കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിസഹായവസ്ഥ തുറന്ന് പറഞ്ഞ് ദത്തു

Google Oneindia Malayalam News

ദില്ലി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പല്ല് കൊഴിഞ്ഞ കടുവയാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എച്ച്എല്‍ ദത്തു. മനുഷ്യാവകാശ ലംഘനവുമായി ബന്ധപ്പെട്ട പല കേസുകളിലും വളരെ വേദനയോടെയാണ് കമ്മീഷന്‍ അന്വേഷണം നടത്തുന്നതെന്നും എച്ച്എല്‍ ദത്തു പറഞ്ഞു.

മനുഷ്യാവകാശ ധ്വംസനവുമായി ബന്ധപ്പെട്ട കേസുകളില്‍ കമ്മീഷന്റെ ഉത്തരവുകള്‍ നടപ്പാക്കുന്നതിന് കമ്മീഷന് മൂര്‍ച്ചയേറിയ പല്ലുകള്‍ വേണ്ടി വരുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പലപ്പോഴും ഒറ്റപ്പെട്ട മേഖലയകളില്‍ പരിമിതമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചായിരിക്കും അന്വേഷണം നടത്തുക.

HL Dattu

ലഭ്യമാകുന്ന തെളിവുകള്‍ കമ്മീഷന്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും പരിശോധനയ്ക്ക് വിടും. കമ്മീഷന്‍ അന്തിമ നിഗമനത്തില്‍ എത്തിയ ശേഷം പരിഹാര നടപടികള്‍ നിര്‍ദേശിക്കുകയോ ഇരകള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാറിന് ശുപാര്‍ശ ചെയ്യുകയോ മാത്രമാണ് ചെയ്യുകയെന്നും ജസ്റ്റിസ് ദത്തു ചൂണ്ടികാട്ടി.

ശുപാര്‍ശകള്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള അധികാരം കമ്മീഷന് നല്‍കണമോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ലമെന്റാണ്. സര്‍ക്കാരിന് അയക്കുന്ന ശുപാര്‍ശകള്‍ പരഗണിക്കണോ തള്ളണോ എന്നു നിശ്ചയിക്കുന്നത് അധികാരികളുടെ താത്പര്യമാണെന്നും ജസ്റ്റിസ് ദത്തു വ്യക്തമാക്കി.

English summary
HL Dattu explain how helpless national human rights commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X