
ഗൂഗിളിന് ഒരാഴ്ച്ചയ്ക്കിടെ ഇന്ത്യയില്‍ രണ്ടാമത്തെ പിഴ; ഇത്തവണ 936 കോടി രൂപ
ദില്ലി: ഒരാഴ്ച്ചയ്ക്കിടെ ഗൂഗിളിന് ഇന്ത്യയില്‍ വീണ്ടും പിഴ. 966.44 കോടി രൂപയാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ചുമത്തിയിരിക്കുന്നത്. ഇതോടെ മൊത്തം 2274 കോടി രൂപയാണ് ഗൂഗിള്‍ പിഴയായി അടയ്‌ക്കേണ്ടത്. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തല്‍. നേരത്തെ ഇത് തന്നെയായിരുന്നു കാരണമായി പറഞ്ഞത്. നാല് ദിവസം മുമ്പ് 1337.76 കോടി രൂപ ഗൂഗിളിന് പിഴയിട്ടിരുന്നു.
ഇന്ത്യയില്‍ ഗൂഗിള്‍ വിപണി മര്യാദ ലംഘിച്ചതായി കോമ്പറ്റീഷന്‍ കമ്മീഷന്റെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഇത്തരം സര്‍വീസുകളെ സാമ്പത്തിക ലക്ഷ്യമിട്ട് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് ഗൂഗിളിനോട് കോമ്പറ്റീഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൂഗിളിന്റെ സേവനങ്ങളില്‍ അടിമുടി തകരാറുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഗൂഗിള്‍ വിപണി മര്യാദ ലംഘിച്ചതായി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി.
നിര്ത്താതെ നായയുടെ കുര, സഹികെട്ട് അയല്വാസിയുടെ കത്ത്: വായിച്ച ദമ്പതിമാര്ക്ക് ഉത്തരം മുട്ടി
ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളുടെ സോഫ്റ്റ് വെയര്‍ പ്രവര്‍ത്തനം തന്നെ ഗൂഗിള്‍ പ്ലേസ്റ്റോറിനെ ആശ്രയിച്ചാണ്. ഫോണുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇത്തരം സോഫ്റ്റ് വെയര്‍ എല്ലാം പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. ഇതിലൂടെയാണ് ഈ ആപ്പിന്റെ ഉടമകള്‍ക്ക് ലാഭം ലഭിക്കുന്നത്.
കണ്ണെടുക്കാനാവുന്നില്ല, മനോഹരം ഈ കാട്; പേടമാന് ഈ ചിത്രത്തിലുണ്ട്, 15 സെക്കന്ഡില് കണ്ടെത്തണം
അതേസമയം ആപ്പ് ഡെലെപ്പര്‍മാര്‍ക്ക് ഈ ആപ്പ് പ്ലേസ്റ്റേറിന് പുറത്ത് നിന്ന് വാങ്ങാന്‍ പറ്റില്ലെന്നാണ് ഇവര്‍ തമ്മിലുള്ള കരാര്‍. അതോടൊപ്പം ഈ ആപ്പിന്റെ കൂടെ മറ്റൊരു പേമെന്റ് സംവിധാനത്തിനായുള്ള ലിങ്കുകളും വെക്കാന്‍ സാധിക്കില്ല.
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
നേരത്തെ ദക്ഷിണ കൊറിയയില്‍ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ പിഴയാണ് ലഭിച്ചത്.ഇത് ഏകദേശം 1303 കോടി രൂപ വരും. സാംസങ് പോലെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് ഗൂഗിള്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി നേരിട്ടത്. ആപ്പ് ഡെവലെപ്പര്‍മാര്‍ ഗൂഗിളിന്റെ സേവനം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ പറയുന്നു.
ആപ്പ് ഡെലവെപ്പര്‍മാര്‍ ഗൂഗിളിന്റെ നയങ്ങള്‍ക്ക് അനുസരിച്ച് പ്ലേസ്റ്റോറിനെ ആശ്രയിച്ചില്ലെങ്കില്‍ വലിയ തോതില്‍ ഉപയോക്താക്കളെ നഷ്ടമാകും. ഇവരുടെ ആപ്പുകള്‍ അതോടെ പ്ലേസ്റ്റോറില്‍ കാണുകയും ചെയ്യില്ല. ഈ നയം ശരിയല്ലെന്നാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ പറയുന്നത്. പേമെന്റ് രീതി തിരഞ്ഞെടുക്കാനുള്ള ആപ്പ് ക്രിയേറ്റര്‍മാരുടെ അവകാശമാണ് ഇതിലൂടെ ഗൂഗിള്‍ തട്ടിയെടുത്തതെന്നും കമ്മീഷന്‍ പറഞ്ഞു.
ഗൂഗിള്‍ ഇന്ത്യ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. പല രാജ്യങ്ങളില്‍ ഗൂഗിള്‍ ഇതുപോലെ നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ്. വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയില്‍ ഇതുപോലെ വന്‍ തുക പിഴ ലഭിച്ചിരുന്നു. ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിച്ചതിന് 400 കോടി രൂപ പിഴയും ദക്ഷിണ കൊറിയ ചുമത്തിയിരുന്നു.