കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുപ്പിവെള്ളത്തിന് എംആര്‍പിയിലും അധികം വില ഈടാക്കാം; കേന്ദ്രത്തിന്റെ വാദം തള്ളി സുപ്രീം കോടതി

ലീഗൽ മെട്രോളജി നിയമം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും കുപ്പിവെള്ളത്തിന് എംആർപിയേക്കാൾ അധികം വില ഈടാക്കാമെന്ന് സുപ്രീം കോടതി. കൂടാതെ ഇതിന് ലീഗൽ മെട്രോളജി നിയമം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. കുപ്പിവെള്ളത്തിന് കൂടുതൽ വില ഈടാക്കുന്നതിനെതിരെയുള്ള ദില്ലി ഹൈക്കോടതി വിധിക്കെതിരെ ഫെഡറേഷൻ ഓഫ് ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്. കുപ്പിവെള്ളത്തിന് അധികം വില ഈടാക്കുന്നവർക്ക് പിഴയും ജയിൽ ശിക്ഷയും നൽകണമെന്ന കേന്ദ്രത്തിന്റെ വാദവും കോടതി തള്ളിയിട്ടുണ്ട്.

മോദി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു; കാരണം ഇത്... വെളിപ്പെടുത്തലുമായി രാഹുൽമോദി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു; കാരണം ഇത്... വെളിപ്പെടുത്തലുമായി രാഹുൽ

റസ്റ്റോറന്റിലും ഹോട്ടലിലും ആരും കുപ്പിവെള്ളം മാത്രം കുടിക്കാൻ പോകാറില്ല. ഹോട്ടലിൽ വരുന്ന ഉപഭോക്താക്കൾക്ക് ഏസി അടക്കമുള്ള എല്ലാ സൗകര്യങ്ങളും നൽകാറുണ്ടെന്ന ഹോട്ടലുടമകളുടെ വാദം കോടതി ശരിവെയ്ച്ചു . പാക്ക് ചെയ്ത ഉൽപന്നങ്ങൾക്കു എംആർപിയെ ക്കാൾ അധികം രൂപ ഈടാക്കുന്നത് ലീഗൽ മെട്രോളജി നിയമപ്രകാരം കുറ്റകരമാണെന്നു കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാങ് നൽകിയിരുന്നു.

bottle water

ഇത്തരം കറ്റക്കാർക്കെതിരെ 36ാം വകുപ്പ് നിയമപ്രകാരം 25000 രൂപ മുതൽ 50000 രൂപവരെ ഇടാക്കാം. ( രണ്ടു പ്രവശ്യം കുറ്റം ആവർത്തിച്ചാൽ 50000 രൂപ) പിഴ അടച്ചിട്ടും വീണ്ടും കുറ്റം അവർത്തിക്കുകയാണെങ്കിൽ പിഴയോടൊപ്പം ഒരു വർഷം തടവു നൽകാമെന്ന് കേന്ദ്രം കോടതിയിൽ വ്യക്തമാക്കിയിരുന്നു . എന്നാൽ കേന്ദ്ര സർക്കാരിന്റെ വാദങ്ങൾ കോടതി തള്ളിയിരുന്നു. കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ ലീഗൽ മെട്രോളജി വകുപ്പ് ബാധകല്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താപിച്ചിരിക്കുന്നത്

English summary
A bench led by Justice Rohinton F Nariman held that provisions of Legal Metrology Act will not be applicable in selling bottled water in hotels and restaurants and therefore, no prosecution can be launched against them for selling above MRP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X