അധ്യാപകരുടെ ക്രൂരത അതിരുകടന്നു; വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് പോലീസെത്തി!!

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: ഫീസ് അടയ്ക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പരിസരത്ത് പൂട്ടിയിട്ടു. ശനിയാഴ്ച വാര്‍ഷിക പരീക്ഷ എഴുതുന്നത് തടയുന്നതിനായാണ് 19 വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ രണ്ട് മണിക്കൂറിലധികം പൂട്ടിയിട്ടത്. ഹൈദരാബാദിലെ ഹയാത്ത് നഗറിലുള്ള സരിത വിദ്യാ നികേതനിലാണ് സംഭവം. രക്ഷിതാക്കളില്‍ ഒരാള്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നം മാധ്യമശ്രദ്ധ നേടുന്നത്.

സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ജുവസനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിലെത്തിയ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിച്ചാണ് ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് പരീക്ഷ എഴുതാന്‍ അനുവദിക്കാതെ മുറിയില്‍ പൂട്ടിയിട്ടതായി കുട്ടികള്‍ രക്ഷിതാക്കളെ അറിയിച്ചത്. എന്നാല്‍ ഫോണില്‍ സംസാരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും രക്ഷിതാക്കള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയപ്പോഴാണ് അഞ്ചുവയസ്സ് മുതല്‍ പ്രായമുള്ള കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

school12

ഫീസ് കുടിശ്ശിക ഏപ്രിലില്‍ തീര്‍ക്കാമെന്നും കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്നും പ്രിന്‍സിപ്പലിനെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നതായും ചില രക്ഷിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ സാമൂഹിക പ്രവര്‍ത്തകരും രക്ഷിതാക്കളും പോലീസും സ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചത്. സ്‌കൂള്‍ അധികൃതരുടെ നടപടിയില്‍ അപലപിച്ച ബാലാവകാശ പ്രവര്‍ത്തകര്‍ അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

English summary
A private school allegedly locked up 19 students on its premises for about two hours, for not paying school fees on time. The students were also barred from appearing in their annual examination which began on Saturday.
Please Wait while comments are loading...