കുന്നു എന്നാണ് ആരോപണം. സാമുദായിക സൗഹാര്‍ദ്ദം നശിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നതായും പരാതിയില്‍ ആരോപിയ്ക്കുന്നുണ്ട്.

ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം സംസ്ഥാനത്ത് വലിയ സംഘര്‍ഷങ്ങളാണ് സൃഷ്ടിച്ചത്. ബിജെപിയും ഹിന്ദു സംഘടനകളും ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഘര്‍ഷത്തില്‍ ഒരു വിഎച്ച്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.

English summary
Playwrighter Girish Karnad has been threatened he would meet the same end as murdered writer MM Kalburgi for demanding renaming of the Kempegowda International airport after Tipu Sultan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X