സോണിയയ്ക്കും മന്‍മോഹനുമുള്ള സ്‌പെഷല്‍ സുരക്ഷ സര്‍ക്കാര്‍ പരിശോധിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുമുള്ള പ്രത്യേക സുരക്ഷ സര്‍ക്കാര്‍ പരിശോധിക്കുന്നു. ഈ ആഴ്ച അവസാനം നടക്കുന്ന യോഗത്തില്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ സംബന്ധിച്ച തീരുമാനം എടുത്തേക്കും. 1985ല്‍ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചതിനുശേഷം എസ്പിജിയാണ് വിവിഐപികളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്‍മോഹന്‍ സിങ്, ഭാര്യ ഗുരുശരണ്‍ കൗര്‍, മുന്‍ പ്രധാനമന്ത്രി വാജ്‌പേയ്, അദ്ദേഹത്തിന്റെ വളര്‍ത്തുമകള്‍ നമിതാ ഭട്ടാചാര്യ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് ഇപ്പോള്‍ എസ്പിജി സുരക്ഷ നല്‍കിവരുന്നത്. ഇവരില്‍ ചിലരുടെ സുരക്ഷ ഒഴിവാക്കാനാണ് സര്‍ക്കാര്‍ നീക്കം.

manmohan-singh-and-sonia-gandhi

എസ്പിജി സുരക്ഷ നല്‍കിവരുന്നവരുടെ ഇപ്പോഴത്തെ ഭീഷണിയും മറ്റും പരിശോധിച്ചാകും സര്‍ക്കാര്‍ നടപടിയുണ്ടാവുക. നേരത്തെ പ്രിയങ്ക ഗാന്ധിയുടെ എസ്പിജി സുരക്ഷയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നെങ്കിലും ഭീഷണിയുള്ളതിനാല്‍ സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇവര്‍ സുരക്ഷ വേണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു.


English summary
Govt to review SPG security cover for Sonia, Manmohan, Vajpayee
Please Wait while comments are loading...