യെഡിയൂരപ്പ ബിജെപിയിലേയ്ക്ക് അന്തിമ തീരുമാനം ഉടന്‍?

കര്‍ണാടകയുലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായ യെഡിയൂരപ്പയ്ക്ക് നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനോട് അഭിപ്രായ വ്യത്യാസമില്ല. എന്‍ഡിഎയെ ശക്തപ്പെടുത്തുന്നതിന് വേണ്ടി വളരെയധികം പ്രയത്‌നിച്ച വ്യക്തിയാണ് നരേന്ദ്ര മോഡിയെന്നും യെഡിയൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിക്കേസില്‍ 2011 ല്‍ ആണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെഡിയൂരപ്പയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നത്. പിന്നീട് ബിജെപി വിട്ട് കെജെപി രൂപീകരിച്ചെങ്കിലും കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 225 സീറ്റുകളില്‍ വെറും ആറെണ്ണത്തില്‍ മാത്രം വിജയിക്കാനേ കെജെപിയ്ക്ക് കഴിഞ്ഞുള്ളൂ. ഡിവി സദാനന്ദഗൗഡയുടെ നേതൃത്വത്തിലുള്ള ബിജെപി യൂണിറ്റ് യെഡിയൂരപ്പയെ തിരിച്ചെടുക്കുന്നതിന് വേണ്ടി പ്രയത്‌നിയ്ക്കുന്നുണ്ട്. 2014 പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് യെഡിയൂരപ്പയുടെ സഹായം അനിവാര്യമാണെന്നാണ് അദ്ദേഹത്തെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നത്.












Click it and Unblock the Notifications