കാശ്മീരില്‍ നേതാക്കളുള്‍പ്പെടെ 170 ഓളം ഭീകരര്‍ കൊല്ലപ്പെട്ടു

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗര്‍: കഴിഞ്ഞ പതിനൊന്ന് മാസം കൊണ്ട് മാത്രം 170 ഓളം ഭീകരരെ കാശ്മീരില്‍ നിന്ന് സുരക്ഷസേനയും സൈന്യവും തുടച്ചുനീക്കിയതായി റിപ്പോര്‍ട്ട്. മസൂദ് അസറിന്റെ മരുമകനായ തലാഹ് റാഷിദ്, ജെയ്ഷ്വ ഭീകരനായ മുഹമ്മദ് മെഹമൂദ് ഭായ് ലക്ഷര്‍ ഇ-ത്വയ്ബയുടെ അബു ദുജാന, വസീം ഷാ എന്നിവരാണ് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലെ പ്രമുഖര്‍.

ചാറ്റ് ചെയ്തത് റഷ്യന്‍ സുന്ദരി; ഫ്‌ളാറ്റിലെത്തിയപ്പോള്‍ നൈജീരിയക്കാരി; അറബ് യുവാവിന് പിന്നീട് സംഭവിച്ചത്...

തീവ്രവാദി സംഘങ്ങളില്‍ ഇനി നാലോ അഞ്ചോ നേതാക്കള്‍ മാത്രമാണ് ശേഷിക്കുന്നതെന്നും ഡിജിപി അവകാശപ്പെടുന്നു. സുരക്ഷാസേനകളായ സിആര്‍പിഎഫ്, കരസേനാ വിഭാഗം എന്നിവയോടൊപ്പം പോലീസും നടത്തിയ പദ്ധതികളാണ് ഇത്രയും തീവ്രവാദികളെ ഇല്ലാതാക്കാന്‍ സഹായിച്ചതെന്നും ഡിജിപി വൈദ് പറഞ്ഞു.

jammukashm

ഓപ്പറേഷന്‍ ഓള്‍ഔട്ട് എന്ന പേരില്‍ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളാണ് തീവ്രവാദികള്‍ക്ക് മേല്‍ വിജയം കൊണ്ടുവരാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പല ആക്രമണങ്ങളും ഹിസ്ബുള്‍ ഭീകരുടെയും ലക്ഷ്വര്‍ ത്വയ്ബയേയുടെയും കേന്ദ്രങ്ങള്‍ പൂര്‍ണമായും ഇല്ലതാക്കാന്‍ സഹായിച്ചു. ഭീകരരുടെ കൈയ്യില്‍ നിന്നും കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. തീവ്രവാദികള്‍ക്കിടയില്‍ ചാവേറുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെങ്കിലും സുരക്ഷാസേന ഇതിനെതിരായി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


English summary
Around 170 militants including top commanders killed in Kashmir this year: DGP Vaid

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്