കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാരിന് കീഴില്‍ ആള്‍ക്കൂട്ട കൊലപാതകം വര്‍ധിച്ചിട്ടില്ല: ആരോപണം നിരസിച്ച് അമിത് ഷാ

Google Oneindia Malayalam News

ദില്ലി: ബിജെപി അധികാരത്തിലിരിക്കെ രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചെന്ന ആരോപണം നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആള്‍ക്കൂട്ട കൊലപാതക വിഷയത്തില്‍ പ്രത്യേക അജന്‍ഡയുണ്ടെന്നാണ് അമിത് ഷാ ആരോപിക്കുന്നത്. ഏതെങ്കിലും വ്യക്തി കൊല്ലപ്പെട്ടാല്‍ അത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302ാം വകുപ്പിലാണ് വരുന്നത്.

മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?മലപ്പുറത്തെ മോഹനചന്ദ്രന്റേത് അപകടമരണമല്ല; കൊലപാതകം, പിന്നില്‍ ജംഇയ്യത്തുല്‍ ഇഹ്‌സാനിയ?

ഇത് എല്ലായിടത്തും ബാധകമാണ്. ബിജെപി സര്‍ക്കാര്‍ ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ക്ക് ഒരു രാഷ്ട്രീയ വശം കാണണമോ അതോ സാമൂഹിക വിപത്തായി കാണേണ്ടതുണ്ടോ എന്ന് സമൂഹമാണ് തീരുമാനിക്കേണ്ടത്. ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രതികരണം.

amit-shah1-156047512

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആള്‍ക്കൂട്ട കൊലപാതകങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ ഏറെയും ഗോവധമെന്ന സംശയത്തിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളാണെന്ന് സംശയിക്കപ്പെടുന്നവയാണ്. മുസ്ലിം സമുദായത്തില്‍പ്പെട്ട യുവാക്കളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും. ഇതിന് പുറമേ ഭാരത് മാതാ കീ ജയ് അല്ലെങ്കില്‍ ജയ് ശ്രീ രാം വിളിക്കാത്തതിന്റെ പേരില്‍ അപമാനിക്കപ്പെട്ടവരും.

ഇത്തരം സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇവ തടയുന്നതിനായി നിയമനിര്‍മാണം നടത്താന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നിയമനിര്‍മാണം നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. നിയമങ്ങള്‍ രാജ്യത്ത് നിലവിലുണ്ടെന്നും പ്രശ്നം പരിഹരിക്കുന്നതില്‍ അവബോധം വളര്‍ത്തുക മാത്രമാണ് വേണ്ടതെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. ഇക്കാര്യം അമിത് ഷാ വ്യക്തമാക്കുകയും ചെയ്തുു. നിയമങ്ങളുണ്ട്, എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ശരിയായ രീതിയില്‍ അന്വേഷിക്കുകയാണ് വേണ്ടത്. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയം ഉപദേശം നല്‍കിയിരുന്നു.

ആള്‍ക്കൂട്ട കൊലപാതകം ഈ സര്‍ക്കാരിന് കീഴില്‍ മാത്രം നടക്കുന്ന പ്രതിഭാസമല്ലെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആള്‍ക്കൂട്ട കൊലപാതകത്തെ മറികടക്കാനുള്ള സമിതിയുടെ തലപ്പത്തുള്ളത് അമിത് ഷായാണ്. രാജ്യത്തെ ക്രമസമാധാന നിലയ്ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിയുടെ നിറം നല്‍കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ 49 പ്രമുഖ വ്യക്തികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഇത് പാശ്ചാത്യ പ്രയോഗമാണെന്നാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ചൂണ്ടിക്കാണിച്ചത്.

English summary
Lynchings Have Not Increased Under Modi Govt: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X