കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളും തിരഞ്ഞെടുപ്പ് കമ്മീഷനും കൈകോര്‍ക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി:വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കമുള്ള നടപടികളില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഗൂഗിളുമായി കൈകോര്‍ക്കുന്നു. ഓണ്‍ലൈന്‍ ആയി വോട്ടര്‍ പട്ടികില്‍ പേര് ചേര്‍ക്കുന്നതിനും മറ്റ് അനുബന്ധ സേവനങ്ങള്‍ക്കും ആണ് ഗൂഗിളിന്റെ സഹായം ലഭിക്കുക. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഇത്.

അടുത്ത ആറ് മാസക്കാലം ഈ സേവനങ്ങള്‍ ഗൂഗിള്‍ നല്‍കും. ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിന്‍ ഉപയോഗിച്ച് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയുടെ തല്‍സിഥിതി അറിയാം. ഏത് പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തേണ്ടത് എന്ന കാര്യം ഗൂഗിള്‍ മാപ്പ് വഴി കണ്ടെത്താനും സാധിക്കും.

Google

ജനുവരി രണ്ടാം വാരത്തോട് കൂടി പദ്ധതി പ്രാവര്‍ത്തികമാകും എന്നാണ് റിപ്പോര്‍ട്ട്. 2014 ജൂണ്‍മാസം വരെ സഹകരണം തുടരും. പുതിയതായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്കായിരിക്കപും ഈ സേവനം ഏറ്റവും ഗുണം ചെയ്യുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലെ സംശയ നിവാരണ സേവനത്തിന്റെ നടത്തിപ്പും ഗൂഗിളിന് തന്നെ ആയിരിക്കും.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി സൗജന്യ സേവനമാണ് നല്‍കുന്നത് എന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്. ഏതാണ്ട് 30 ലക്ഷം രൂപയാണ് ഈ സേവനങ്ങള്‍ക്ക് ചിലവാകുക എന്നാണ് ഗൂഗിളിന്റെ കണക്ക്.

എന്നാല്‍ വെറും 30 ലക്ഷം മുടക്കി ഗൂഗിള്‍ നേടുന്നത് കോടികള്‍ മൂല്യമുള്ള വ്യക്തി വിരങ്ങളാണ് എന്ന് ആക്ഷേപമുണ്ട്. ഗൂഗിളിനെ പോലുള്ള ഒരു സ്ഥാപനത്തിന് രാജ്യത്തെ ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ സൗജന്യമായി നല്‍കാനേ ഈ സഹകരണം ഗുണം ചെയ്യുകയുള്ളൂ എന്നും പറയപ്പെടുന്നു.

പോളിങ് ബൂത്തുകള്‍ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തുന്നതും ആത്യന്തികമായി ഗൂഗിളിന് തന്നെയാണ് ഗുണം ചെയ്യുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെ പോളിങ് ബൂത്തുകള്‍ കൃത്യമായി മാപ്പില്‍ രേഖപ്പെടുത്താന്‍ ഗൂഗിളിന് കഴിയും. ഒരുപാട് പണച്ചെലവുള്ള ഈ ജോലികള്‍ എളുപ്പത്തിലും കൃത്യമായും നിര്‍വ്വഹിക്കാന്‍ ഗൂഗിളിന് സാധിക്കും.

100 രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഗൂഗിള്‍ സമാനമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുളള സഹായം ഗൂഗിള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇങ്ങോട്ട് വാഗ്ദാനം ചെയ്തതാണ്. തിരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കാനും ഗൂഗളിന്‍റെ സേവനങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയുണ്ട്.

English summary
Election Commission (EC) has already entered a key partnership with US-based internet giant, Google, to help it manage online voter registration and facilitation services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X