കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്യഗ്രഹ ജീവിയോ...? ഉണ്ടക്കണ്ണുകളും, വിചിത്ര രൂപവും, അമ്മ പാൽ കൊടുക്കാൻ തയ്യാറാവുന്നില്ല..!!!

വടക്കന്‍ ബീഹാറിലെ കാതിഹാര്‍ ഗ്രാമത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഒരു ആണ്‍കുട്ടി ജനിച്ചത്.

  • By മരിയ
Google Oneindia Malayalam News

ബീഹാര്‍: അപൂര്‍വ്വ ജനിതക വൈകല്യവുമായി ജനിച്ച കുഞ്ഞ് നാട്ടുകാര്‍ക്ക് കൗതുകം ആവുന്നു. വടക്കന്‍ ബീഹാറിലെ കാതിഹാര്‍ ഗ്രാമത്തിലാണ് കഴിഞ്ഞ തിങ്കളാഴ്ച ഒരു ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിന് നെറ്റി അടക്കമുള്ള തലയുടെ മുകള്‍ ഭാഗം ഇല്ല, വീര്‍ത്ത കണ്ണുകളും ആണ്. കുഞ്ഞ് അന്യഗ്രഹ ജീവിയാണെന്ന് വിശ്വസിച്ച് അമ്മ മുലയൂട്ടാനും തയ്യാറാവുന്നില്ല.

ജനനം

തിങ്കളാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. വീട്ടില്‍ വെച്ച് തന്നെ സ്വാഭാവിക പ്രസവം ആയിരുന്നു. തലയുടെ മുകള്‍ ഭാഗം ഇല്ലാതെ, ഉണ്ടക്കണ്ണുകളോടെ... വിചിത്രമാണ് കുഞ്ഞിന്റെ രൂപം.

അന്യഗ്രഹ ജീവി !!!

പ്രസവത്തിന് ശേഷം കുഞ്ഞിന്റെ രൂപം കണ്ട അമ്മ ഞെട്ടി, അന്യഗ്ര ജീവിയാണ് ഇതെന്നാണ് ഇവര്‍ പറയുന്നത്.

പാല്‍ കൊടുക്കാന്‍ തയ്യാറാവുന്നില്ല

വിചിത്ര രൂപത്തോടെ പിറന്ന കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ അമ്മ തയ്യാറാവുന്നില്ല. പശുവിന് പാല്‍ തിളപ്പിച്ചാറ്റി നല്‍കിയാണ് ഇപ്പോള്‍ കുഞ്ഞിന്റെ വിശപ്പ് അകറ്റുന്നത്.

ജനിതക വൈകല്യം

1000 ഒരു കുട്ടിയ്ക്ക് മാത്രം ഉണ്ടാകുന്ന അപൂര്‍വ്വ ജനിതക വൈകല്യമാണ് കുട്ടിയ്‌ക്കെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ അധികകാലം ജീവിച്ചിരിയ്ക്കാന്‍ സാധ്യത ഇല്ലെന്നും ഡോക്ടര്‍ പറയുന്നു.

ദൈവമോ...?

കുഞ്ഞിന്റെ രൂപം കണ്ടിട്ട് ദൈവമാണെന്ന് പറഞ്ഞ് ചിലർ എത്തുന്നുണ്ട്. ഹിന്ദു ദൈവമായ ഹനുമാന്റെ പ്രതിരൂപം ആണത്രേ കുട്ടി.

ചികിത്സ

കുട്ടിയ്ക്ക് ഉടൻ തന്നെ ഹോർമോൺ ചികിത്സ നടത്തണമെന്ന് ഡോക്ടർമാർ പറയുന്നു. എന്നാൽ ഇതിനുള്ള സാന്പത്തിക സ്ഥിതി കുട്ടിയുടെ അച്ഛനമ്മമാർക്ക് ഇല്ല. കൂലിപ്പണി എടുത്ത് ജീവിയ്ക്കുന്നവരാണ് ഇവർ.

ഗർഭകാലത്ത്

കുട്ടിയുടെ അമ്മയ്ക്ക് ഗർഭ കാലത്ത് ചികിത്സകൾ ഒന്നും കിട്ടിയിരുന്നില്ല. സ്കാനിംഗും നടത്തിയിരുന്നില്ല. അതിനാൽ ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി നേരത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.

പഞ്ചാബിലും...

പഞ്ചാബിൽ നിന്നും സമാനമായ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. 21 വയസ്സുള്ള 21 ഇഞ്ച് നീളം മാത്രമുള്ള ആളെ ദൈവമായാണ് ഗ്രാമവാസികൾ കാണുന്നത്. ഇയാൾക്ക് ഹോർമോൺ തകരാർ കൊണ്ടാണ് വളർച്ച കുറവ്.

English summary
Since then villagers have been flocking to the family home, believing he is an incarnation of Hindu monkey God Hanuman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X