കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കൊവിഡ് ഉയരുന്നു; 24 മണിക്കൂറിനിടെ 4270 കേസുകൾ..കൂടുതൽ രോഗികൾ കേരളത്തിൽ

Google Oneindia Malayalam News

ദില്ലി; ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരികരിച്ചത് 4270 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് 7.8 ശതമാനമാണ് കേസുകളുടെ വർധനവ്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,31,76,817 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1465 പേർക്കാണ് രോഗം സ്ഥിരികീകരിച്ചത്.

ovid19-1654320161.j

ടിപിആര്‍ 10 ശതമാനത്തിന് മുകളില്‍; കേരളത്തില്‍ കൊവിഡ് കൂടുമെന്ന് ആരോഗ്യവിദഗ്ധന്‍, ജാഗ്രത വേണംടിപിആര്‍ 10 ശതമാനത്തിന് മുകളില്‍; കേരളത്തില്‍ കൊവിഡ് കൂടുമെന്ന് ആരോഗ്യവിദഗ്ധന്‍, ജാഗ്രത വേണം

കൊവിഡ് കേസുകളിൽ കേരളത്തിൽ പത്ത് ദിവസത്തിനിടെ ഇരട്ടിയോളം വർധനവ് ആണ് ഉണ്ടായത്. പ്രതിദിന കേസുകൾക്കൊപ്പം ടി പി ആറും ഉയരുകയാണ്. മെയ് 26 ന് കേരളത്തിൽ 723 കേസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. 5.7 ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രണ്ട് മരണം. എന്നാൽ പത്ത് ദിവസങ്ങൾക്കിപ്പുറം കേരളത്തിൽ ടി പി ആർ 11.39 ശതമാനം ആണ്. 4 മരണം കൂടി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. 7972 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ രോഗികൾ എറണാകുളത്താണ്. ഇവിടെ 2862 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 60 ഓളം പുതിയ രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 212 പേരാണ് നിലവിൽ സംസ്ഥാനത്ത് ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഒമിക്രോൺ വകഭേദം തന്നെയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയത്. മറ്റ് പുതിയ വകഭേദങ്ങളൊന്നും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

അതേസമയം കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 1357 പേർക്കാണ് രോഗം. ദില്ലി- 405, കർണാടക- 222, ഹരിയാന -144 എന്നിങ്ങനെ കൂടുതൽ കേസുകൾ ഉള്ള മറ്റ് സംസ്ഥാനങ്ങൾ. അതിനിടെ രാജ്യത്ത് 24,052 പേരാണ് ഇപ്പോൾ ചികിത്സയിൽ തുടരുന്നത്.

ക ഴിഞ്ഞ ദിവസം 15 മരണങ്ങൾ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,692 ആയി. രാജ്യത്ത് രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്. 24 മണിക്കൂറിനിടെ 2,619 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 4,26,28,073 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 4,13,699 പരിശോധനകൾ നടത്തി. 85.26 കോടിയിൽ അധികം (85,26,23,487) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.88 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.03 ശതമാനമാണ്.

അതേസമയം ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 194.09 കോടി (1,94,09,46,157) കടന്നു. 2,47,42,189 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. ഇതുവരെ 3.44 കോടിയിൽ കൂടുതൽ (3,44,23,443) കൗമാരക്കാർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞു. 12 മുതൽ 14 വയസ്സ് പ്രായമുള്ളവർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് മാർച്ച് 16 മുതലായിരുന്നു ആരംഭിച്ചത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.14.81 കോടിയിൽ അധികം (14,81,06,650) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

'ബിഗ് ബോസിന്റെ സ്വാർത്ഥത കൊണ്ട് കാട്ടികൂട്ടുന്ന അന്യായം';റോബിന്റെ പുറത്താക്കലിൽ പ്രതികരിച്ച് താരങ്ങൾ'ബിഗ് ബോസിന്റെ സ്വാർത്ഥത കൊണ്ട് കാട്ടികൂട്ടുന്ന അന്യായം';റോബിന്റെ പുറത്താക്കലിൽ പ്രതികരിച്ച് താരങ്ങൾ

'ശെടാ, അമ്മയ്ക്ക് ഇഷ്ടായില്ലേലും ഋതു ഏത് ലുക്കിലും പൊളിയല്ലേ'..വൈറൽ ഫോട്ടോകൾ

English summary
India Covid Updates; 4270 New Covid Cases reported
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X