ക്രിസ്ത്യന്‍ സ്‌കൂളില്‍ മുസ്ലീം പെണ്‍കുട്ടികളുടെ തട്ടം അഴിപ്പിച്ചു

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ ബാരബങ്കി ജില്ലയിലെ ഒരു ക്രിസ്ത്യന്‍ സ്‌കൂളില്‍ മുസ്ലീം പെണ്‍കുട്ടികളുടെ തട്ടം അഴിപ്പിച്ചതായി ആരോപണം. കത്തോലിക് സ്‌കൂള്‍ ആയ ആനന്ദ് ഭവനില്‍ രണ്ട് പെണ്‍കുട്ടികളുടെ തട്ടം അഴിപ്പിച്ചതായാണ് ബന്ധുക്കള്‍ പരാതിപ്പെടുന്നത്. സ്‌കൂളിലെ യൂണിഫോം നിയമത്തിന് എതിരാണ് ഇതെന്നാണ് അധികൃതരുടെ വാദം.

മീനം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ കലാഭിരുചിയുള്ളവര്‍: പൊന്നോമനയെക്കുറിച്ച് നിങ്ങളറിയേണ്ടത്

എന്നാല്‍, മതപരമായ ആചാരങ്ങളോടുകൂടി ജീവിക്കുന്ന തങ്ങള്‍ക്ക് തട്ടം ഇടാനുള്ള അവകാശമുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അത് നിഷേധിക്കുകയാണെന്നും കുട്ടികളുടെ ബന്ധുവായ മൗലാന മുഹമ്മദ് റാസ റിസ്വി പറഞ്ഞു. ഭരണ ഘടനയില്‍ എല്ലാ മതങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഇതാണ് സ്‌കൂള്‍ അധികൃതര്‍ ഇല്ലാതാക്കുതെന്നും അദ്ദേഹം ആരോപിച്ചു.

muslim

അതേസമയം, സ്‌കൂളില്‍ പ്രത്യേക നിയമമുണ്ടെന്നും മതവിശ്വാസം അല്ല ഇവിടെ നടക്കുന്നതെന്നും സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നു. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് കളക്ടര്‍ വ്യക്തമാക്കി. 2015ല്‍ ലക്‌നൗവിലെ ഒരു ക്രിസ്ത്യന്‍ കോളേജ് തട്ടം ഉപയോഗിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വീട്ടിലേക്ക് തിരികെ അയച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
UP school stops two Muslim girls from wearing headscarf on campus

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്