ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഔട്ട്; ഇടപാടുകള്‍ക്ക് ആധാറും മൊബൈലും

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പകരം ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്ന സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയെ കറന്‍സിരഹിത സാമ്പത്തിക വ്യവസ്ഥയാക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യത്ത് എല്ലാത്തരത്തിലുമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നയപ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ആന്‍ഡ്രോയ്ഡ് ഫോണ്‍ വഴി ആധാര്‍ നമ്പറും ആധാറിലുള്‍പ്പെടുത്തിയ ബയോമെട്രിക് സംവിധാനങ്ങളും ഉള്‍പ്പെടുത്തിയായിരിക്കും ഡിജിറ്റല്‍ ബാങ്കിംഗിനായി ഉപയോഗിക്കുക. ഇത് സംബന്ധിച്ച് രാജ്യത്തെ മൊബൈല്‍ നിര്‍മാതാക്കളുമായും കേന്ദ്രം കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്.

പിന്‍കോഡുകളില്ലെങ്കിലും

പിന്‍കോഡുകളില്ലെങ്കിലും

ആധാര്‍ അധിഷ്ടിതമായി നടത്തുന്ന ഇടപാടുകള്‍ക്ക് മറ്റ് കാര്‍ഡുകളോ പിന്‍നമ്പറോ ആവശ്യമില്ല. ആന്‍ഡ്രോയ്ഡ് ഫോണ്‍ കൈവശമുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ് നടത്താം. ആധാര്‍ നമ്പറും ബയോമെട്രിക് സംവിധാനങ്ങളുമുണ്ടെങ്കില്‍ ഇടപാടുകള്‍ നടത്താം. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ മേധാവി അജയ് പാണ്ഡേയാണ് ഇക്കാര്യം അറിയിച്ചത്.

മൊബൈല്‍ നിര്‍മാതാക്കള്‍

മൊബൈല്‍ നിര്‍മാതാക്കള്‍

മൊബൈല്‍ നിര്‍മാതാക്കള്‍, ബാങ്കുകള്‍, വ്യാപാരികള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളെ ബന്ധിപ്പിച്ചുകൊണ്ട് നീക്കത്തിലൂടെ സംവിധാനം പ്രാബലത്തില്‍ വരുത്താനാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 ഐറിസ് സ്‌കാന്‍

ഐറിസ് സ്‌കാന്‍

ആധാര്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയില്‍ നിര്‍മിക്കുന്ന ഫോണുകളില്‍ തമ്പ്, ഐറിസ് സ്‌കാന്‍ സംവിധാനം ഇന്‍ബില്‍ട്ടായി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് മൊബൈല്‍ നിര്‍മാതാക്കളുമായുള്ള കൂടിക്കാഴ്ച. നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറയുന്നു.

പ്രഖ്യാപനം ഉടന്‍!

പ്രഖ്യാപനം ഉടന്‍!

രാജ്യത്ത് എല്ലാത്തരത്തിലുമുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നയപ്രഖ്യാപനം ഉണ്ടാകുമെന്നും സൂചനകളുണ്ട്.

അധിക ചാര്‍ജ്ജില്ല

അധിക ചാര്‍ജ്ജില്ല

നവംബര്‍ എട്ടിന് നോട്ട് നിരോധനത്തിന്റെ പ്രഖ്യാപനം നിലവില്‍ വന്നതോടെ ഡിസംബര്‍ 30വരെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് അധിക ചാര്‍ജ്ജ് ഈടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

മൊബൈല്‍ ആപ്പ്

മൊബൈല്‍ ആപ്പ്

വ്യാപാരികള്‍, ഷോപ്പ് കീപ്പര്‍മാര്‍ എന്നിവര്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണം സ്വീകരിക്കാന്‍ ഒരു പൊതു മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.

ആധാര്‍ ബന്ധിപ്പിച്ച്

ആധാര്‍ ബന്ധിപ്പിച്ച്

നിലവില്‍ രാജ്യത്തെ 1.08 കോടി ജനങ്ങള്‍ക്ക് ആധാര്‍കാര്‍ഡുണ്ട്. ഇതോടെ ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ബാങ്കുകളുമായി ബന്ധിപ്പിച്ച് ആധാര്‍ പണമിടപാട് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കും. ഫണ്ട് ട്രാന്‍സ്ഫര്‍, ബാലന്‍സ് പരിശോധിക്കല്‍, പണനിക്ഷേപം, പണം പിന്‍വലിക്കല്‍ എന്നിവ ചെയ്യാന്‍ സാധിക്കും.

English summary
The government is gearing up to facilitate Aadhaar number-enabled financial transactions through mobile phones as part of its drive to convert the country into a cashless economy.
Please Wait while comments are loading...