ഇന്ത്യയുടെ കോവാക്‌സിന് അന്താരാഷ്ട്ര തലത്തില്‍ സ്വീകര്യതയില്ല; കയറ്റി അയക്കുന്നത് കോവിഷീല്‍ഡ് വാക്‌സിന്‍
ന്യൂഡല്‍ഹി; ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അന്താരാഷ്ട്ര തലത്തില്‍ സ്വീകാര്യത ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോവാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് രാജ്യം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മറ്റ് രാജ്യങ്ങള്‍ കോവാക്‌സിന്‍ വാങ്ങാന്‍ മടിക്കുന്നുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
8.1 ലക്ഷം ഭാരത് ബയോടെക് കോവാക്‌സിന്‍ ഏഴ് രാജ്യങ്ങള്‍ക്കായി നല്‍കുമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയെങ്കിലും മ്യാന്‍മര്‍ മാത്രമാണ് 2 ലക്ഷം കോവാക്‌സിന്‍ ഇന്ത്യയില്‍ നിന്നും വാങ്ങിയട്ടുള്ളു. ആദ്യഘട്ടത്തില്‍ മ്യാന്‍മര്‍, മെഗോളിയ,ഒമാന്‍, ബഹ്‌റൈന്‍,ഫിലിപ്പൈന്‍സ്, മാല്‍ദ്വീപ് എന്നീ രാജ്യങ്ങള്‍ക്കാണ് ഇന്ത്യ വാക്‌സിന്‍ നല്‍കിയത്.
ജനുവരി 18ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് 8.1 ലക്ഷം കോവാക്‌സിന്‍ ഡോസുകള്‍ അന്യരാജ്യങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനമായത്. ജനുവരി 22മുതല്‍ അന്യരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുമെന്നാണ് അന്ന് തീരുമാനിച്ചിരുന്നത്.
അന്താരാഷ്ട്രതലത്തില്‍ 229.7 ലക്ഷം ഡോസ് വാക്‌സിന്‍ ഇന്ത്യ വിതരണം ചെയ്യുമെന്ന് ഇന്ന് കേന്ദ്രം അറിയിച്ചു. ഇതില്‍ 165 ലക്ഷം ഡോസുകള്‍ കച്ചവടരീതിയിലാകും നല്‍കുക. 65 ലക്ഷം ഡോസ് വാക്‌സിനുകള്‍ അല്ലാതെയും നല്‍കും. ഇന്ത്യ നല്‍കുന്ന 64.7 ലക്ഷം ഡോസ് വാക്‌സിനില്‍ 2ലക്ഷം ഡോസ് മാത്രമേ കോവാക്‌സിന്‍ ഉല്‍പ്പെടു. ബാക്കി ഓക്‌സ്‌ഫോര്‍ഡ് യുണിവേഴ്‌സിറ്റിയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരിക്കും.
മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ ഇന്ത്യ വിതരണത്തിന് അടിയന്തരാനുമതി നല്‍കിയതാണ് ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്. ഇത് തന്നെയാണ് അന്താരാഷ്ട്ര തലത്തില്‍ കോവാക്‌സിന് സ്വീകാര്യത ലഭിക്കാത്തതിന് കാരണമായി ഉയര്‍ന്നു കേള്‍ക്കുന്നത്.