ബജറ്റിലെ അവഗണനയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം..ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നടുത്തളത്തിലിറങ്ങി

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: ലോക്സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ ബഹളം. തെലുങ്കുദേശം, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ എംപിമാരാണ് പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുമായി നടുത്തളത്തിലിറങ്ങിയത്. ബജറ്റില്‍ ആന്ധ്രയെ അവഗണിച്ചെന്നാരോപിച്ചാണ് എംപിമാര്‍ പ്രതിഷേധം നടത്തിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് പ്രധാനമന്ത്രി എഴുന്നേല്‍ക്കവേയായിരുന്നു ആന്ധ്രയ്ക്ക് നീതികിട്ടണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ മുദ്രാവാക്യം വിളിച്ചത്.

Modi 3

എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിന്‍റെ ശാപമാണ് ഇന്ന് രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്നതെന്ന് മോദി ആരോപിച്ചു. ആന്ധ്രയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം കോണ്‍ഗ്രസാണ്. ആന്ധ്രാവിഭജനം കോണ്‍ഗ്രസ് നടത്തിയത് വോട്ടു ബാങ്ക് ലക്ഷ്യം വെച്ചാണെന്നും മോദി ആരോപിച്ചു.

മധ്യപ്രദേശും ചത്തീസ്ഗഡും ഉത്തര്‍പ്രദേശും വിഭജിച്ചിരുന്നു. എന്നാല്‍ ഒരു പരാതിയ്ക്കും ഇടനല്‍കാതെയാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്പേയ് അക്കാര്യം നിര്‍വ്വഹിച്ചത്. അതേസമയം കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തിയ ആന്ധ്രവിഭജനത്തിന് ശേഷം ആന്ധ്രയില്‍ പ്രശ്നങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും മോദി പറഞ്ഞു.

English summary
Modi speaks in loksabha opposition raises slogans against him congress stroms well of the house

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്