കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടക ചിക്കന്‍ഗുനിയയുടെ പിടിയില്‍..

  • By Desk
Google Oneindia Malayalam News

രാജ്യത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകത്തില്‍. നാഷണല്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ കണക്കനുസരിച്ചാണ് ഈ റിപ്പോര്‍ട്ട.് ജൂലായ് 31 വരെ 8,644 പേര്‍ക്കാണ് സംസ്ഥാനത്ത് ചിക്കുന്‍ഗുനിയ സ്ഥിരീകരിച്ചത്. 2,524 കേസുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത ചിക്കുന്‍ഗുനിയ കേസുകളുടെ പകുതിയോളം കര്‍ണാടകത്തില്‍ നിന്നാണ്.

കഴിഞ്ഞ വര്‍ഷവും കൂടുതല്‍ ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകത്തിലായിരുന്നു. കര്‍ണാടകത്തില്‍ ഉഡുപ്പി, ദക്ഷിണ കന്നഡ, ഹാവേരി, തുമകൂരു, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വര്‍ഷം ജൂലായ് 31 വരെ രാജ്യത്ത് 17,311 പേര്‍ക്കാണ് ചിക്കുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് രാജ്യത്ത് 16,976 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 8,930 പേരും കര്‍ണാടകത്തില്‍ നിന്നുള്ളവരായിരുന്നു.

mosquito

മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നില്‍ 2,103 കേസുകളുമായി ഗുജറാത്താണ് മൂന്നാം സ്ഥാനത്ത്. ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ചിക്കുന്‍ഗുനിയ ലക്ഷണങ്ങളുമായി ഓരോദിവസവും നിരവധി പേരാണ് എത്തുന്നത്. വീടുകളിലും പരിസരങ്ങളിലും കൊതുകു പെരുകാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

English summary
chikungunya spreading in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X