സൈന്‍ ലാങ്വേജില്‍ ഇന്ത്യന്‍ ദേശീയ ഗാനത്തിന് ദൃശ്യാവിഷ്കാരം

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: സൈന്‍ ലാങ്വേജില്‍ ദേശീയഗാനത്തിന്‍റെ വീഡിയോയുമായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെയാണ് വ്യാഴാഴ്ച സൈന്‍ ലാങ്വജിലുള്ള ദേശീയഗാനത്തിന്‍റെ വീഡിയോ പ്രകാശനം ചെയ്തത്. ശാരീക വെല്ലുവിളികള്‍ നേരിടുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനെയാണ് കേന്ദ്രമന്ത്രി വീഡിയോ പ്രകാശനം നിര്‍വ്വഹിച്ചത്.

സൈന്‍ ലാങ്വേജിനെ ആശ്രയിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഇത്തരത്തില്‍ ദേശീയ ഗാനത്തിന്‍റെ വീഡിയോ പുറത്തിറക്കിയിട്ടുള്ളതെന്നും ഇത് അഭിമാന നിമിഷമാണെന്നും മന്ത്രി വ്യക്തമാക്കി. ശാരീരിക വെല്ലുവിളികള്‍ അനുഭവിക്കുന്നവര്‍ വികലാംഗരല്ലെന്നും ദിവ്യാംഗരാണെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. ഗോവിന്ദ് നിഹലാനിയാണ് 3.35 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സംവിധാനം ചെയ്തത്. ശാരീരികമായി വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികളാണ് ചെങ്കോട്ടയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിട്ടുള്ള വീഡിയോയില്‍ അഭിനയിച്ചിട്ടുള്ളത്.

 nationalanthem-11

ഈ വീഡിയോ ശാരീരിക വെല്ലുവിളി അനുഭവിക്കുന്നവരുടെ അതിജീവനത്തിനുള്ള ശ്രമങ്ങളാണെന്നും പുരാതന രാജ്യമായ ഇന്ത്യയില്‍ ആദ്യം മുതല്‍ തന്നെ സൈന്‍ ലാങ്വേജ് ഉപയോഗിച്ചുവന്നിരുന്നതായും മന്ത്രി ചൂ​ണ്ടിക്കാണിക്കുന്നു. ഐക്യരാഷ്ട്രസഭ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഫോര്‍ ഇന്ത്യ ഭൂട്ടാന്‍ ഡയറക്ടര്‍ ദെരേക് സെഗാര്‍ ബിജെപി ദേശീയ വക്താവ് സുധേഷ് വര്‍മ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഗോവ, ഭോപ്പാല്‍, ചണ്ഡിഗഡ്, കോലാപ്പൂര്‍ എന്നിവിടങ്ങളിലും വീഡിയോ പ്രകാശനം ചെയ്തു.
English summary
Union minister Mahendra Nath Pandey launched on Thursday a video of the National Anthem in sign language and said the government addressed the physically challenged as “divyang” and not “viklang” to ensure there was no distinction.
Please Wait while comments are loading...