ഉപതിരഞ്ഞെടുപ്പ്; ദിനകരനെ വിഴ്ത്താൻ പാർട്ടിയിലെ മുതിർന്ന നേതാവ്, പുതിയ കളിക്കൊരുങ്ങി ഒപിഎസ്- ഇപിഎസ്

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ അണ്ണാഡിഎംകെ സ്ഥാനാർഥിയായി പാർട്ടിയിലെ മുതിർന്ന നേതാവ് ഇ മധുസൂദനൻ മത്സരിക്കും. പാർട്ടി ആസ്ഥാനത്തു നടന്ന യോഗത്തിനു ശേഷം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പനീർശെൽവവും വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. ഡിസംബർ 21 നാണ് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

യുദ്ധമുണ്ടായാൽ കാരണം ഉത്തരകൊറിയ തന്നെ; രാജ്യത്തെ വേരോടെ നശിപ്പിക്കും; മുന്നറിയിപ്പുമായി അമേരിക്ക

1991 ൽ ആർകെ നഗറിൽ നിന്ന് വിജയിച്ച മധുസൂദനൻ ആദ്യ ജയലളിത മന്ത്രിസഭയിലെ അംഗമായിരുന്നു. ജയലളിതയുടെ മരണത്തെ തുടന്ന് പാർട്ടി ഇരു ചേരികളിലായി പിരിഞ്ഞപ്പോൾ ഒപിഎസ് ചേരിയിലായിരുന്നു . ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ആദ്യമേ മധുസൂദനന്റെ പേര് ഉയർന്നു വന്നിരുന്നു. ഒപിഎസ് - ഇപിഎസ് ലയത്തിനെ തുടർന്ന് സ്ഥാനാർഥിയായി മധുസൂദനനെ വീണ്ടും പരിഗണിക്കുകയായിരുന്നു.

റോഹിങ്ക്യൻ അഭയാർഥികൾ ഭീകരരല്ല!! ബിഎസ്എഫ് മേധാവിയുടെ വെളിപ്പെടുത്തൽ

 തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ദിനകരൻ

തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ദിനകരൻ

ഡിസംബറിൽ നടക്കാൻ പോകുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർഥിയായി ടിടിവി ദിനകരൻ മത്സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ അണ്ണാഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാർഥിയായിരുന്നു ദിനകരൻ. ഉപതിരഞ്ഞെടുപ്പിൽ അനധികൃതമായി പണമൊഴുക്കു കണ്ടെത്തിയതിനെ തുടർന്ന് അന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.

2018 നു മുൻപ് ഉപതിരഞ്ഞെടുപ്പ്

2018 നു മുൻപ് ഉപതിരഞ്ഞെടുപ്പ്

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് നീട്ടി കൊണ്ടു പേകുന്നതിനെതിരെ കോടതി രംഗത്തെത്തിയിരുന്നു. 2018 ഡിസംബർ 31 നുള്ളിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് ഡിസംബർ 21 നു നടത്താൻ തീരുമാനിച്ചത്. ഡിസംബർ 24 ന് ഫലം പുറത്തു വരും.

രണ്ടില ചിഹ്നം

രണ്ടില ചിഹ്നം

അണ്ണാഡിഎംകെയിലെ ഇരു വിഭാഗക്കാരും പാർട്ടിയുടെ ഭാഗ്യ ചിഹ്നമെന്നു കരുതുന്ന രണ്ടിലയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. എന്നാൽ അവസാന വിജയം ഒപിഎസ്- ഇപി എസ് വിഭാഗത്തിനായിരുന്നു. ശശികല-ദിനകരന്‍ വിഭാഗത്തിന്റെ അപേക്ഷ തള്ളി പാർട്ടി പേരും ചിഹ്നം ഒപിഎസ് ഇ പിഎസ് വിഭാഗത്തിനു തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരുന്നു. ഇത് മറ്റെരു വിവാദത്തിന് വഴിവെച്ചിരുന്നു.

സുപ്രീം കോടതിയെ സമീപിക്കും

സുപ്രീം കോടതിയെ സമീപിക്കും

അണ്ണാഡിഎംകെയുടെ പാർട്ടി ചിഹ്നമായ രണ്ടില ഒപിഎസ്-ഇപിഎസ് വിഭാഗങ്ങൾക്ക് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ടിടിവി ദിനകരൻ അറിയിച്ചു. ഇതിനായി പാർട്ടി പ്രവർത്തകർ പ്രത്യേകം പ്രത്യേകം ഹർജി നൽകാനാണ് തിരുമാനിച്ചിരിക്കുന്നത്. സർക്കാരിന്റെ താൽപര്യം സംരക്ഷിക്കാൻ വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷാപാതമായി പെരുമാറിയെന്നും ദിനകരൻ ആരോപിച്ചു.

പാർട്ടി ചിഹ്നം മരവിപ്പിച്ചു

പാർട്ടി ചിഹ്നം മരവിപ്പിച്ചു

അണ്ണാഡിഎംകെ പാർട്ടിയുടെ ചിഹ്നമായ രണ്ടില നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരുന്നു. ജയലളിതയുടെ മരണത്തെ തുടർന്ന് നടക്കാനിരുന്ന ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ , പാർട്ടി ചിഹ്നത്തിനായുള്ള തർക്കത്തെ തുടർന്നാണ് കമ്മീഷൻ രണ്ടില മരവിപ്പിച്ചത്. അണ്ണാഡിഎംകെ ഇരു വിഭാഗങ്ങളായ എടപ്പാടി പളനി സ്വാമി -പനീർശെൽവ വിഭാഗവും ജയലളിതയുടെ തോഴി ശശികലയും അനന്തരവൻ ടിടിവി ദിനകരൻ പക്ഷവും പാർട്ടി ചിഹ്നത്തിനും വേണ്ടി രംഗത്തെത്തിയിരുന്നു.

English summary
AIADMK presidium chairman E. Madhusudanan was on Thursday named the party’s candidate for the bye-election to the Dr. Radhakrishnan Nagar Assembly constituency in Chennai on December 21.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്