കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവാവിന് 55കോടിയുടെ വൈദ്യുതി ബില്‍

  • By Meera Balan
Google Oneindia Malayalam News

ജയ്പ്പൂര്‍: വൈദ്യുതി ബില്‍ കണ്ടാല്‍ തന്നെ ഉപഭോക്താവിന് ഷോക്കടിയ്ക്കുന്ന അവസ്ഥയാണ് കേരളം ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും നില നില്‍ക്കുന്നത്. രാജസ്ഥാനിലെ ജയ്പ്പൂരില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന പോഖാര്‍മല്‍ സെന്നിന് ഡിസ്‌കോം(ജയ്പ്പൂര്‍ വൈദ്യുതി വിതരണ്‍ നിഗം ലിമിറ്റഡ്) അയച്ച ബില്‍ എത്രയാണന്നോ 54. 94 കോടി. ബില്ല് കിട്ടിയപ്പോള്‍ സെന്നിന് ശരിയ്ക്കും ഷോക്കേറ്റു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്കും കറന്റ് ഇല്ലാതെ തന്നെ ഷോക്കേറ്റു എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Bulb

വൈദ്യുതി ബോര്‍ഡ് ബില്‍ നല്‍കിയതാവട്ടെ സെപ്റ്റംബര്‍ പത്തിന്. അതായത് പണം അടയ്‌ക്കേണ്ടതതിന് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ്. സാധാരണ 12,000 രൂപ മുതല്‍ 18,000 രൂപ വരെയാണ് ഇദ്ദേഹത്തിന് ബില്‍ വരുന്നത്. ബില്‍ കിട്ടിയപ്പോള്‍ തന്നെ ഡിസ്‌കോമിലെ ഉദ്യോഗസ്ഥരെ സെന്‍ വിളിച്ചു. ഉടന്‍ തന്നെ ബില്ലുമായി ഓഫീസില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇത്തവണ ഷോക്കേറ്റത് സുപ്രണ്ട് എഞ്ചിനീയര്‍ നവീണ്‍ അറോറയ്ക്കായിരുന്നു. ബില്‍ തയ്യാറാക്കുന്നതിനിടിയില്‍ കമ്പ്യൂട്ടറിന് തെറ്റിയിതിനാലാണ് ഇത്തരത്തില്‍ ബില്‍ വന്നതെന്നും കൃത്യമായ ബില്‍ സെന്നിന് നല്‍കിയെന്നും അറോറ അറിയിച്ചു. എന്തായാസും ഡിസ്‌കോമില്‍ നിന്ന് വളരെ സന്തോഷത്തോടെയാണ് സെന്‍ മടങ്ങിയത്.

English summary
An owner of a workshop in Jaipur got the shock of his life after the city's power utility sent him a bill of Rs. 54.94 crore, almost one third of the city's total billing amount
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X