കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാന്‍ താല്‍പര്യപ്പെടാതെ ഹരീഷ് റാവത്ത്, ഉത്തരാഖണ്ഡില്‍ തോറ്റിട്ടും മത്സരം, വിഭാഗീയത അതിരൂക്ഷം

Google Oneindia Malayalam News

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ തോറ്റിട്ടും തമ്മിലടി തുടര്‍ന്ന് കോണ്‍ഗ്രസ്. സംസ്ഥാന കോണ്‍ഗ്രസിലെ രണ്ട് ക്യാമ്പുകള്‍ കൂടുതല്‍ അധികാരം കിട്ടാനുള്ള പോരാട്ടത്തിലാണ്. പ്രതിപക്ഷ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനമാണ് ഇവര്‍ക്ക് ആവശ്യം. തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന അധ്യക്ഷന്‍ ഗണേഷ് ഗോണ്ഡിയാലിനോട് സോണിയാ ഗാന്ധി രാജി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം രാജിവെക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഭാഗീയത സംസ്ഥാനത്ത് രൂക്ഷമായത്. സീനിയര്‍ നേതാവ് ഹരീഷ് റാവത്ത് മാറാന്‍ താല്‍പര്യപ്പെടുന്നില്ല. മറ്റൊരു വിഭാഗമാണ് പ്രിതം സിംഗ് ഗ്രൂപ്പ് സംസ്ഥാനത്ത് പിടിമുറുക്കുന്നുണ്ട്.

സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി, അത് ക്രൈംബ്രാഞ്ചിന്റെ കൈയ്യില്‍: സംവിധായകന്‍സായ് ശങ്കര്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തി, അത് ക്രൈംബ്രാഞ്ചിന്റെ കൈയ്യില്‍: സംവിധായകന്‍

1

ഈ രണ്ട് ഗ്രൂപ്പുകളും തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ സംസ്ഥാന സമിതിയില്‍ നിയമിക്കാനുള്ള ഓട്ടത്തിലാണ്. ഹരീഷ് റാവത്ത് മറ്റുള്ളവരെയും കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറായില്ലെങ്കില്‍ ഇപ്പോഴുള്ള പോര് പരസ്യമാകുമെന്നാണ് സൂചന. ഹരീഷ് റാവത്ത് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് നേരത്തെ പലപ്പോഴായി പറഞ്ഞതാണ്. എന്നാല്‍ സ്വന്തം നിലയില്‍ താന്‍ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞു. തോല്‍വിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തിരുന്നു. പക്ഷേ തന്നെ മണ്ഡലം മാറ്റി തോല്‍പ്പിച്ചുവെന്ന ആരോപണം അടക്കം ഹരീഷ് റാവത്ത് പരസ്യമായി ഉന്നയിച്ചിരുന്നു.

ലാല്‍കുവ മണ്ഡലത്തില്‍ നിന്ന് തന്റെ സാധ്യതകള്‍ ശക്തമല്ലെന്ന് അറിയമായിരുന്നുവെന്നും റാവത്ത് പറഞ്ഞു. മുന്‍ സംസ്ഥാന അധ്യക്ഷന്‍ പ്രിതം സിംഗ് പക്ഷേ ചക്രതയില്‍ നിന്ന് വിജയിച്ച നേതാവാണ്. നേതാക്കള്‍ മത്സരിക്കുന്നതിന് പകരം അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ച മണ്ഡലത്തില്‍ ഫോക്കസ് ചെയ്യണമെന്നും പറഞ്ഞിരുന്നു. അതേസമയം ഇതില്‍ ഏത് നേതൃത്വത്തെയാണ് ഹൈക്കമാന്‍ഡ് പ്രോത്സാഹിപ്പിക്കുക എന്നതും തര്‍ക്കവിഷയമാണ്. പുതു തലമുറയെ കൊണ്ടുവരാനാവും ശ്രമം. അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയം പിഴച്ചുവെന്നും, ഹരീഷ് റാവത്ത് ടിക്കറ്റുകള്‍ വിറ്റുവെന്നുമുള്ള പരാതികള്‍ ധാരാളമുണ്ട്.

താന്‍ ടിക്കറ്റുകള്‍ വിറ്റിരുന്നു ഈ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പറയാമായിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തന്നെ കുറ്റംപറയുന്നത് ശരിയല്ല. ഈ ആരോപണങ്ങള്‍ ഒരു വ്യക്തിയെ മാത്രമാണ് ബാധിക്കുക. പാര്‍ട്ടിയെ ബാധിക്കില്ലെന്നും റാവത്ത് പറഞ്ഞു. നേരത്തെ തനിക്കെതിരെയുള്ള ആരോപണം ശരിയാണെങ്കില്‍ ഗാന്ധി കുടുംബം തന്നെ പുറത്താക്കണമെന്നും റാവത്ത് ആവശ്യപ്പെട്ടിരുന്നു. ഉന്നയിക്കപ്പെട്ട വിഷയം ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞിരുനനു. അതേസമയം ആരോപണം തെളിയിക്കപ്പെടാന്‍ പാടാണ്. കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടി പ്രതിപക്ഷ സ്ഥാനത്തിരിക്കുന്നതും ഉത്തരാഖണ്ഡില്‍ ആവശ്യമുള്ള കാര്യമാണ്.

Recommended Video

cmsvideo
കോണ്‍ഗ്രസ് തലപ്പത്ത് നിന്ന് ഗാന്ധി കുടുംബം പടിയിറങ്ങുന്നു

അഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രംഅഖിലേഷ് പോലും പ്രതീക്ഷിച്ചില്ല, യോഗിക്കൊപ്പം നിന്നത് ഇവര്‍, എസ്പിയുടെ തോല്‍വിക്ക് കാരണം അത് മാത്രം

English summary
harish rawat not move on from infighting, his camp needs new state president post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X