• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയെ അപമാനിച്ചു, അനിയനെ തല്ലി; നടന്‍ വിശാലിനെതിരെ ആരോപണവുമായി സംവിധായകന്‍ മിഷ്കിന്‍

Google Oneindia Malayalam News

ചെന്നൈ: നടന്‍ വിശാലിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ തുപ്പറിവാളന്‍റെ രണ്ടാം ഭാഗത്ത് നിന്നും സംവിധായകന്‍ മിഷകിന്‍ പുറത്തുപോയതുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മില്‍ രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിഷാല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുമ്പോഴാണ് സംവിധായകന്‍ മിഷ്കിന്‍ പുറത്തു പോയത്.

40 കോടിക്കും മുകളില്‍ സിനിമയുടെ ബജറ്റ് എത്തിയപ്പോഴായിരുന്നു വിശാലും മിഷ്കിനും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയത്. മിഷ്കിന്‍ ചിത്രം ഉപേക്ഷിച്ച് പുറത്ത് പോയതോടെ വിശാന്‍ തന്നെയാണ് സംവിധാനം ഏറ്റെടുത്തിരിക്കുന്നത്. ചിത്രം പൂര്‍ത്തീകരിക്കാനുള്ള പണം നിര്‍മ്മാതാവായ വിശാലിന്‍റെ കയ്യില്‍ ഇല്ലെന്നായിരുന്നു സിനിമ ഉപേക്ഷിച്ച് പോവുമ്പോള്‍ മിഷ്കിന്‍ ആരോപിച്ചത്.

വാസ്തവമില്ല

വാസ്തവമില്ല

എന്നാല്‍ മിഷ്കിന്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വാസ്തവമില്ലെന്നായിരുന്നു വിശാലിന്‍റെ പ്രതികരണം. 13 കോടി രുപ മിഷ്കിന്‍ വെറുതെ ചിലവഴിച്ചു കളഞ്ഞത്. എന്തു കാര്യത്തിന് വേണ്ടിയാണ് സംവിധായകന്‍ ഒരു സിനിമയെ പാതി വഴിയില്‍ ഉപേക്ഷിച്ചു പോവുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍ എന്‍റെ കൈയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ടോ? അതോ ചിത്രത്തിന്‍റെ നല്ലതിനു വേണ്ടി സംവിധായകനോട് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചതുകൊണ്ടാണോയെന്നും വിശാല്‍ ചോദിച്ചു.

13 കോടി രൂപ

13 കോടി രൂപ

വിദേശത്തുള്ള സിനിമയുടെ ചിത്രീകരണത്തിനായി 13 കോടി രൂപയാണ് ചെലവായത്. അവിടെ എത്തിയതിന് ശേഷമാണ് സംവിധായകന്‍ ലൊക്കേഷന്‍ തിരഞ്ഞ് നടന്നത്. കൃത്യമായ ആസൂത്രണം ഇല്ലാതിരുന്നത് കൊണ്ട് മാത്രമാണ് ഇത്. ഒരു ദിവസം വെറും 3-4 മണിക്കൂര്‍ മാത്രമായിരുന്നു ചിത്രീകരണം നടന്നത്. ദിവസേന 15 ലക്ഷം രൂപവീതമാണ് അതിനായി മുടക്കിയത്.

മുന്നറിയിപ്പ്

മുന്നറിയിപ്പ്

മുന്‍കൂട്ടി നിശ്ചയപ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയില്ല എന്ന് മാത്രമല്ല അങ്ങേയറ്റം നിരുത്തരവാദപരമായാണ് അദ്ദേഹം പെരുമാറിയത്. ഡിസംബറില്‍ വിദേശത്ത് നിന്ന് മടങ്ങിയെങ്കിലും ബാക്കി ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ മിഷ്കിന്‍ പ്രൊഡക്ഷന്‍ ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഫെബ്രുവരിയിലാണ്. എല്ലാ നിര്‍മാതാക്കള്‍ക്കുമുള്ള മുന്നറിയിപ്പാണ് ഇതെന്നും വിശാല്‍ പറഞ്ഞു.

മറുപടി

മറുപടി

അതേസമയം, വിശാലിനെതിരെ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തി മിഷ്കിനും രംഗത്ത് വന്നിട്ടുണ്ട്. തന്‍റെ അമ്മയെ വരെ വിശാല്‍ അസഭ്യം പറഞ്ഞെന്നും ചോദിക്കാന്‍ ചെന്ന സഹോദരനെ മര്‍ദ്ദിച്ചെന്നും മിഷ്കിന്‍ ആരോപിക്കുന്നു. തുപ്പറിവാളന്‍ 2 സിമിമയ്ക്കായി താന്‍ അനാവശ്യമായി കോടികള്‍ ചിലവാക്കിയെന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ വിശാലിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മൂന്ന് കോടി രൂപ

മൂന്ന് കോടി രൂപ

എത്രയോ സമയം എടുത്താണ് ഒരു കഥ മനസില്‍ എഴുതുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗം എഴുതുമ്പോള്‍ 10 ദിവസം നീണ്ട് നില്‍ക്കും. തുപ്പരിവാലന്‍ 2 വും അതുപോലെയാണ് എഴുതിയത്. വിശാലിന്‍റെ മൂന്ന് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ട സമയത്താണ് തുപ്പരിവാളന്‍ ആദ്യഭാഗം റിലീസായത്. ചിത്രം വന്‍ വിജയമായി. മൂന്ന് കോടി രൂപയാണ് ആ സിനിമക്ക് പ്രതിഫലമായി ലഭിച്ചത്. സിനിമയുടെ രണ്ടാം ഭാഗം എഴുതി പൂര്‍ത്തിയായപ്പോള്‍ ഒരു നിര്‍മ്മാതാവ് വരികയും എനിക്ക് അഡ്വാന്‍സ് തരികയും ചെയ്തു.

കടം ഉള്ളതുകൊണ്ട്

കടം ഉള്ളതുകൊണ്ട്

പിന്നീട് വിശാലിനോട് കഥ പറഞ്ഞപ്പോഴാണ് ചിത്രം അദ്ദേഹം നിര്‍മ്മിക്കാമെന്ന് ഏല്‍ക്കുന്നത്. അന്ന് തുടങ്ങിയതാണ് എന്‍റെ തലവധി. ചിത്രം പൂര്‍ത്തിയാക്കാന്‍ 20 കോടി രൂപവരെ ചിലവ് വരുമെന്ന് അന്ന് തന്നെ വിശാലിനോട് പറഞ്ഞിരുന്നു. നിനക്ക് കടം ഉള്ളതുകൊണ്ട് സിനിമ നിര്‍മിക്കേണ്ടെന്ന് ഞാന്‍ പറഞ്ഞു. സിനിമ നല്ല രീതിയില്‍ ഓടിയില്ലെങ്കില്‍ കടം വീണ്ടും വര്‍ധിക്കുമെന്ന് ഞാന്‍ പറഞ്ഞു, എന്നാല്‍ പടം ചെയ്യുമെന്ന് വിശാല്‍ ഉറപ്പിക്കുകയായിരുന്നെന്നും മിഷ്കിന്‍ പറഞ്ഞു.

വേറെ തുക

വേറെ തുക

തിരക്കഥ പൂര്‍ത്തിയാക്കാന്‍ ഏഴ് ലക്ഷത്തി അന്‍പതിനായിരും ആണ് ആവശ്യപ്പെട്ടിരുന്നത്. ചിലവാക്കിയത് ഏഴ് ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ പത്രത്തില്‍ വന്നത് വേറെ തുകയാണ്. 35 ലക്ഷം ചിലവാക്കിയെന്നാണ് വിശാലിന്‍റെ ആരോപണം. ആ ആരോപണം അദ്ദേഹം തെളിയിക്കട്ടെ. വിശാല്‍ തന്ന ബാങ്ക് കാര്‍ഡ് വഴിയാണ് പൈസ ചിലവാക്കിയത്. അതിന്‍റെ തെളിവ് കയ്യിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ മകനെപോലെയും അനിയനെ പോലെയും കരുതിയവന്‍ എന്‍റെ അമ്മയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചു. നിങ്ങള്‍ ഇത് വിശ്വസിക്കില്ലെങ്കിലും അതിനും എന്‍റെ കയ്യില്‍ തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 '10 വിമത എംഎല്‍എമാര്‍ വരെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരും'; പ്രതീക്ഷയര്‍പ്പിച്ച് കമല്‍നാഥും പാര്‍ട്ടിയും '10 വിമത എംഎല്‍എമാര്‍ വരെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരും'; പ്രതീക്ഷയര്‍പ്പിച്ച് കമല്‍നാഥും പാര്‍ട്ടിയും

കമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കുംകമല്‍നാഥ് സര്‍ക്കാറിനെ നിലനിര്‍ത്താന്‍ സ്പീക്കറുടെ അവസാന തന്ത്രം; വിപ്പും അയോഗ്യതയും പ്രയോഗിക്കും

English summary
Mysskin against Vishal on thupparivaalan 2 issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X