കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രഡുകള്‍ക്ക് ഇന്ത്യയില്‍ നിരോധനം

Google Oneindia Malayalam News

ദില്ലി: പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രഡുകള്‍ക്കും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും ഇന്ത്യയില്‍ നിരോധനം. സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തില്‍ ബ്രഡുകളില്‍ ക്യാന്‍സറിന് കാരണമാകുന്ന വിഷാംശങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു.

പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിയവുള്‍പ്പെടെ 84 ഓളം അപകടകാരികളായ രാസവസ്തുക്കള്‍
ബ്രഡുകളില്‍ അടങ്ങിയിട്ടുണ്ടെന്നാണ് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റിന്റെ കണ്ടെത്തല്‍. ഇവയില്‍ പ്രമുഖ ബ്രാന്‍ഡുകളായ കെഎഫ്‌സി, മക്‌ഡൊണാള്‍ഡ്, ഡൊമിനോസ്, സബ് വേ, പിസ്സഹട്ട് എന്നിവയുള്‍പ്പെടുന്നു.

bread1

നിരോധനം

നിരോധനം

പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും അടങ്ങിയ ബ്രഡിനുള്ള നിരോധനം തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്നു.

 ക്യാന്‍സറിന് കാരണമായ വിഷാംശം

ക്യാന്‍സറിന് കാരണമായ വിഷാംശം

ബ്രഡ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവ അടങ്ങിയിട്ടുണ്ടെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്രത്തിന്റെ ഇടപെടല്‍

കേന്ദ്രത്തിന്റെ ഇടപെടല്‍

സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്എസ്എസ്എഐയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പൊട്ടാസ്യം ബ്രോമേറ്റ് നിരോധിച്ചതായി അറിയിച്ചുകൊണ്ട് എഫ്എസ്എസ്എഐ പ്രസ്താവന ഇറക്കിയിട്ടുണ്ട്.

എഫ്എസ്എസ്എഐ നിര്‍ദ്ദേശം

എഫ്എസ്എസ്എഐ നിര്‍ദ്ദേശം

ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമായ രാസവസ്തുക്കളില്‍ നിന്ന് പൊട്ടാസ്യം ബ്രോമേറ്റ് നീക്കം ചെയ്യാന്‍ എഫ്എസ്എസ്‌ഐ കേന്ദ്രത്തോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നു. പഠനഫലം പുറത്തുവന്നതിന് ശേഷം വിവാദമായ പൊട്ടാസ്യം ബ്രോമേറ്റ് അടങ്ങിയ ബ്രഡുകളില്‍ ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ബ്രഡ് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു.

 രാസവസ്തുക്കളുടെ സാന്നിദ്ധ്യം

രാസവസ്തുക്കളുടെ സാന്നിദ്ധ്യം

രാജ്യത്ത് വിപണി കീഴടക്കിയ 38 ഓളം ബ്രാന്‍ഡ് ബ്രഡുകളില്‍ 84 ശതമാനം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇവ നിരോധിക്കാനും സംഘം നിര്‍ദ്ദേശിച്ചിരുന്നു.

 നിരോധനമുള്ള രാജ്യങ്ങള്‍

നിരോധനമുള്ള രാജ്യങ്ങള്‍

ബ്രസീല്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍, നൈജീരിയ, പെറു, കൊറിയ എന്നീ രാജ്യങ്ങള്‍ പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയോഡേറ്റും ഭക്ഷണപഥാര്‍ത്ഥങ്ങളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.

English summary
India bans use of bread contained potasium bromate and pottasium iodate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X