കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരാബാദ് പോലീസിന് കയ്യടിക്കുന്നത് അന്ധത ബാധിച്ചവര്‍: ഈറോം ശര്‍മ്മിള

  • By Desk
Google Oneindia Malayalam News

കൊച്ചി: യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊന്ന ഹൈദരാബാദ് പോലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ പോലീസിനെ പിന്തുണയ്ക്കരുതെന്നും അവര്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ ഒരു മലയാളം ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈറോം ശര്‍മിള തന്‍റെ നിലപാട് വ്യക്തമാക്കിയത്.

പോലീസ് ചെയ്യുന്ന കൊലപാതകങ്ങളെ കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണ്. ഏറ്റമുട്ടല്‍ കൊലപാതകങ്ങളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കും. ആയുധമേന്തിയവരുടെ അധികാര ദുര്‍വിനിയോഗം താന്‍ നേരിട്ട് അനുഭവിച്ചതാണെന്നും ഇറോം ശര്‍മിള കൂട്ടിച്ചേര്‍ത്തു.

irom

വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3.30 നായിരുന്നു പ്രതികളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ സ്വയം രക്ഷക്ക് വേണ്ടി വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് അഭിപ്രായപ്പെടുന്നത്.

നീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകംനീതി നടപ്പായെന്ന് ടൊവീനോ, സല്യൂട്ടടിച്ച് ജയസൂര്യ, ഹൈദരബാദ് പോലീസിനെ വാഴ്ത്തി സിനിമ ലോകം

യുവതിയെ പ്രതികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയോ അതേ സ്ഥലത്ത് വെച്ച് തന്നെയാണ് 4 പ്രതികളേയും പോലീസ് വെടിവെച്ച് കൊന്നത്. മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.

കഴിഞ്ഞ 27 ന് രാത്രി ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോള്‍ പ്ലാസയില്‍ വെച്ചായിരുന്നു യുവതിയെ ട്രക്ക് ഡ്രൈവര്‍മാരായ നാലുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്. പിറ്റേ ദിവസം ടോള്‍ പ്ലാസയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

രാഹുല്‍ അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല്‍ പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നുരാഹുല്‍ അടിപൊളിയാണ്, പരിഭാഷക്ക് മോദി വിളിച്ചാല്‍ പോവുമോ? രാഷ്ട്രീയമെന്ത്; സഫ മനസ്സ് തുറക്കുന്നു

Recommended Video

cmsvideo
Opinions Divided On Telegana Police's Firing | Oneindia Malayalam

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളേയും പോലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ വലിയ പ്രതിഷേധമായിരുന്നു രാജ്യമൊട്ടുക്ക് ഉയര്‍ന്ന് വന്നത്. കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിപ്പിച്ച മൂന്നു പോലീസുകാരെ സര്‍വ്വീസ്സില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും വിചാരണ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ അതിവേഗ പ്രത്യേക കോടതി രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.

English summary
irom sharmila on hyderabad rape case accused encounter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X