കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലോപ്പതി പ്രസ്താവന: ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐഎംഎ

Google Oneindia Malayalam News

ദില്ലി: ബാബാ രാംദേവിന് മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഉത്തരാഖണ്ഡ് ഘടകം. അലോപ്പതി ചികിത്സയ്ക്ക് എതിരെ രാംദേവ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം എന്നാവശ്യപ്പെട്ടാണ് ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് ഐഎംഎ അയച്ചിരിക്കുന്നത്.

അലോപ്പതി ചികിത്സയ്ക്കും അലോപ്പതി ഡോക്ടര്‍മാര്‍ക്കും എതിരെ രാംദേവ് നടത്തിയ പ്രസ്താവന 15 ദിവസത്തിനുളളില്‍ പിന്‍വലിച്ച് ഖേദപ്രകടനം നടത്തണം എന്നാണ് ആവശ്യം. ഖേദപ്രകടനത്തിന് തയ്യാറായില്ലെങ്കില്‍ 1000 കോടി നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു. അലോപ്പതി ചികിത്സയുടെയും ഐഎംഎ അംഗങ്ങളായ 2000ല്‍ അധികം അലോപ്പതി ഡോക്ടര്‍മാരുടെയും വിശ്വാസ്യത തകര്‍ക്കുന്നതുമാണ് രാംദേവിന്റെ പ്രസ്താവനയെന്ന് ഐഎംഎ ആരോപിക്കുന്നു.

baba

ഐപിസി 499ാം വകുപ്പ് പ്രകാരം രാംദേവിന്റെ നടപടി ക്രിമിനല്‍ കുറ്റകൃത്യമാണ് എന്നും 15 ദിവസത്തിനകം രേഖാമൂലമുളള ഖേദപ്രകടനം ലഭിച്ചില്ലെങ്കില്‍ ഐഎംഎ അംഗങ്ങള്‍ക്ക് ഒരാള്‍ക്ക് 50 ലക്ഷം എന്ന കണക്കില്‍ ആയിരം കോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ഐഎംഎ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് വ്യക്തമാക്കി രാംദേവ് വീഡിയോ തയ്യാറാക്കി സോഷ്യല്‍ മീഡിയില്‍ നല്‍കണം എന്നും നോട്ടീസില്‍ പറയുന്നു.

Recommended Video

cmsvideo
IMA VP complains against Baba Ramdev over COVID claims

അലോപ്പതിക്കെതിരെ രാംദേവ് പുറത്ത് വിട്ട വീഡിയോ ആണ് വിവാദങ്ങളുടെ തുടക്കം. കൊവിഡ് 19ന് എതിരെയുളള മരുന്ന് എന്ന പേരില്‍ തന്റെ കമ്പനിയുടെ ഉല്‍പ്പന്നമായ കൊറോണില്‍ കിറ്റിന്റെ പരസ്യം ചെയ്യുന്നത് നീക്കം ചെയ്യണമെന്നും അതല്ലെങ്കില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും ഐഎംഎ വ്യക്തമാക്കി. അലോപ്പതി വിഡ്ഢിത്തം ആണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷങ്ങള്‍ മരിച്ചു എന്നുമാണ് രാംദേവ് വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇത് വിവാദം ആയതിനെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ ഇത് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് രാംദേവ് പ്രസ്താവന പിന്‍വലിച്ച് ഖേദപ്രകടനം നടത്തിയിരുന്നു.

English summary
IMA (Uttarakhand) sends defamation notice to Baba Ramdev demanding 1000 crore as compensation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X