കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടു, അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍, അപലപിച്ച് മുഖ്യമന്ത്രി

Google Oneindia Malayalam News

കൊഹിമ: നാഗാലാന്റില്‍ ഗ്രാമീണര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചു. 13 പേര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. സൈനികരെ ഗ്രാമീണര്‍ ആക്രമിച്ചപ്പോള്‍ തിരിച്ചടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. നാഗാലാന്റിലെ മോന്‍ ജില്ലയിലുള്ള ഒട്ടിങിലാണ് ശനിയാഴ്ച രാത്രിയാണ് സംഭവം. നാഗാലാന്റ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സംഭവം അപലപനീയമാണെന്ന് മുഖ്യമന്ത്രി നിഫിയു റിയോ പറഞ്ഞു. സിവിലിയന്‍മാരെ കൊലപ്പെടുത്തുന്നത് അത്യന്തം അപലപനീയമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. പ്രത്യേക ഉന്നതതല സംഘം അന്വേഷണം നടത്തും. നീതിയും നിയമവും നടപ്പാക്കും. എല്ലാ വിഭാഗം ആളുകളും സമാധാനം കാത്തുസൂക്ഷിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

n

വെടിവയ്പ്പ് നടന്നതോടെ ജനങ്ങള്‍ ക്ഷുഭിരായി. അവര്‍ സൈനികരുടെ വാഹനങ്ങള്‍ കൂട്ടത്തോടെ കത്തിച്ചു. സൈനികര്‍ക്ക് നേരെ ആക്രമണം നടത്തി. സൈനികര്‍ക്ക് അബദ്ധം സംഭവിച്ചതാണ് എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. മ്യാന്‍മര്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണിത്. ഇവിടെ മ്യാന്‍മര്‍ അതിര്‍ത്തി കടന്നെത്തുന്ന സായുധ സംഘങ്ങള്‍ സജീവമാണ്. ഇവിരെ നേരിടാനാണ് സൈനികരെ നിയോഗിച്ചിരുന്നത്. എന്നാല്‍ അബദ്ധത്തില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവയ്പ് നടത്തുകയായിരുന്നുവെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യയുടെ ടാക്റ്റിക്കല്‍ മൂവ്; ബിന്‍ സല്‍മാന്‍ ഒമാനിലേക്ക്... യുഎഇയും ഇറാനും ലക്ഷ്യംസൗദി അറേബ്യയുടെ ടാക്റ്റിക്കല്‍ മൂവ്; ബിന്‍ സല്‍മാന്‍ ഒമാനിലേക്ക്... യുഎഇയും ഇറാനും ലക്ഷ്യം

അതേസമയം, ഒരു സൈനികരും കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് സായുധ സംഘങ്ങള്‍ എത്തി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈനികര്‍ ദൗത്യം തുടങ്ങിയത്. ഗ്രാമീണര്‍ സായുധസംഘാംഗങ്ങളാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയത്. ഇതോടെ സൈനികരെ ഗ്രാമീണര്‍ വളയുകയായിരുന്നു. വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. രക്ഷപ്പെടാന്‍ വേണ്ടിയാണ് പിന്നീട് വെടിവച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ഗ്രാമീണര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും മരണ സംഖ്യ ഉയരാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.

ജഗജില്ലി സ്‌റ്റൈലില്‍ ഗ്രേസ് ആന്റണി!! റേഷന്‍ അരി വാങ്ങാനെത്തിയതാണോ ചേച്ചി എന്ന് കമന്റ്

മിനി ട്രക്കില്‍ കല്‍ക്കരി ഖനിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നുവര്‍ക്ക് നേരെയാണ് ആദ്യം വെടിവയ്പുണ്ടായതത്രെ. ഇവരെ കാണാതായതോടെ ഗ്രാമത്തിലുള്ളവര്‍ തിരച്ചില്‍ നടത്തി. ഈ വേളയിലാണ് ട്രക്കില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീടാണ് സാഹചര്യം കൈവിട്ടത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. സിവിലിയന്‍മാര്‍ക്ക് നേരെ വെടിവയ്ക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഒരു ആദിവാസി നേതാവ് പ്രതികരിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി സായുധസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ മ്യാന്‍മറിലേക്ക് കടക്കുന്നത് മോന്‍ ജില്ലയിലൂടെയാണ് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Recommended Video

cmsvideo
വിവാദത്തിന് പിന്നാലെ വിശദീകരണവുമായി ജയസൂര്യ | Oneindia Malayalam

English summary
Nagaland Civilians Killed By Security Forces; Chief Minister Orders Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X