കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിവില്ലിയേഴ്‌സിന്റെ നൂറാം ടെസ്റ്റ് ഇന്ത്യയില്‍; പരമ്പര വിശേഷങ്ങള്‍ കാണൂ..

  • By Muralidharan
Google Oneindia Malayalam News

ബെംഗളൂരു: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ ബി ഡിവില്ലിയേഴ്‌സിന് ഇന്ത്യയില്‍ ഒരു ഹോം ഗ്രൗണ്ട് ഉണ്ട്. ഇഷ്ടം പോലെ ആരാധകരും. ഐ പി എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്ന എ ബി ഡിയുടെ രണ്ടാമത്തെ ഹോം ഗ്രൗണ്ട് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ്. കരിയറിലെ നൂറാമത്തെ ടെസ്റ്റ് എന്ന നാഴികകല്ല് തികയ്ക്കാന്‍ ആരാധകരുടെ പ്രിയപ്പെട്ട എ ബി ഡി ഇറങ്ങുന്നതും ഇവിടെത്തന്നെ.

നവംബര്‍ 14 മുതല്‍ 18 വരെയാണ് ബെംഗളൂരുവില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക ടെസ്റ്റ്. നാല് ടെസ്റ്റുകളാണ് പരമ്പരയില്‍ ഉള്ളത്. നവംബര്‍ 5 മുതല്‍ ഡിസംബര്‍ 7 വരെയാണ് ടെസ്റ്റ് പരമ്പര. ഒക്ടോബര്‍ 2 ന് ട്വന്റി 20 കളിച്ചുകൊണ്ട് ഇന്ത്യന്‍ പര്യടനത്തിന് തുടക്കമിടുന്ന ദക്ഷിണാഫ്രിക്കന്‍ ടീം രണ്ട് മാസത്തിലധികം സമയം ഇന്ത്യയില്‍ ഉണ്ടാകും.

abdevilliers

മൂന്ന് ട്വന്റി 2ദ മത്സരങ്ങള്‍. അഞ്ച് ഏകദിനങ്ങള്‍. നാല് ടെസ്റ്റുകള്‍ എന്നിവയാണ് 2015 ലെ പര്യടനത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ കളിക്കുക. ഐ പി എല്‍ കളിക്കാരും അല്ലാത്തവരുമായി ഇന്ത്യന്‍ കാണികള്‍ക്ക് ഏറെ പരിചിതരമാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍മാര്‍. എ ബി ഡിവില്ലിയേഴ്‌സ് തന്നെ ആരാധക ബാഹുല്യത്തില്‍ മുമ്പന്‍. ജെ പി ഡുമിനി, ഹാഷിം ആംല, ഡെയ്ല്‍ സ്റ്റെയ്ന്‍, മോര്‍ക്കല്‍, ഡുപ്ലിസി എന്നിങ്ങനെ പോകുന്നു ഈ നിര.

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും നീളം കൂടിയ ഇന്ത്യന്‍ പര്യടനം കൂടിയാണ് ഒക്ടോബറില്‍ തുടങ്ങാനിരിക്കുന്നത്. ധരംശാല, കട്ടക്ക്, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ട്വന്റി 20 മത്സരങ്ങള്‍. കാണ്‍പൂര്‍, ഇന്‍ഡോര്‍, രാജ്‌കോട്ട്, ചെന്നൈ, മുംബൈ എന്നിവിടങ്ങളില്‍ ഏകദിനങ്ങള്‍. മൊഹാലി, ബെംഗളൂരു, നാഗ്പൂര്‍, ദില്ലി എന്നീ ഗ്രൗണ്ടുകളിലാണ് ടെസ്റ്റ് മത്സരങ്ങള്‍ നടക്കുക.

English summary
India-South Africa 2015 series schedule announced; De Villiers' 100th Test in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X