കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേടിച്ചേ പറ്റൂ: പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ വീണ്ടും!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: മ്യാന്‍മറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ കടന്നാക്രമണം കണ്ട് പേടിച്ച പാകിസ്താന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ വക കളിയാക്കല്‍. മ്യാന്‍മറിലെ ഭീകരവിരുദ്ധ നീക്കം ഇന്ത്യന്‍ സൈന്യത്തിന്റെ മനോഭാവത്തില്‍ വന്ന മാറ്റം തന്നെയാണ് എന്നാണ് പരീക്കര്‍ പറയുന്നത്. തങ്ങള്‍ മ്യാന്‍മറല്ല എന്നായിരുന്നു പാകിസ്താന്‍ ആഭ്യന്തര മന്ത്രി നിസാര്‍ അലി ഖാന്‍ പറഞ്ഞത്.

ഇന്ത്യയ്ക്ക് മേല്‍ കടന്നുകയറുന്നവരെ പ്രതിരോധിക്കാന്‍ മാത്രമല്ല, ആക്രമിക്കാനും പറ്റുമെന്ന സന്ദേശമാണ് സേന നല്‍കുന്നത്. ഇന്ത്യയുടെ ഈ മാറ്റം കണ്ട് പേടിച്ചവരാണ് പെട്ടെന്ന് പ്രതികരണം ആരംഭിച്ചത്. ഇത് ഒരു നല്ല ലക്ഷണമാണ്. തീവ്രവാദികള്‍ക്കെതിരെ സൈന്യം നടത്തിയ ഈ നീക്കം മുഴുവന്‍ രാജ്യത്തിന്റെയും സുരക്ഷയെപ്പറ്റിയുള്ള മനോഭാവം മാറ്റി.

parrikar

മ്യാന്‍മര്‍ പാകിസ്താനല്ല എന്ന് പറഞ്ഞ നിസാര്‍ അലി ഖാന്‍ തങ്ങള്‍ ആണവായുധമുള്ള രാജ്യമാണെന്ന് പറഞ്ഞാണ് ഇന്ത്യയെ വിരട്ടാന്‍ ശ്രമിച്ചത്. സോഷ്യല്‍ മീഡിയയും ഈ പ്രതികരണത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യയ്‌ക്കെതിരെ ഒരു രാജ്യം മാത്രമേ പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുള്ളൂ. അത് ശ്രീലങ്കയല്ല, ബംഗ്ലാദേശല്ല, അഫ്ഗാനിസ്ഥാനല്ല, നേപ്പാളല്ല അത് പാകിസ്താനാണ് എന്നാണ് ട്വിറ്ററില്‍ പോസ്റ്റുകള്‍ വരുന്നത്.

English summary
Myanmar operation has changed mindset, those who fear India are reacting: Manohar Parrikar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X