കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ പൊട്ടിത്തെറി, തോല്‍വിക്ക് കാരണം അമിത് ഷായെന്ന് ജിതന്‍ റാം മാഞ്ജി

  • By Sruthi K M
Google Oneindia Malayalam News

പാറ്റ്‌ന: ബിഹാറില്‍ നിന്നു ബിജെപിക്കേറ്റ തോല്‍വി മുന്നണിയില്‍ പൊട്ടിത്തെറിക്ക് കാരണമായി. ബിജെപിക്കുള്ളില്‍ തന്നെ നേതാക്കള്‍ തമ്മില്‍ പരസ്പരം വിമര്‍ശനവുമായി രംഗത്തെത്തി. ബിഹാറില്‍ തോല്‍ക്കാന്‍ കാരണം ബിജെപി പ്രസിഡന്റ് അമിത് ഷായും ആര്‍എസ്എസുമാണെന്ന ആരോപണവുമായിട്ടാണ് ജിതന്‍ റാം മാഞ്ജി രംഗത്തെത്തിയത്.

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെയും അമിത് ഷായുടെയും വാക്കുകളാണ് ബിജെപിയുടെ തോല്‍വിക്ക് കാരണമായതെന്നാണ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും എച്ച്എഎം പാര്‍ട്ടി പ്രസിഡന്റുമായ ജിതന്‍ റാം മാഞ്ജി വ്യക്തമാക്കിയത്.

jitan-manjhi

പിന്നോക്ക മേഖലയിലുള്ളവരുടെ സംവരണം പുനഃപരിശോധിക്കണമെന്ന് മോഹന്‍ ഭഗവതും, ബിജെപി ബിഹാറില്‍ തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്ന് അമിത് ഷായും പ്രസ്താവിച്ചിരുന്നു. ഇവരുടെ പ്രസ്താവനകളാണ് ബിജെപിക്ക് തിരിച്ചടിയായതെന്നും ജിതന്‍ ആരോപിച്ചു.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ മത്സരിച്ച ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. രണ്ടു മണ്ഡലങ്ങളിലാണ് ജിതന്‍ മത്സരിച്ചത്. ഒരിടത്ത് മാത്രമേ ജിതന്‍ മാഞ്ജി വിജയിച്ചുള്ളൂ.

English summary
former chief minister and HAM president Jitan Ram Manjhi on Monday blamed RSS chief Mohan Bhagwat and BJP president Amit Shah for the debacle of the BJP-led alliance in Bihar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X