ഏഴുവയസ്സുകാരെ കൊലപ്പെടുത്തി സ്യൂട്ട്കേസിൽ ഒളിപ്പിച്ചു: അറസ്റ്റിലായത് ബന്ധു! എല്ലാം പണത്തിന് വേണ്ടി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ഏഴ് വയസ്സുകാരനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലൊളിപ്പിച്ചു. ഒരു മാസം കൊണ്ട് തട്ടിക്കൊണ്ടുപോയ കുട്ടിയെയാണ് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒരു മാസത്തോളം സ്യൂട്ട്കേസിലൊളിപ്പിച്ചത്. ദില്ലിയിലെ സ്വരൂപ്നഗഗറിലാണ് സംഭവം. സംഭവത്തില്‍‍ അവ്ദേഷ് എന്ന ബന്ധുവാണ് അറസ്റ്റിലായത്. എന്നാല്‍ കുട്ടിയുടെ  മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല. 

ഇന്ത്യൻ റെയിൽവേയിൽ 26,000 ഒഴിവുകൾ: അപേക്ഷ ക്ഷണിച്ച് ആര്‍ആർബി, അവസാന തിയ്യതി മാർച്ച് അഞ്ച്!!

ബന്ധുവായ കുട്ടിയെ തട്ടിക്കൊണ്ടുവന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ട ശേഷം കൊലപ്പെടുത്തി സ്യൂട്ട്കെയ്സിൽ സൂക്ഷിക്കുകയായിരുന്നു. എന്നാൽ‍ ഒരു മാസത്തിന് ശേഷമാണ് സംഭവം പുറത്തറിയുന്നത്. ജനുവരി ഏഴിന് ദില്ലിയിലെ നാത്തുപുരയിലെ ഒരു കടയില്‍ നിന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. സംഭവത്തിൽ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്.

-murder

സിവില്‍ സർവീസ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന അവ്ദേഷ് കാണാതായ കുട്ടിയെ കണ്ടെത്തുന്നതിനായി കുട്ടിയുടെ ബന്ധുക്കൾക്ക് ഒപ്പം ചേരുകയും ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നതിനായി പോലീസ് ഇയാളെ ചോദ്യം ചെയ്തുുവരികയാണ്. കുടുംബത്തോടൊപ്പം എട്ടുവര്‍‍ഷമായി സാക്യ ദില്ലിയിലെ സ്വരൂപ് നഗറിലാണ് താമസിച്ചുവരുന്നത്. അവ്ദേഷിന്റെ വീട്ടിലേയ്ക്ക് പോയ ഏഴുവയസ്സുകാരൻ പിന്നീട് ഒരിക്കലും മടങ്ങിവന്നില്ലെന്നാണ് കുട്ടിയുടെ അമ്മയെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കുട്ടിയെ കാണാതായ സംഭവത്തിൽ‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനാൽ ഇയാൾ മൃതദേഹം സംസ്കരിച്ചിരിക്കാനുള്ള സാധ്യതയില്ലെന്നാണ് പോലീസ് നിരീക്ഷണം.

English summary
A seven-year-old boy was murdered and his body found hidden in a suitcase in the house of a former tenant of the boy's family in northwest Delhi’s Swaroop Nagar.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്