ബിജെപിക്ക് നാണക്കേട്; പെണ്‍കുട്ടിയെ ഉപദ്രവിച്ച ബിജെപി അധ്യക്ഷന്റെ മകന്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ഛണ്ഡീഗഡ്: ബിജെപി ഹരിയാണ അധ്യക്ഷന്റെ മകന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന കേസില്‍ അറസ്റ്റിലായി. ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയാണ് അറസ്റ്റിലായത്. വികാസിന്റെ സുഹൃത്ത് ആശിഷും ഇതേ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു.

ഐഎഎസ് ഓഫീസറുടെ മകളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. അറസ്റ്റിലായ ഇരുവരെയും പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചു. ഹരിയാണ ഭരിക്കുന്നത് ബിജെപിയായതിനാല്‍ ഇവരെ ഉടന്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നതായാണ് സൂചന. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടി തനിക്കുണ്ടായ ദുരനുഭവം സുഹൃത്തുക്കളുമായി പങ്കുവച്ചതോടെയാണ് സംഭവം പുറത്തായത്.

arrest

ഛണ്ഡിഗഡിലെ സെക്ടര്‍ 8 നിന്നും പഞ്ച്കുള ടൗണിലേക്ക് കാറില്‍ പോയ പെണ്‍കുട്ടിയെ മദ്യലഹരിയില്‍ എസ്യുവില്‍ എത്തിയ പ്രതികള്‍ സെക്ടര്‍ 7 ഏരിയ മുതല്‍ പിന്തുടരുകയായിരുന്നു. കാറില്‍ പെണ്‍കുട്ടി മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാത്രി ഏകദേശം 12.15 ഓടുകൂടിയാണ് സംഭവമെന്നത് പെണ്‍കുട്ടി ഭയത്തോടെയാണ് ഓര്‍ക്കുന്നത്.

ഒരുവേള പെണ്‍കുട്ടിയുടെ വാഹനത്തെ ഇവര്‍ സഞ്ചരിച്ച വാഹനം മറികടന്ന് മുന്നില്‍ നിര്‍ത്തി. പെണ്‍കുട്ടി വാഹനം നിര്‍ത്തിയപ്പോള്‍ അക്രമികള്‍ വാഹനത്തില്‍ നിന്നിറങ്ങി പെണ്‍കുട്ടിയുടെ വാഹനത്തിനടുത്തേക്ക് നടന്നു തുടങ്ങിയപ്പോള്‍ വാഹനം പിറകോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു. പിന്നീട് തിരക്കേറിയ സ്ഥലത്തെത്തിയപ്പോള്‍ വാഹനത്തിന്റെ നമ്പര്‍ സഹിതം പരാതിയും നല്‍കി. പ്രതികള്‍ പിടിയിലായതോടെ കടുത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാരില്‍ നിന്നും നേരിടുന്നതെന്ന് ഈസ്റ്റ് ഡിഎസ്പി സതീഷ് കുമാര്‍ പറഞ്ഞു.


English summary
Haryana BJP chief's son among the two arrested for stalking
Please Wait while comments are loading...