കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിമാസം 10 ലക്ഷം വേണമെന്ന് ഹസിന്‍ ജഹാന്‍.. കോടതി ഉത്തരവ് ഇങ്ങനെ; ഷമിക്ക് കനത്ത തിരിച്ചടി

മകള്‍ക്കും തനിക്കും ചെലവിനായി ഒരു മാസം ഇത്ര തുക വേണം എന്നാണ് ഹസിന്‍ ജഹാന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്

Google Oneindia Malayalam News
shmai hasin

കൊല്‍ക്കത്ത: ഗാര്‍ഹിക പീഡനക്കേസില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്ക് കനത്ത തിരിച്ചടി. മുന്‍ ഭാര്യയും മോഡലുമായ ഹസിന്‍ ജഹാന് മുഹമ്മദ് ഷമി പ്രതിമാസം 1.30 ലക്ഷം രൂപ ജീവനാംശം നല്‍കണം എന്ന് കൊല്‍ക്കത്ത കോടതി ഉത്തരവിട്ടു. ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആണ് കൊല്‍ക്കത്ത കോടതിയുടെ നടപടി. 10 ലക്ഷം രൂപയായിരുന്നു ഹസിന്‍ ജഹാന്‍ ജീവനാംശമായി ആവശ്യപ്പെട്ടിരുന്നത്.

2020-21 സാമ്പത്തിക വര്‍ഷത്തിലെ മുഹമ്മദ് ഷമിയുടെ ആദായനികുതി റിട്ടേണ്‍ പ്രകാരം അദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 7 കോടി രൂപയില്‍ അധികമാണ് എന്നും അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിമാസം 10 ലക്ഷം രൂപ ആവശ്യപ്പെടുന്നത് എന്നും ഹസിന്‍ ജഹാന്റെ അഭിഭാഷകന്‍ മൃഗങ്ക മിസ്ത്രി കോടതിയെ അറിയിച്ചു. 10 ലക്ഷം രൂപ ജീവനാംശം അന്യായമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 ലക്ഷം വേണ്ട 1.30 ലക്ഷം മതി എന്ന് കോടതി

10 ലക്ഷം വേണ്ട 1.30 ലക്ഷം മതി എന്ന് കോടതി

Image Credit: Instagram

എന്നാല്‍ ഒരു പ്രൊഫഷണല്‍ ഫാഷന്‍ മോഡലായ ഹസിന്‍ ജഹാന് സ്വന്തമായി ജോലി ഉണ്ട് എന്നും ഇത് സ്ഥിര വരുമാനമാണ് എന്നും മുഹമ്മദ് ഷമിയുടെ അഭിഭാഷകന്‍ സലിം റഹ്‌മാന്‍ പറഞ്ഞു. അതിനാല്‍ ഇത്രയും ഉയര്‍ന്ന തുക ജീവനാംശം ആവശ്യപ്പെടുന്നത് ന്യായമല്ല എന്നും അദ്ദേഹം പറഞ്ഞു. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി 1.30 ലക്ഷം രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

600 ലേറെ ജീവനക്കാര്‍, 69 ദിവസം.. എന്നിട്ടും എണ്ണിതീര്‍ന്നില്ല; ശബരിമലയില്‍ ഇനിയും രണ്ട് കൂന നാണയങ്ങള്‍!!600 ലേറെ ജീവനക്കാര്‍, 69 ദിവസം.. എന്നിട്ടും എണ്ണിതീര്‍ന്നില്ല; ശബരിമലയില്‍ ഇനിയും രണ്ട് കൂന നാണയങ്ങള്‍!!

അപ്പീല്‍ നല്‍കാന്‍ ഹസിന്‍ ജഹാന്‍

അപ്പീല്‍ നല്‍കാന്‍ ഹസിന്‍ ജഹാന്‍

Image Credit: Instagram

ഇതില്‍ 50000 രൂപ ഹസിന്‍ ജഹാനും 80000 രൂപ മകളുടെ പരിപാലനത്തിനുമുള്ള ചെലവായിരിക്കും. കോടതി ഉത്തരവില്‍ തൃപ്തിയുണ്ട് എന്നും തുടര്‍ നടപടി അഭിഭാഷകനുമായി ആലോചിച്ച് തീരുമാനിക്കും എന്നുമായിരുന്നു ഹസിന്‍ ജഹാന്‍ പറഞ്ഞത്. കൊല്‍ക്കത്ത അലിപൂര്‍ കോടതി ജഡ്ജി അനിന്ദിത ഗാംഗുലിയുടെ വിധിക്ക് എതിരെ ഹസിന്‍ ജഹാന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

'പുറത്തിറങ്ങി നടക്കാന്‍ വയ്യ, പ്രഖ്യാപനങ്ങള്‍ മാത്രം.. ഫണ്ട് എവിടെ?'; സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍'പുറത്തിറങ്ങി നടക്കാന്‍ വയ്യ, പ്രഖ്യാപനങ്ങള്‍ മാത്രം.. ഫണ്ട് എവിടെ?'; സര്‍ക്കാരിനെതിരെ ഗണേഷ് കുമാര്‍

ഷമിക്കെതിരെ ഗുരുതര കുറ്റങ്ങള്‍

ഷമിക്കെതിരെ ഗുരുതര കുറ്റങ്ങള്‍

Image Credit: Instagram

അതേസമയം കോടതി ഉത്തരവില്‍ മുഹമ്മദ് ഷമി ഇതുവരെ പ്രതികരിച്ചിട്ടില്ല. 2018-ല്‍ ആണ് ഹസിന്‍ ജഹാന്‍ മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണം ഉന്നയിച്ച് രംഗത്ത് വരുന്നത്. മുഹമ്മദ് ഷമിക്കെതിരെ ഗാര്‍ഹിക പീഡനം, വധശ്രമം എന്നിവ ആരോപിച്ച് ഹസിന്‍ ജഹാന്‍ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഷമിക്കെതിരെ ഗാര്‍ഹിക പീഡനം, വധശ്രമം എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

നടന്‍ സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍; ഞെട്ടിത്തരിച്ച് സിനിമാലോകംനടന്‍ സുധീര്‍ വര്‍മ്മ മരിച്ച നിലയില്‍; ഞെട്ടിത്തരിച്ച് സിനിമാലോകം

ഷമി നിരന്തരം പീഡിപ്പിച്ചു

ഷമി നിരന്തരം പീഡിപ്പിച്ചു

Image Credit: Instagram

മുഹമ്മദ് ഷമിയും കുടുംബവും തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ട് എന്നായിരുന്നു ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നത്. ഷമിയുടെ കുടുംബം തന്നോട് എങ്ങനെ ആണ് പെരുമാറിയത് എന്ന് അയല്‍ക്കാരോട് ചോദിച്ചാല്‍ മനസിലാകും. രണ്ട് വര്‍ഷമായി ഷമി വിവാഹമോചനം ആവശ്യപ്പെട്ട് പീഡിപ്പിക്കുകയാണ്. എന്നെ ഉപേക്ഷിക്കാന്‍ ഷമി എല്ലാ ശ്രമങ്ങളും നടത്തി എന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

ഫോണിലും ഭീഷണി

ഫോണിലും ഭീഷണി

Image Credit: Instagram

വ്യത്യസ്ത ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് ഷമി തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുണ്ട് എന്നും ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു. അതേസമയം മുഹമ്മദ് ഷമി ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ആരോപണങ്ങള്‍ തെറ്റാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നും ആയിരുന്നു മുഹമ്മദ് ഷമിയുടെ വിശദീകരണം.

മാപ്പ് പറയാന്‍ തയ്യാര്‍

മാപ്പ് പറയാന്‍ തയ്യാര്‍

Image Credit: Instagram

വിശ്വാസ വഞ്ചന, ഗാര്‍ഹിക പീഡനം തുടങ്ങിയ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ ഹസിന്‍ ജഹാനോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും മുഹമ്മദ് ഷമി പറഞ്ഞിരുന്നു. 2013 ല്‍ ആണ് മുഹമ്മദ് ഷമി ദേശീയ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2014 ല്‍ ആയിരുന്നു ഹസിന്‍ ജഹാനുമായുള്ള വിവാഹം. ഐറ ഷമി എന്ന പേരുള്ള ഒരു മകളുണ്ട് ഇരുവര്‍ക്കും.

English summary
Mohammad Shami has to pay Rs 1.30 lakh alimony to his ex-wife and model Hasin Jahan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X