പെണ്‍കുട്ടികളും ബിയര്‍ കുടിക്കുന്നു... ശരിക്കും ഭയം തോന്നുന്നു മനോഹര്‍ പരീക്കര്‍

  • Written By: Desk
Subscribe to Oneindia Malayalam

പനാജി: പെണ്‍കുട്ടിളുടെ മദ്യപാന ശീലത്തിനെതിരെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. പെണ്‍കുട്ടികള്‍ ബിയര്‍ ഉപയോഗിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നെന്നും അവരുടെ മദ്യപാനം പേടിപെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് യൂത്ത് പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഗോവയിലെ കോളേജുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ലഹരി ഉപയോഗം ഇപ്പോള്‍ ഉണ്ടായ പ്രതിഭാസമല്ല. താന്‍ ഐഐടിയില്‍ പഠിക്കുമ്പോള്‍ അവിടേയും കഞ്ചാവും മറ്റ് ലഹരികളും ഉപയോഗിക്കുന്ന ചെറു സംഘങ്ങള്‍ ഉണ്ടായിരുന്നു. പെണ്‍കുട്ടികളുടെ മദ്യപാനമാണ് ഇപ്പോള്‍ പേടിപ്പിക്കുന്നത്. സഹിക്കാവുന്നതിന്‍റെ പരിധി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

manohar pareekar

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ച് വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മയക്കു മരുന്ന് ശൃംഖല തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വലിയ തോതില്‍ തന്നെ നടക്കുന്നുണ്ടെങ്കിലും അതിനെ പൂര്‍ണമായി ഇല്ലായ്മ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പരീക്കര്‍ പറഞ്ഞു,

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 170 ല്‍ അധികം പേരെ മയക്കുമരുന്ന് കേസില്‍ പിടിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലെ നിയമപ്രകാരം കുറഞ്ഞ അളവിലാണ് മയക്കുമരുന്നാണ് പിടിക്കപ്പെടുന്നതെങ്കില്‍ കുറ്റക്കാര്‍ക്ക് കുറഞ്ഞ ശിക്ഷ മാത്രമേ ലഭിക്കാറുള്ളൂവെന്നും രണ്ടാഴ്ചയ്‌ക്കോ ഒരു മാസത്തിനോയിടയില്‍ അവര്‍ക്ക് ജാമ്യം ലഭിക്കാറുണ്ടെന്നും പരീക്കര്‍ പറഞ്ഞു.

English summary
Goa chief minister Manohar Parrikar said on Friday the drug problem in the state's colleges was not as big as it's being made out to be. "But we are definitely worried," the CM said, adding that girls drinking beer was also a concern.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്