മോദി മൗനം വെടിയണം: ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ മോദിക്കെതിരെ ജിഗ്നേഷ് മേവാനി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനത്തെ ചോദ്യം ചെയ്ത് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ഭീമ കൊറേഗാവ് സംഘര്‍ഷത്തില്‍ പ്രതികരിക്കാതെ മോദി തുടരുന്ന മൗനത്തിനെതിരെയാണ് മേവാനി രംഗത്തെത്തിയിട്ടുള്ളത്. ഡിസംബര്‍ 31ന് പ്രകോപനാത്മകമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പൂനെ പോലീസ് ജിഗ്നേഷ് മേവാനിയ്ക്കും ജെഎന്‍യു ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദിനെതിരെയും കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. പൂനെയിലെ ഷാനിവര്‍വാഡയില്‍ വച്ച് നടന്ന പരിപാടിയില്‍ വച്ച് പ്രകോപനാത്മകമായ പ്രഭാഷണം നടത്തിയെന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് രണ്ട് യുവാക്കള്‍ കഴിഞ്ഞ ദിവസം പോലീസില്‍ പരാതി നല്‍കുയും ചെയ്തിരുന്നു.

ഛോട്ടാ ഷക്കീലിന്റെ അവസാനകാല ചിത്രങ്ങള്‍ പുറത്ത്: ഷക്കീലിന്റെ മരണം ദാവൂദിനെ തളര്‍ത്തി പാകിസ്താന്‍ വിടാന്‍ നീക്കം! പ്ലാന്‍ ഐഎസ്ഐ അറിയാതെ!!

ആധാര്‍ വിവര ചോര്‍ച്ച: എല്ലാം സുരക്ഷിതമെന്ന് യുഐഡിഎഐ വാദം! ട്രിബ്യൂണ്‍ കണ്ടെത്തലില്‍ കേസെടുത്ത് അന്വേഷണം!

ദളിതുകള്‍ക്കെതിരെയുണ്ടാകുന്ന പ്രശ്നങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് മോദി സംസാരിക്കണമെന്നും മേവാനി ആവശ്യപ്പെടുന്നു. രോഹിത് വെമുല മുതല്‍ ഗുജറാത്തിലെ ഉന വരെയും യുപിയിലെ ഷഹരണ്‍പൂര്‍ മുതല്‍ ഇപ്പോഴത്തെ ഭീമ കോറേഗാവ് സ്ഫോടനം വരെയുള്ള സംഭവങ്ങളെക്കുറിച്ചും മോദി സംസാരിക്കണമെന്നും ദളിത് നേതാവ് ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്തരം ആക്രമണങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം സംഭവിക്കുന്നുവെന്നും മേവാനി ചോദിക്കുന്നു.

 മോദി മൗനം വെടിയണം

മോദി മൗനം വെടിയണം

ദളിതര്‍ക്ക് രാജ്യത്ത് മനസ്സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമുണ്ടോയെന്ന് മോദി വ്യക്തമാക്കമെന്നും ദളിതുകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മോദി പ്രതികരിക്കാത്തതിനുള്ള കാരണവും ആരായുന്നു. ദില്ലി പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മേവാനിയുടെ പ്രതികരണം. താന്‍ ഭീമ കൊറേഗാവ് സന്ദര്‍ശിക്കുകയോ പ്രകോപനാത്മകമായ പ്രസംഗം നടത്തിയിട്ടില്ലെന്നും മേവാനി മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ പ്രതിച്ഛായ മോശമായി ചിത്രീകരിച്ച് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട പരാജയം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്നും മേവാനി ആരോപിക്കുന്നു.

 ജാതിരഹിത സമൂഹം

ജാതിരഹിത സമൂഹം

നമുക്ക് വേണ്ടത് ജാതിരഹിത ഇന്ത്യയാണെന്ന് ചൂണ്ടിക്കാണിക്കുന്ന മേവാനി ദളിതര്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമില്ലേയെന്നും മേവാനി ചോദിക്കുന്നു. താന്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണെന്നും കേന്ദ്രസര്‍ക്കാര്‍ തന്നെ ലക്ഷ്യം വച്ചിരിക്കുകയാണെന്നും മേവാനി പറയുന്നു. ദില്ലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു മേവാനി മോദിക്കെതിരെ രംഗത്തെത്തിയിരുന്നു.

 അതിക്രമങ്ങളില്‍ പ്രതിഷേധം

അതിക്രമങ്ങളില്‍ പ്രതിഷേധം

രാജ്യത്ത് ദളിതര്‍ക്കും മറ്റ് ന്യൂന പക്ഷ വിഭാഗങ്ങള്‍ക്കുമെതിരെയുള്ള വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കുമെന്ന് മേവാനി വ്യക്തമാക്കിയിട്ടുണ്ട്. യുവ അഹങ്കാര്‍ എന്ന പേരിലായിരിക്കും റാലിയെന്നും മേവാനി ചൂണ്ടിക്കാണിച്ചിരുന്നു. ഭീമ- കൊറേഗാവില്‍ പ്രകോപനാത്മക പ്രസംഗം നടത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തതിന് പിന്നാലെ മുംബൈയില്‍ ജിഗ്നേഷും ഉമര്‍ ഖാലിദും പങ്കെടുക്കാനിരുന്ന പരിപാടിയ്ക്കും മഹാരാഷ്ട്ര പോലീസ് അനുമതി നിഷേധിച്ചിരുന്നു.

 വിവാദ പ്രസ്താവന!!

വിവാദ പ്രസ്താവന!!


പൂനെയിലെ ഷാനിവാര്‍വാലയില്‍ ജിഗ്നേഷ് മേവാനിയും ജെഎന്‍യു ആക്ടിവിസ്റ്റ് ഉമര്‍ ഖാലിദും പ്രകോപത്മാകരമായ പ്രസ്താവനകള്‍ നടത്തിയെന്നാണ് പൂനെയില്‍ നിന്നുള്ള രണ്ട് യുവാക്കളുടെ ആരോപണം. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് യുവാക്കള്‍ ഉന്നയിക്കുന്ന ആവശ്യം. ഡിസംബര്‍ 31 ന് പ്രകോപനാത്മകമായ പ്രസംഗം നടത്തിയെന്നാണ് പരാതി. പൂനെയില്‍ നിന്നുള്ള രണ്ട് യുവാക്കളില്‍ നിന്നായി ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയ്ക്കും ഉമര്‍ ഖാലിദിനുമെതിരെ പരാതി ലഭിച്ചതായി ഡെക്കാന്‍ ജിഘാന പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പരാതി വിശ്രംബാഗ് പോലീസിന് കൈമാറിയതായും സംഭവം നടന്നത് ഈ സ്റ്റേഷന്‍ പരിധിയിലാണെന്നും പോലീസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

 പരിപാടിയ്ക്ക് അനുമതി നിഷേധിച്ചു

പരിപാടിയ്ക്ക് അനുമതി നിഷേധിച്ചു


മുംബൈയിലെ ബഹിദാസ് ഹാളില്‍ നടക്കാനിരുന്ന ആള്‍ ഇന്ത്യ സ്റ്റുഡന്‍റ്സ് സമ്മിറ്റിനുള്ള അനുമതിയാണ് മഹാരാഷ്ട്ര പോലീസ് നിഷേധിച്ചത്. ജെഎന്‍യു ആക്ടിവിസ്റ്റും ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയും പരിപാടിയില്‍ പങ്കെടുക്കുമെന്ന സൂചനകളെത്തുടര്‍ന്നാണ് നീക്കമെന്ന് സൂചനകളുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീമ- കൊറേഗാവ് സംഷര്‍ഷത്തിന് പിന്നാലെ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് നീക്കം. പോലീസ് പരിപാടിയ്ക്ക് അനുമതി നിഷേധിച്ചതോടെ മുംബൈയിലെ വിലെ പാര്‍ലെ പ്രദേശത്ത് വന്‍ പ്രതിഷേധമാണ് ഉടലെടുത്തിട്ടുള്ളത്.

 മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം

മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം


ജിഗ്നേഷ് മേവാനിയും ഉമര്‍ ഖാലിദും മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് പൂനെ പോലീസ് കേസെടുത്തിട്ടുള്ളത്. ഡിസംബര്‍ 28ന് ഭീമ- കൊറേഗാവ് യുദ്ധത്തിന്റെ 200 വാര്‍ഷിക ദിനത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ച ഇരുവരും ജനങ്ങളോട് പ്രതിഷേധവുമായി തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തുുവെന്നും ഇതാണ് തുടര്‍ന്നുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചതെന്നുമാണ് ഇരുവര്‍ക്കുമെതിരെ പോലീസില്‍ ലഭിച്ച പരാതി. ജനുവരി ഒന്ന്, രണ്ട് തിയ്യതികളായി കനത്ത സംഘര്‍ഷമാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിലായി പൊട്ടിപ്പുറപ്പെട്ടത്. ഭീമ- കൊറേഗാവ് ഭാഗത്ത് ആരംഭിച്ച അക്രമസംഭവങ്ങള്‍ പശ്ചിമ മഹാരാഷ്ട്രയിലേയ്ക്കും മറാത്ത് വാഡ പ്രദേശത്തേയ്ക്കും വ്യാപിക്കുകയായിരുന്നു. ദളിത് സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് തിങ്കളാഴ്ച ഗതാഗത സ്തംഭനത്തിനും വഴിവെച്ചിരുന്നു.

 തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു!!

തെരുവിലിറങ്ങാന്‍ ആവശ്യപ്പെട്ടു!!

ജിഗ്നേഷ് മേവാനിയുടെ പ്രസ്താവനയാണ് ദളിത്- മറാത്ത വിഭാഗങ്ങള്‍ക്കിടയിലെ സംഘര്‍ഷത്തിന് വഴിവെച്ചതെന്നാണ് അക്ഷയ് ബിക്കാദ്, ആനന്ദ് ദൊണ്ട് എന്നീ യുവാക്കളുടെ ആരോപണം. തെരുലിറങ്ങി തിരിച്ചടിക്കാന്‍ ജിഗ്നേഷ് ദളിത് വിഭാഗത്തോട് ആഹ്വാനം ചെയ്തുുവെന്നും യുവാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മേവാനിയുടെ ഈ പ്രസ്താവനയെത്തുടര്‍ന്നാണ് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിനും അക്രമസംഭവങ്ങള്‍ അരങ്ങേറുന്നതിലും എത്തിച്ചതെന്നാണ് രണ്ട് യുവാക്കളും ചൂണ്ടിക്കാണിക്കുന്നത്.

ഭീമ- കൊറേഗാവ് വാര്‍ഷികം

ഭീമ- കൊറേഗാവ് വാര്‍ഷികം

പൂനെയില്‍ ഭീമ- കൊറേഗാവ് പോരാട്ടത്തിന്റെ 200ാം വാര്‍ഷിക ദിനത്തില്‍ എല്‍ഗാര്‍ പരിഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ജിഗ്നേഷ് മേവാനിയും ജെഎന്‍യുവിലെ ആക്ടിവിസ്റ്റായ ഉമര്‍ ഖാലിദും ദളിത് വിഭാഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. ഡിസംബര്‍ 31ന് ഷാനിവാര്‍ വാഡയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിയില്‍ ഇരുവരും പ്രകോപനാത്മക പ്രസ്താവനങ്ങളും പരാമര്‍ശങ്ങളും നടത്തിയെന്നായിരുന്നു പരാതിക്കാരുടെ വാദം. സംഘര്‍ഷത്തിനിടെ പൂനെയില്‍ ചൊവ്വാഴ്ച ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. നഗരത്തില്‍ നിന്ന് 30കിലോമീറ്റര്‍ അകലെയാണ് യുദ്ധസ്മാരകം സ്ഥിതിചെയ്യുന്നത്.

 ദളിത് വിജയത്തിന്റെ സ്മാരകം

ദളിത് വിജയത്തിന്റെ സ്മാരകം


ഭീമ കോർഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ ഉയർന്ന ജാതിക്കാരായ മറാത്ത വിഭാഗക്കാർ അക്രമം അഴിച്ചുവിട്ടതാണ് സംഘർഷത്തിലെത്തിച്ചത്. 1818ലായിരുന്നു മറാത്തികളുടെ പെഷ്വ സൈന്യവും ദളിത് വിഭാഗക്കാർ അണിനിരന്ന ഈസ്റ്റ് ഇന്ത്യാ സൈന്യവും തമ്മിലുള്ള ഭീമ കോർഗാവ് യുദ്ധം നടന്നത്. നിരവധിപേർ കൊല്ലപ്പെട്ട യുദ്ധത്തിൽ പെഷ്വ സൈന്യത്തിന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മുന്നിൽ അടിയറവ് പറയേണ്ടിവന്നു. ദളിതർ അണിനിരന്ന കമ്പനി സൈന്യം പെഷ്വ സൈന്യത്തിന് മേൽ നേടിയ വിജയത്തിന്റെ ഓർമ്മയ്ക്കായാണ് എല്ലാ ജനുവരി ഒന്നിനും വിജയ് ദിവസ് ആയി ആചരിക്കുന്നത്. നിരവധി പേരാണ് ജനുവരി ഒന്നിന് യുദ്ധസ്മാരകത്തിലെത്തി മടങ്ങുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Mevani even asked why Prime Minister Narendra Modi was silent on the clashes that broke out in Bhima Koregaon.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്