കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാം കാവേരി ജലം പങ്കുവെക്കും: ഇക്കാര്യത്തിൽ രണ്ടാമത് മാർഗ്ഗമില്ലെന്ന് കമൽഹാസൻ, പ്രതീക്ഷയോടെ താരം

Google Oneindia Malayalam News

ബെംഗളൂരു: കാവേരി ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് എച്ച്ഡി കുമാരസ്വാമി- കമല്‍ഹാസന്‍ കൂടിക്കാഴ്ച. അടുത്തിടെ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റ എച്ച്ഡി കുമാരസ്വാമിയും മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ഹാസനും തമ്മിലായിരുന്നു കൂടിക്കാഴ്ച. കുമാരസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതീക്ഷയർപ്പിച്ച് പിന്നീട് കമൽഹാസൻ രംഗത്തെത്തിയിരുന്നു.

നേരത്തെ തമിഴ്നടനും രാഷ്ട്രീയ നേതാവുമായ രജിനികാന്തിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി എച്ച്ഡി കുമാരസ്വാമി രംഗത്തെത്തിയിരുന്നു. കര്‍ണാടകത്തിലെ റിസർവോയറുകൾ സന്ദർശിച്ചാല്‍ കാവേരി ജലം പങ്കുവെക്കുന്നത് സംഹബന്ധിച്ച് രജിനീകാന്തിന്റെ നിലപാട് മാറുമെന്നാണ് കുമാരസ്വാമി പ്രതികരിച്ചത്. എച്ച് ഡി കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് രജിനീകാന്ത് കാവേരി തർക്കം പരിഹരിക്കാൻ കുമാരസ്വാമിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 സംഭാഷണത്തിൽ പ്രതീക്ഷ

സംഭാഷണത്തിൽ പ്രതീക്ഷ


കർണാടക മുഖ്യമന്ത്രി എച്ച്‍ഡ‍ി കുമാരസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രത്യാശ പ്രകടിപ്പിച്ച് കമല്‍ഹാസന്‍ രംഗത്തെത്തുകയും ചെയ്തുു. കാവേരി ജലം പങ്കുവെക്കുന്നത് സംബന്ധിച്ച് കര്‍ണാടക മുഖ്യമന്ത്രിയിൽ നിന്നുള്ള പ്രതികരണം ആശ്വാസം പകരുന്നതായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കമൽഹാസൻ പ്രതികരിച്ചത്. എച്ച്ഡി കുമാരസ്വാമിയുമായി നടത്തിയ സംഭാഷണത്തിൽ പ്രതീക്ഷയുണ്ടെന്നും കമൽഹാസൻ വ്യക്തമാക്കി. കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള തർക്കങ്ങളിൽ ഒന്ന് കാവേരി ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടാണ്. കഴിഞ്ഞ മാസം കാവേരി പ്രശ്നനത്തിന് പരിഹാരം തേടിക്കൊണ്ട് തമിഴ്താരവും രാഷ്ട്രീയ നേതാവുമായ രജിനീകാന്തും രംഗത്തെത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു രജിനീകാന്ത് രംഗത്തെത്തിയത്.

 കുമാരസ്വാമിക്ക് വേറിട്ട വഴി!

കുമാരസ്വാമിക്ക് വേറിട്ട വഴി!

നമ്മൾ കാവേരി ജലം പങ്കുവെക്കും, ഇക്കാര്യത്തിൽ രണ്ടാമത് മാർഗ്ഗങ്ങളില്ലെന്നും ഇതേ രീതിയിൽ തന്നെ കർണാടക മുഖ്യമന്ത്രിയും കാര്യങ്ങൾ നോക്കി കാണുന്നതില്‍ സന്തോഷമുണ്ടെന്നും കമൽഹാസൻ ചൂണ്ടിക്കാണിച്ചു. എച്ച്ഡി കുമാരസ്വാമിയുടെ മുൻഗാമിയായിരുന്ന സിദ്ധരാമയ്യ സുപ്രീം കോടതി ഉത്തരവ് ഉണ്ടായിരിക്കെ തമിഴ്നാടിന് വെള്ളം വിട്ടുനൽകാൻ വിസമ്മതിക്കുകയായിരുന്നുവെന്നും കമൽ ആരോപിക്കുന്നു. ഇക്കാര്യം സംസ്ഥാനം ചെയ്യേണ്ടതാണെന്നും മറ്റ് മാർഗ്ഗങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

 രജിനികാന്തിനെ കർണാടകത്തിലേക്ക് ക്ഷണിച്ചു!

രജിനികാന്തിനെ കർണാടകത്തിലേക്ക് ക്ഷണിച്ചു!

കര്‍ണാടകത്തില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലേ തമിഴ്നാടിന് നല്‍കാന്‍ കഴിയൂ. രജനീകാന്തിനെ ഇങ്ങോട്ട് ക്ഷണിക്കുകയാണ്. റിസര്‍വോയറുകളിലെ അവസ്ഥ അദ്ദേഹം നേരിട്ട് കാണട്ടെയെന്നും സംസ്ഥാനത്തെ കര്‍ഷകരുടെ നിലപാട് മനസ്സിലാക്കട്ടെയെന്നും കുമാരസ്വാമി പറയുന്നു. അതിന് ശേഷവും വെള്ളം വേണമെന്ന നിലപാടാണ് ഉള്ളതെങ്കില്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ക്കുന്നു. എനിക്കുറപ്പുണ്ട് അദ്ദേഹത്തിന് സ്ഥിതി മനസ്സിലാകുമെന്ന്. കുമാരസ്വാമി പറയുന്നു. രജനീകാന്ദിന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു നിയുക്ത കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രതികരണം.

 കാവേരിയിൽ മുങ്ങി തമിഴ്നാടും കർണാടകവും

കാവേരിയിൽ മുങ്ങി തമിഴ്നാടും കർണാടകവും

കാവേരി നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച് ദശാബ്ദങ്ങളായി തുടരുന്ന തര്‍ക്കമാണ് തമിഴ്നാടും കര്‍ണാടകവും തമ്മിലുള്ളത്. 2018ല്‍ കേസ് പരിഗണിച്ച സുപ്രീം കോടതി 177.25 ആയിരം മില്യണ്‍ ക്യുബിക് അടി വെള്ളം തമിഴ്നാടിന് വിട്ടുനല്‍കാന്‍ ഉത്തരവിട്ടിരുന്നു. നേരത്തെ ഇത് 192 ആയിരം മില്യണ്‍ ക്യൂബിക് ഫീറ്റ് അടി വെള്ളത്തിന് പകരം 177.25 ആയിരം മില്യണ്‍ ക്യുബിക് വെള്ളം കര്‍ണാടകം തമിഴ്നാടിന് വിട്ടുനല്‍കാനാണ് കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. കാവേരി വെള്ളം പങ്കുവെക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് തമിഴ്നാ ട്ടില്‍ ഉടലെടുത്തത്. ബോര്‍ഡ് രൂപീകരണം വൈകുന്നത് തമിഴ്നാട്ടിലെ കര്‍ഷകരുടെ ജീവിതത്തെ ബാധിക്കുമെന്നാണ് രജനീകാന്ത് ചൂണ്ടിക്കാണിക്കുന്നത്.

English summary
Actor-politician Kamal Haasan, who discussed the contentious Cauvery water sharing issue with HD Kumaraswamy today, said the Karnataka Chief Minister's response was "heartening".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X