കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യോമസേനാ വിമാനം കണ്ടെത്താനായില്ല; വിമാനത്തില്‍ രണ്ട് മലയാളികളും...

  • By Vishnu
Google Oneindia Malayalam News

കോഴിക്കോട്: വെള്ളിയാഴ്ച്ച കാണാതായ വ്യോമസേനാ വിമാനത്തില്‍ രണ്ട് മലയാളികളും. കോഴിക്കോടുകാരായ സൈനികരാണ് കാണാതായ വിമാനത്തിലുള്ളത്. കോഴിക്കോട്‌ കാക്കൂര്‍ സ്വദേശി സജീവ് കുമാര്‍, കാക്കോട്ടി കോട്ടുപാടം സ്വദേശി വിമല്‍ എന്നിവര്‍ എഎന്‍ 329 എന്ന വിമാനത്തില്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് വ്യോമസേനാ വിമാനം കാണാതായതായുള്ള വിവരം പുറം ലോകമറിഞ്ഞത്. രാവിലെ 8.30ന് ചെന്നൈയില്‍ നിന്ന് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലയറിലേക്ക് പുറപ്പെട്ട എഎന് 32 എന്ന യാത്രവിമാനം പറന്നുയര്‍ന്ന് അല്‍പ സമയത്തിനകം തന്നെ അപ്രത്യക്ഷമാവുകയായിരുന്നു.

AN 32

ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ വച്ചാണ് വിമാനം കാണാതായതെന്നാണ് പ്രാഥമിക വിവരം. റഡാറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ വിമാനം കണ്ടെത്താനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. സൈനികരടക്കം 29 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

മലയാളികളായ വിമലും സജീവ് കുമാറും കഴിഞ്ഞ ആഴ്ചയാണ് വീട്ടില്‍ നിന്ന് മദ്രാസിലേക്ക് പുറപ്പെട്ടത്. കരസേനയുടെ മിലിട്ടറി എന്‍ജിനിയറിംഗ് വഭാഗത്തില്‍ ലാന്‍സ്‌നായിക്കാണ് വിമല്‍. വെള്ളിയാഴ്ച രാവിലെ പോര്‍ട്ട് ബ്ലയറിലേക്ക് പോവുകയാണെന്ന് ഇരുവരും ബന്ധുക്കളെ വിളിച്ച് അറിയിച്ചിരുന്നു.

Bengal

എന്നാല്‍ വിമാനം കാണാതായെന്ന വിവരം പുറത്ത് വന്നതോടെ വീട്ടുകാര്‍ പരിഭ്രാന്ത്രിയാലായി. വെള്ളിയാഴ്ച വൈകിട്ടോടെ ചെന്നൈ വ്യോമസേനാ ആസ്ഥാനത്ത് നിന്നും ഉദ്യോഗസ്ഥര്‍ ഇരുവരുടെയും ബന്ധുക്കളെ വിളിച്ച് വിമാനം കാണാനില്ലെന്ന വിവരം സ്ഥിരീകരിച്ചു.

ഇരുവര്‍ക്കും ഒന്നും സംഭവിച്ചില്ലെന്നും വിമാനം ഉടനെ കണ്ടെടുക്കാനുമാകുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. വിമലിന്റെയും സജീവ് കുമാറിന്റെയും വീടുകളില്‍ മന്ത്രി എകെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു. കാണാതായതാണോ, വിമാനം തകര്‍ന്ന് വീണതാണോ എന്ന് പോലും ഇതുവരെയും സ്ഥിരീകരിക്കാനായിട്ടില്ല. തിരച്ചില്‍ നടക്കുകയാണ്. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ചെന്നൈയിലെത്തുമെന്നാണ് വിവരം.

IAF AN 32

വിമാനം കടലില്‍ വീണിരിക്കാനാണ് സാധ്യതയെന്നാണ് വ്യോമസേന അധികൃതര്‍ പറയുന്നത്. ഇന്ത്യക്കും പോര്ഡട്ട് ബ്ലയറിനുമിടയ്ക്കുള്ള ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുകയാണ്. മൂന്ന് ഓഫീസര്‍മാരുള്‍പ്പെടെ വിമാനത്തിലെ ആറ് ജീവനക്കാര്‍, ഒരു ഉന്നത ഓഫീസര്‍ ഉള്‍പ്പെടെ 11 വ്യോമസേനാംഗങ്ങള്‍, രണ്ട് കരസേനാംഗങ്ങള്‍, ഒരു തീരസംരക്ഷണ സേനാംഗം, നാവിക സൈനികരുടെ കുടുംബാംഗങ്ങളായ എട്ട് പേര്‍ എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.

Read More: വ്യോമസേനാ വിമാനം കടലില്‍ കാണാതായി; വിമാനത്തില്‍ 29 ഉദ്യോഗസ്ഥര്‍....

English summary
Two Keralites are reportedly among the 29 people on board the AN 32 aircraft of the Indian Air Force that went missing over Bay of Bengal on Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X