• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാത്തിരിപ്പിന് അവസാനം.. വിംഗ് കമാൻഡർ അഭിനന്ദൻ വര്‍ധമാൻ ഇന്ത്യൻ മണ്ണിൽ!!

 • By Desk

Newest First Oldest First
12:39 AM, 2 Mar
ഇന്ത്യ-പാക് സംഘർഷം കണക്കിലെടുത്ത് ചീഫ് എയർ മാർഷൽ ബിഎസ് ദാന്യോ, നേവ് ചീഫ് അഢ്മിറൽ സുനിൽ ലാൻബ എന്നിവർക്ക് സെഡ് കാറ്റഗറി സുരക്ഷ നൽകാൻ അഭ്യന്തര മന്ത്രാലയം ഉത്തരവായി. സൈനീക മേധാവിക്ക് നേരത്തെ തന്നെ സെഡ് കാറ്റഗറി സുരക്ഷ നൽകി വരുനന്നുണ്ട്.
12:23 AM, 2 Mar
ഒരു ഹീറോ എന്ന് പറയുന്നത് കേവലം നാല് അക്ഷരങ്ങള്‍ മാത്രമല്ല. തന്റെ ധൈര്യം, നിസ്വാര്‍ഥത, സ്ഥിര പരിശ്രമം എന്നിവയിലൂടെ നമ്മുടെ ഹീറോ നമ്മളില്‍ സ്വയം വിശ്വിസിക്കാനാണ് പഠിപ്പിക്കുന്നതെന്ന് അഭിനന്ദൻ വർധന് സ്വാഗതമോതി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുക്കൽ ട്വിറ്ററിൽ കുറിച്ചു.
12:20 AM, 2 Mar
'യഥാർത്ഥ ഹീറോ... ഞാൻ നിങ്ങളഎ വണങ്ങുന്നു'. അഭിനന്ദ് വർധനെ സ്വാഗതം ടെയ്ത് വീരാട‌് കൊഹ്ലി.
12:18 AM, 2 Mar
അഭിനന്ദ് വർധനെ സ്വാഗതം ചെയ്ത് നടൻ മോഹൻ ലാൽ. നിങ്ങളുടെ ശൗര്യത്തെ സല്യൂട്ട് ചെയ്യുന്നെന്ന് മോഹൻ ലാൽ.
12:14 AM, 2 Mar
വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് സ്വാഗതം.. നിങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഞങ്ങളുടെ ഹീറോ ആണ്. നിങ്ങളുടെ ധൈര്യത്തിനും നിങ്ങള്‍ കാണിച്ച മാന്യതയ്ക്കും ഞങ്ങള്‍ അഭിവാദ്യം അര്‍പ്പിക്കുന്നു’ എന്ന് ടെന്നീസ് താരം സാനിയ മിര്‍സ ട്വീറ്റിൽ കുറിച്ചു.
11:45 PM, 1 Mar
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദ് വർധനെ സ്വാഗതം ചെയ്ത് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ' താങ്കളുടെ ധൈര്യത്തെയും കർമ്മബോധത്തെയും ഇന്ത്യ ബഹുമാനിക്കുന്നു. ഭാവിയിൽ വ്യാമസേനയ്ക്ക് വിജയങ്ങൾ ഉണ്ടാകട്ടെ'യെന്ന് ആശംസിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
11:32 PM, 1 Mar
അഭിനന്ദ് വർധന സ്വാഗതം ചെയ്ത് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്ക്. നിന്റെ ശൗര്യം രാജ്യത്തിന്റെ അഭിമാനം കാത്തെന്ന് അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.
11:26 PM, 1 Mar
അഭിനന്ദ് വർധനെ സ്വാഗം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 'ഒടുവിൽ ഹീറോ തിരിച്ചെത്തി. വിങ് കമാൻഡർ അഭിനന്ദനെ രാജ്യം സല്യൂട്ട് ചെയ്യുന്നു. നിങ്ങളാണ് എല്ലാവർക്കും പ്രചോദനം' എന്നദ്ദേഹം ട്വീറ്റ് ചെയ്തു.
11:03 PM, 1 Mar
അഭിനന്ദന്‍ വര്‍ധമാനെ സ്വാഗതം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ‘അദ്ദേഹം തിരികെയെത്തും വരെ എനിക്ക് പേടിയുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യക്ക് തന്റെ മകനെ തിരികെ ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് ‘ എന്ന് അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
10:58 PM, 1 Mar
എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധിയും അഭിനന്ദൻ വര്‍ധമാനെ സ്വാഗതം ചെയ്ത് ട്വിറ്റ് ചെയ്തു . നിങ്ങളുടെ സ്ഥൈര്യം ഇന്ത്യയെ അഭിമാനിതരാക്കുന്നു. ഒരുപാട് സ്നേഹത്തോടെ സ്വാഗതമെന്ന് രാഹുൽ.
10:28 PM, 1 Mar
ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വിംഗ് കമാൻഡർ അഭിനന്ദ് വർധമാനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.
10:27 PM, 1 Mar
വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് ബി ജെ പി പ്രസിഡണ്ട് അമിത് ഷാ. അഭിനന്ദ് വർധമാന് ഇനിയും ഇന്ത്യന്‍ സേനയെ സേവിക്കാനാകട്ടേ എന്നും അമിത് ഷാ പറഞ്ഞു.
10:11 PM, 1 Mar
അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്
10:11 PM, 1 Mar
വിംഗ് കമാൻഡർ അഭിനന്ദൻ വർധമാനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിങ്ങളുടെ സ്ഥൈര്യത്തെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുന്നു. 130 കോടി ജനങ്ങൾക്ക് പ്രചോദനമാണ് നമ്മുടെ സേന. വന്ദേമാതരം - മോദി ട്വിറ്ററിൽ കുറിച്ചു.
9:54 PM, 1 Mar
നിങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു അഭിനന്ദൻ വർധമാൻ. വന്ദേമാതരം. - നിർമല സീതാരാമന്റെ അടുത്ത ട്വീറ്റ് ഇങ്ങനെയായിരുന്നു.
9:52 PM, 1 Mar
അഭിനന്ദ് വർധമാൻ ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെ പ്രതിരോധ മന്ത്രി നിർമല സീതാരാൻ ജയ് ഹിന്ദ് എന്ന് ട്വീറ്റ് ചെയ്തു
9:50 PM, 1 Mar
അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയിലെത്തിയെന്നും വിശദമായ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ഇനി കൊണ്ടുപോകുമെന്നും വ്യോമസേനാ മേധാവി സ്ഥിരീകരിച്ചു.
9:46 PM, 1 Mar
നാട്ടിൽ തിരിച്ചെത്തിയതിൽ സന്തോഷമെന്ന് അഭിനന്ദ് വർധമാൻ. അഭിനന്ദിനെ വിശമായ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
9:21 PM, 1 Mar
അഭിനന്ദൻ ഇന്ത്യയിൽ കാലുകുത്തി. കൈമാറ്റം ആറ് മണിക്കൂർ നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം. വാഗ അതിർത്തിയിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ അഭിനന്ദൻ വർധമാനെ സ്വീകരിച്ചു.
9:21 PM, 1 Mar
വാഗാ അതിര്‍ത്തിയില്‍ വെച്ച് അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറുന്നു
9:19 PM, 1 Mar
അഭിനന്ദനെ പാകിസ്താന്‍ ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറി. രണ്ട് തവണ ഇന്ത്യക്ക് കൈമാറുന്ന സമയം പാകിസ്താന്‍ മാറ്റിയതിന് ശേഷമാണ് നടപടി
6:18 PM, 1 Mar
എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ മാധ്യങ്ങളെ കാണും. ഇതിനുള്ള ഒരുക്കങ്ങളാണ് വാഗാ അതിര്‍ത്തിയില്‍ നടന്നുവരുന്നത്.
6:11 PM, 1 Mar
ഒരു ഒഐസി അംഗരാജ്യവും ഇന്ത്യ- പാക് പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനം നല്‍കിയിട്ടില്ല. സുഷമാ സ്വരാജ് കോണ്‍ക്ലേവില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. യുഎഇയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഷമാ സ്വരാജ് പങ്കെടുക്കുന്നതിനാല്‍ പാക് പ്രധാനമന്ത്രി പരിപാടി ബഹിഷ്കരിച്ചിരുന്നു.
6:06 PM, 1 Mar
അഭിനന്ദനെ സ്വീകരിക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പ്രതിരോധ പ്രോട്ടോക്കോള്‍ ലംഘിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഉന്നത വ്യോമസേന ദില്ലിയില്‍ നിന്നെത്തി അദ്ദേഹത്തെ സ്വീകരിച്ചത്.
5:58 PM, 1 Mar
അഭിനന്ദന്റെ ഇമിഗ്രേഷന്‍ നടപടികള്‍ ക്രമങ്ങള്‍ പൂര്‍ത്തിയായി. ഇതോടെ വിംഗ് കമാന്‍ഡറെ സാധാരണ ഇന്ത്യന്‍ പൗരനായി കണക്കാക്കും. ഒരു പേജ് വിസ നല്‍കി വാഗാ-അഠാരി അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടക്കാന്‍ അനുവദിക്കും.
5:56 PM, 1 Mar
വാഗാ അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് റിട്രീറ്റ് പരേഡ്. ജനങ്ങള്‍ അതിര്‍ത്തിയില്‍ നിന്ന് പിരിഞ്ഞു പോകുന്നു. അഭിനന്ദനെ അതിര്‍ത്തിയിലെത്തിച്ച ശേഷം ജനങ്ങളെ ഇവിടെ നീക്കുമെന്നാണ് കരുതിയിരുന്നത്.
5:37 PM, 1 Mar
അഭിനന്ദനെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കൊണ്ടുവന്ന വാഹന വ്യൂഹത്തിന് പിറകില്‍ ഒരു ജാമര്‍ വാഹനവും ഉണ്ടായിരുന്നു.
5:36 PM, 1 Mar
പാക് റേഞ്ചര്‍മാര്‍ ബിഎസ്എഫിന് കൈമാറിയ ഉദ്യോഗസ്ഥനെ ബിഎസ്എഫ് ആണ് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്.
5:34 PM, 1 Mar
എയര്‍ വൈസ് മാര്‍ഷല്‍ രവി കപൂര്‍ വാഗാ അതിര്‍ത്തിയില്‍ വെച്ച് പ്രസ്താവന പുറപ്പെടുവിക്കും.
5:28 PM, 1 Mar
അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി.
READ MORE

ദില്ലി: ഇന്ത്യന്‍ വ്യോമസേനാ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കുമെന്ന പാക് പ്രഖ്യാപനം വ്യാഴാഴ്ചയാണ് ഉണ്ടായത്. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്ന് പാക് പാര്‍ലമെന്റില്‍ വെച്ചാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് പാക് നീക്കം.

അമൃത്സറിലെ വാഗാ- അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റില്‍ വെച്ചായിരിക്കും അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറുക. റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലെത്തിച്ച ശേഷം ജനീവ ഉടമ്പടി പ്രകാരം ആദ്യം അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മറ്റിയ്ക്ക് കൈമാറും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അഠാരി അതിര്‍ത്തിയിലെത്തി അഭിനന്ദനെ സ്വീകരിക്കുക. പിന്നീട് ഉച്ചക്ക് 12നും 2നും ഇടയില്‍ ഇന്ത്യയിലേക്ക് മടങ്ങാനും സാധിക്കും. ഇന്ത്യയിലെത്തിയ ശേഷം വര്‍ദ്ധമാന്‍ പ്രതിരോധ- സുരക്ഷാ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിശദീകരിക്കും.നിയന്ത്രണ രേഖയില്‍ ഇന്ത്യയിലേക്ക് കടന്ന പാക് വിമാനത്തെ തുരത്തുന്നതിനിടെയാണ് മിഗ് 21 വിമാനം വെടിവെച്ചിട്ട പാകിസ്താന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റിനെ പിടികൂടുന്നത്.

cmsvideo
  അഭിനന്ദന്‍ ഇന്ന് ഇന്ത്യയിലേക്ക് | Oneindia Malayalam

     abhinandan varthaman

  English summary
  IAF Wing Commander Abhinandan Varthaman release LIVE updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X