കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മനിയും സ്‌പെയിനും റഷ്യയും മാത്രമല്ല!! ഫ്രാന്‍സിലേക്കും...!! മോദി തീരുമാനം മാറ്റിയതിനു കാരണം!!

യൂറോപ്പ് ടൂറിന്റെ ഭാഗമായി ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു മോദി പദ്ധതി ഇട്ടിരുന്നത്. എന്നാല്‍ യൂറോപ്പ് ടൂറിന്റെ അവസാന ദിവസം മോദി ഫ്രാന്‍സും സന്ദര്‍ശിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: മൂന്നാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പിന്നാലെ മോദി ത്രിരാഷ്ട്ര സന്ദര്‍ശനനത്തിനായി ഒരുങ്ങുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ ഫ്രാന്‍സിലേക്കും മോദി പോകുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍. യൂറോപ്പ് ടൂറിന്റെ ഭാഗമായി ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്താനായിരുന്നു മോദി പദ്ധതി ഇട്ടിരുന്നത്.

എന്നാല്‍ യൂറോപ്പ് ടൂറിന്റെ അവസാന ദിവസം മോദി ഫ്രാന്‍സും സന്ദര്‍ശിക്കുന്നുണ്ടെന്നാണ് ഇപ്പോഴുള്ള വിവരം. മെയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെയാണ് മോദിയുടെ യൂറോപ്പ് സന്ദര്‍ശനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിരിക്കുകയാണ്.

 ഫ്രാന്‍സിലേക്കും

ഫ്രാന്‍സിലേക്കും

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനാണ് മോദി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്കു പുറമെ ഫ്രാന്‍സും സന്ദര്‍ശിക്കാനാണ് മോദിയുടെ തീരുമാനം.

 ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച

ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച

ഫ്രഞ്ച് സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി മോദി കൂടിക്കാഴ്ച നടത്തും. മെയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെയാണ് മോദിയുടെ യൂറോപ്പ് സന്ദര്‍ശനം.

 അവസാനം ഫ്രാന്‍സ്

അവസാനം ഫ്രാന്‍സ്

യൂറോപ്പ് സന്ദര്‍ശനത്തില്‍ ആദ്യം ജര്‍മനി സന്ദര്‍ശിക്കും. പിന്നാലെ സ്‌പെയിന്‍, റഷ്യ എന്നിവിടങ്ങളിലും അവസാനം ഫ്രാന്‍സിലും സന്ദര്‍ശനം നടത്തും.

സന്ദര്‍ശനത്തിനു പിന്നില്‍

സന്ദര്‍ശനത്തിനു പിന്നില്‍

മോദിയുടെ യൂറോപ്പ് ടൂറിന്റെ അവസാനമാണ് ഫ്രാന്‍സ് സന്ദര്‍ശനം. ജൂണ്‍ രണ്ടിന് മോദി ഫ്രാന്‍സില്‍ എത്തും. ജൂണ്‍ മൂന്നിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ ഫ്രാന്‍സ് നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചയാകും നടത്തുക. ഇരുരാജ്യങ്ങള്‍ക്കും പരസ്പരം താത്പര്യമുള്ള പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. രണ്ടാം തവണയാണ് മോദി ഫ്രാന്‍സിലെത്തുന്നത്.

 ഉഭയകക്ഷി ബന്ധം

ഉഭയകക്ഷി ബന്ധം

മോദിയുടെ യൂറോപ്പ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം രാജ്യങ്ങള്‍ തമ്മിലുളള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, ഇന്ത്യയിലേക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുക എന്നിവയാണ്.

 ആഞ്ജല മെര്‍ക്കല്‍ കൂടിക്കാഴ്ച

ആഞ്ജല മെര്‍ക്കല്‍ കൂടിക്കാഴ്ച

മെയ് 29ന് മോദി ജര്‍മനിയിലെത്തും. ആഞ്ജല മെര്‍ക്കലുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങള്‍ക്കും പരസ്പരം താത്പര്യമുള്ള പ്രശ്‌നങ്ങളായിരിക്കും ചര്‍ച്ച ചെയ്യുന്നത്. മെയ് 30ന് മോദിയും മെര്‍ക്കലും നാലാം ഇന്ത്യ- ജര്‍മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കോണ്‍സുലേഷനില്‍ പങ്കെടുക്കും. ഇരു രാജ്യങ്ങളിലെയും പ്രമുഖ കമ്പനി സിഇഒകള്‍ പങ്കെടുക്കുന്ന ബിസിനസ് പരിപാടിയിലും ഇരു നേതാക്കളും പങ്കെടുക്കും.

 പ്രത്യേക ബന്ധം

പ്രത്യേക ബന്ധം

ഇന്ത്യയ്ക്ക് ജര്‍മനിയുമായി നിലവില്‍ മികച്ച നയതന്ത്രബന്ധമാണുള്ളതെന്നും മോദിയുടെ സന്ദര്‍ശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മില്‍ പ്രത്യേക ബന്ധം സ്ഥാപിച്ചെടുക്കാന്‍ കഴിയുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

 ഇന്ത്യയിലേക്ക് നിക്ഷേപം

ഇന്ത്യയിലേക്ക് നിക്ഷേപം

മെയ് 30ന് മോദി സ്‌പെയിനിലെത്തും. സ്പാനിഷ് പ്രസിഡന്റ് മരിയാനോ റജോയിയുമായി മോദി കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ക്കു പുറമെ ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള വിഷയങ്ങളിലും ചര്‍ച്ച ഉണ്ടാകും. ഇന്ത്യയിലേക്ക് നിക്ഷേപം എത്തിക്കുന്നതിനായി സ്‌പെയിനിലെ ബിസിനസ് നേതാക്കളുമായും മോദി ചര്‍ച്ച നടത്തുന്നുണ്ട്.

 മോദി റഷ്യയില്‍

മോദി റഷ്യയില്‍

ജൂണ്‍ ഒന്നു മുതലാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനം. 18ാമത് ഇന്ത്യ റഷ്യ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് മോദി റഷ്യയിലെത്തുന്നത്. ജൂണ്‍ രണ്ടിന് സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറത്തില്‍ മോദിയാകും അതിഥി. ജൂണ്‍ ഒന്നിന് നടക്കുന്ന ഉഭയകക്ഷി ഉച്ചകോടിയില്‍ ഇന്ത്യ- റഷ്യ ഉഭയകക്ഷി ബന്ധത്തിലെ മുഴുവന്‍ ഉത്കണ്ഠകളും അവലോകനം ചെയ്യും. 2016 ഒക്ടോബര്‍ 15ന് ഗോവയില്‍ നടന്ന അവസാന ഉച്ചകോടിക്കു ശേഷമുള്ള പുരോഗതിയും വിലയിരുത്തും.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

ഡേ കെയറില്‍ മിനിയുടെ ക്രൂരത സംസാരിക്കാന്‍ പ്രായമാകാത്ത കുഞ്ഞുങ്ങളോട്!! ഞെട്ടിക്കുന്ന വിവരങ്ങള്‍!!കൂടുതല്‍ വായിക്കാന്‍

കൂടുതല്‍ വായിക്കാന്‍കൂടുതല്‍ വായിക്കാന്‍

ഉന്നത പോലീസ് ഉദ്യോഗസ്ഥനോടൊപ്പമുള്ള യാത്ര, ഊമക്കത്ത്, അര്‍ച്ചന സുശീലനെതിരെ പുതിയ ആരോപണം !!കൂടുതല്‍ വായിക്കാന്‍

English summary
Prime Minister Narendra Modi will visit France in addition to Germany, Spain and Russia during his forthcoming visit to Europe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X