കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ക്ഷയരോഗികള്‍ പെരുകുന്നു, 1.5 ലക്ഷം ആളുകള്‍ മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇന്ത്യ ക്ഷയരോഗികളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്. ലോക കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ടിബി രോഗികള്‍ പെരുകുന്ന രാജ്യം ഇന്ത്യയാണ്. ഒരു വര്‍ഷം കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് ക്ഷയരോഗം പിടിപ്പെട്ട് മരണപ്പെടുന്നത്. 2014ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ 1.5ലക്ഷം ആളുകള്‍ ടിബി പിടിപ്പെട്ടു മരിച്ചിട്ടുണ്ട്.

ടിബി രോഗികളില്‍ നിന്ന് വൈറസ് ലോകത്തെമ്പാടും പടര്‍ന്നു പിടിക്കുകയാണ്. 2015ലെ ലോകാരോഗ്യ സംഘടനയുടെ ഗ്ലോബല്‍ ട്യൂബര്‍ക്യുലോസിസ് റിപ്പോര്‍ട്ടാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം 9.6 ലക്ഷം ടിബി രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതായിട്ടാണ് വിവരം. ഇതില്‍ 58 ശതമാനം സൗത്ത് ഏഷ്യയില്‍ നിന്നുള്ളവരാണ്.

tb

ഇതില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഉള്ളത് ഇന്ത്യ, ഇന്തോനേഷ്യ, ചൈന എന്നിവിടങ്ങളിലാണ്. കഴിഞ്ഞ വര്‍ഷം നൈജീരിയ, പാകിസ്താന്‍, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ ക്ഷയരോഗികളുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയില്‍ 1.5 ലക്ഷം ആളുകള്‍ ക്ഷയരോഗം മൂലം മരിച്ചപ്പോള്‍ അതില്‍ 140,000 കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നതു ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

മികച്ച ചികിത്സ ലഭിക്കാതെയാണ് ഇന്ത്യയില്‍ പലരും മരണപ്പെട്ടത്. എന്നാല്‍, 2015ലെ ആഗോള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1990ല്‍ ഉള്ളതിനേക്കാള്‍ 42ശതമാനം കുറവു വന്നിട്ടുണ്ടെന്നാണ് പറയുന്നത്. തുടക്കത്തില്‍ തന്നെ ക്ഷയരോഗം തിരിച്ചറിയാത്തതും മികച്ച ചികിത്സ നല്‍കാത്തതുമാണ് രോഗം മരണത്തിലേക്ക് നയിക്കുന്നത്. വാക്‌സിനുകളുടെ ഉപയോഗവും,പുകവലിയും, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവുമാണ് ടിബി വര്‍ദ്ധിക്കാന്‍ കാരണമാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

English summary
India recorded the largest number of Tuberculosis cases in the world last year, according to a report by the WHO that said 1.5 million people died in 2014 from the disease which ranks alongside HIV as a leading killer worldwide.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X