കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് രൂപയ്ക്ക് എല്‍.ഇ.ഡി. ബള്‍ബ് വാങ്ങാം

Google Oneindia Malayalam News

ദില്ലി : രാജ്യത്തെ ഊര്‍ജോപയോഗം കുറയ്ക്കാനായി എല്‍.ഇ.ഡി. ബള്‍ബുകള്‍ പത്ത് രൂപയ്ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. നിലവില്‍ 400 രൂപയിലധികമാണ് എല്‍.ഇ.ഡി. ബള്‍ബുകളുടെ വില.

കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന് കീഴിലുളള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി, എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡ് എന്നിവയാണ്‌ പദ്ധതി തയ്യാറാക്കുന്നത്. രാജ്യത്തെ വൈദ്യുതി വിതരണ കമ്പനികള്‍ക്ക് പദ്ധതിയില്‍ പങ്കാളികളാകാന്‍ അവസരമുണ്ടായിരിക്കും. എനര്‍ജി എഫിഷ്യന്‍സി സര്‍വ്വീസസ് ലിമിറ്റഡ് (ഇ.എസ്.എസ്.എല്‍.) വഴി എല്‍.ഇ.ഡി. ബള്‍ബുകള്‍ വീടുകളിലേക്ക് നല്‍കും. ഇതിനാവശ്യമായ ചെലവ് വൈദ്യുതിവിതരണ കമ്പനികള്‍ ഇസ്.എസ്.എസ്.എല്ലിന് നല്‍കിയാല്‍ മതിയാകും. എല്‍.ഇ.ഡി. ഉപയോഗത്തിലൂടെയുണ്ടാകാവുന്ന ലാഭത്തിലൂടെ ഈ തുക കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.

led

കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ് , എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം എന്നതാണ് എല്‍.ഇ.ഡി. ലൈറ്റുകളുടെ സവിശേഷത. ഈയ്യിടെ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയ്ക്ക് രൂപം നല്‍കിയിരുന്നു. 37 ലക്ഷം വീടുകളില്‍ എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി.

English summary
You will be able to buy energy-efficient LED bulbs at a steeply discounted price of Rs 10 soon. central governement is planning to boost energy efficiency by providing LED at affordable cost.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X