ജയലളിതയുടെ മരണത്തിന് ശശികല ഉത്തരം പറയണം..! കാലം മാറും ചിന്നമ്മാ..താരങ്ങള്‍ പൊളിച്ചടുക്കുന്നു..!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടിലുണ്ടായ ഭരണ-രാഷ്ട്രീയ പ്രതിസന്ധിയില്‍ ഒരുപക്ഷേ രാഷ്ട്രീയക്കാരോളം പ്രതികരണമുയര്‍ത്തിയവരായിരുന്നു താരങ്ങള്‍.

പനീര്‍ശെല്‍വത്തെ ചിന്നമ്മ പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കെറിഞ്ഞു..പകരം വിശ്വസ്തന്‍ പളനിസ്വാമി

ജയലളിതയുടെ പിന്‍ഗാമിയാകുമെന്ന് പറയപ്പെട്ടിരുന്ന അജിത്തും തമിഴ് രാഷ്ട്ര്ീയത്തിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന രജനീകാന്തും പ്രതികരിച്ചില്ലെങ്കിലും മറ്റു താരങ്ങള്‍ മുന്നില്‍ത്തന്നെയുണ്ട്.

താരങ്ങളാണ് താരം

കമലഹാസന്‍, ഖുശ്ബു, ഗൗതമി, അരവിന്ദ് സ്വാമി എന്നിവരടക്കമുള്ള താരങ്ങള്‍ സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ അധികാരത്തര്‍ക്കമുണ്ടായപ്പോഴും പ്രതികരണവുമായി ഈ താരങ്ങള്‍ സാന്നിധ്യമറിയിച്ചിരുന്നു.

അഴിമതിക്കേസില്‍ മാത്രമല്ല ജയലളിതയുടെ മരണത്തിന് കൂടി ശശികല ഉത്തരം പറയണമെന്ന് നടി ഗൗതമി ആവശ്യപ്പെട്ടു. ഈ രണ്ട് കേസിലും ഒരേ ശിക്ഷ നല്‍കിയാല്‍ പോരെന്നും ഗൗതമി ട്വിറ്ററില്‍ കുറിച്ചു.

ദുരൂഹത മാറാതെ

നേരത്തെ ജയലളിതയുടെ മരണത്തില്‍ ഗൗതമി ദുരൂഹത ഉന്നയിച്ചിരുന്നു. മോദി മറുപടി പറയണം എന്നാവശ്യപ്പെട്ട് അവര്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. പക്ഷേ കേന്ദ്രം പ്രതികരിച്ചിരുന്നില്ല

അതേസമയം നടന്‍ കമലഹാസന്‍ രൂക്ഷമായ പരിഹാസവുമായാണ് ശശികലയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. `` തെറ്റായ ആള്‍ എല്ലാറ്റിലും ജയിക്കും, പക്ഷേ എപ്പോഴും നടക്കില്ല, കാലം മാറും'' എന്ന കവിതയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഒപിഎസ് പക്ഷം

നേരത്തെ മുഖ്യമന്ത്രി പദവിക്കായുള്ള തര്‍ക്കത്തെക്കുറിച്ചും രൂക്ഷപ്രതികരണവുമായി കമലഹാസന്‍ രംഗത്ത് എത്തിയിരുന്നു. ശശികല എന്ന യാഥാര്‍ത്ഥ്യം തന്നെ വേദനിപ്പിക്കുന്നു എന്നായിരുന്നു കമലിന്റെ പ്രതികരണം. പനീര്‍ശെല്‍വത്തോടായിരുന്നു കമലിന്റെ ചായ്വ്.

നടിയും കോണ്‍ഗ്രസ് വക്താവുമായ ഖുശ്ബുവിന്റെ പ്രതികരണം നീതി നടപ്പിലായി എന്നായിരുന്നു. ഇത് ആഘോഷത്തിനുള്ള സമയമാണെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. മൂന്ന് ട്വീറ്റുകളാണ് ഖുശ്ബുവിന്റെ വക.

തമിഴ് പൗര എന്ന നിലയില്‍ തന്റെ സംസ്ഥാനം സുരക്ഷിതമാണല്ലോ എന്നതോര്‍ത്ത് തനിക്ക് സന്തോഷവും സമാധാനവും തോന്നുന്നു. കറുത്ത യുഗം അവസാനിച്ചുവെന്നും ഏറ്റവും നല്ല പ്രണയദിന സമ്മാനമാണ് സുപ്രീം കോടതി നല്‍കിയതെന്നും ഖുശ്ബു പ്രതികരിച്ചു.

ഇനി എംഎല്‍എമാരോട് ജനാധിപത്യത്തിലേക്ക് മടങ്ങിവരാനും പ്രവര്‍ത്തിക്കാനുമാണ് നടന്‍ അരവിന്ദ് സ്വാമി ആവശ്യപ്പെടുന്നത്. രണ്ട് ഭാഗത്തുള്ളവര്‍ക്കും സന്തോഷിക്കാന്‍ വകുപ്പില്ലെന്നും വിചാരണക്കോടതി വിധി ഓര്‍ക്കണമെന്നും താരം ട്വീറ്റ് ചെയ്തു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തില്‍ ഫേസ്ബുക്കിലൂടെ നിരന്തരം പ്രതികരിക്കുന്നയാളാണ് ഗായികയായ ചിന്‍മയി. എന്നാല്‍ സുപ്രീംകോടതി വിധിയിലുള്ള ചിന്‍മയിയുടെ പ്രതികരണം കൂപ്പുകൈകളാണ്.

നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ നേരത്തെ പനീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. പണത്തിന് മുന്നില്‍ നട്ടെല്ല് വളയ്ക്കാതെ നീതി നടപ്പാക്കിയ ജഡ്ജിമാര്‍ക്ക് നന്ദി എന്നാണ് പാര്‍ത്ഥിപന്റെ പ്രതികരണം.

English summary
Kollywood celebrities raect relief and gratitude at SC verdict against Sasikala in DA case.
Please Wait while comments are loading...