കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴില്‍ നിയമങ്ങള്‍ മാറുന്നു, ജോലി സമയം ഒമ്പത് മണിക്കൂര്‍

  • By Athul
Google Oneindia Malayalam News

ദില്ലി: 'ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്' കീഴില്‍ വരുന്ന എല്ലാ സ്ഥാപനങ്ങളിലേയും തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകളില്‍ വന്‍മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. അവധികളുടെ എണ്ണം കുറയ്ക്കുക, ജോലി സമയം കൂട്ടുക, ഏറ്റവും കുറഞ്ഞ തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ നിന്നും ഒമ്പത് മണിക്കൂര്‍ ആക്കുക, ഉച്ചഭക്ഷണത്തിന് അനുവതിക്കുന്ന സമയം അരമണിക്കൂര്‍ ആക്കി നിജപ്പെടുത്തുക, സ്ത്രീകള്‍ക്കും രാത്രി ഷിഫ്റ്റ് ഏര്‍പ്പെടുത്തുക എന്നിവയാണ് കാതലായ മാറ്റങ്ങള്‍.

പത്തില്‍ കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ മാത്രമേ കേന്ദ്രം ഉണ്ടാക്കുന്ന നിയമത്തിന്റെ പരിധിയില്‍ വരുകയുള്ളൂ എന്നുമാണ് പുതിയ വ്യവസ്ഥ. എന്നാല്‍ നിലവില്‍ കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും പത്തില്‍ താളെ ആളുകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഷോപ്പ് ആക്ട് ബാധകമാണ്.

labour

സംസ്ഥാനങ്ങള്‍ക്ക് പുതിയ നിയമത്തിന്റെ കരട് അതേപടി അംഗീകരിക്കുകയോ നിര്‍ദേശങ്ങള്‍ സംസ്ഥാന തലത്തില്‍ നടപ്പാക്കുകയോ വേണം. എന്നാല്‍ കരട് ബില്ലിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അടക്കം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. എല്ലാ തൊഴിലാളി സഘടനകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ഈ വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യംപോലും ഇല്ലെന്നാണ് ട്രേഡ് യൂണിയന്റെ വാദം. എന്നാല്‍ കരട് ഉപേക്ഷിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല.

English summary
New labour laws in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X