കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2047ല്‍ വികസിത ഇന്ത്യ; അഞ്ച് പ്രതിജ്ഞകളുമായി നരേന്ദ്ര മോദി, പ്രസംഗത്തില്‍ ശ്രീനാരായണ ഗുരുവും

Google Oneindia Malayalam News

ന്യൂഡല്‍ഹി: രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്തു. 2047ല്‍ വികസിത ഇന്ത്യ എന്നതാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. അഞ്ച് പ്രതിജ്ഞകളാണ് അദ്ദേഹം പ്രസംഗത്തിനിടെ ഊന്നിപ്പറഞ്ഞത്. സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്‌നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാകണമെങ്കില്‍ ഈ അഞ്ച് കാര്യങ്ങള്‍ പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ടെന്നും മോദി സൂചിപ്പിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 100 വര്‍ഷം തികയുന്ന വേളയില്‍ കൈവരിക്കേണ്ട നേട്ടങ്ങളാണ് മോദി പ്രധാനമായും പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത്.

m

അടുത്ത 25 വര്‍ഷത്തിനകം ഇന്ത്യ വികസിത രാജ്യമാകേണ്ടതുണ്ടെന്ന് മോദി പറഞ്ഞു. യുവാക്കള്‍ അവരുടെ 25 വര്‍ഷം രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സമര്‍പ്പിക്കണം. മാനവകുലത്തിന്റെ വികസനത്തിന് വേണ്ടി നമുക്ക് പ്രവര്‍ത്തിക്കണമെന്നും മോദി പറഞ്ഞു.

കൊളോണിയന്‍ മുന്‍ധാരണകള്‍ ജനങ്ങള്‍ മാറ്റിവെക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. അടിമത്ത മനോഭാവം ഇല്ലാതാക്കണം. മറ്റുള്ളവരെ പോലെയാകാന്‍ ശ്രമിക്കരുത്. ചില സമയങ്ങളില്‍ നമ്മുടെ കഴിവിന് ഭാഷ തടസം നേരിട്ടേക്കാം. രാജ്യത്തെ എല്ലാ ഭാഷകളിലും അഭിമാനം കൊള്ളേണ്ടതുണ്ടെന്നും മോദി പറഞ്ഞു.

രാജ്യത്തിന്റെ പൈതൃകത്തില്‍ അഭിമാനമുള്ളവരാകണം ഓരോ ഇന്ത്യക്കാരനുമെന്ന് മോദി പറഞ്ഞു. നമ്മുടെ പാതകള്‍ യോജിക്കുമ്പോള്‍ മാത്രമേ ഉയരങ്ങളിലേക്ക് പറക്കാന്‍ സാധിക്കൂ. നമ്മള്‍ ഉയര്‍ന്ന് പറന്നാല്‍ മാത്രമേ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കൂവെന്നും മോദി പറഞ്ഞു.

രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ; വരുമാനത്തില്‍ വര്‍ഷം തോറും 90 ശതമാനം വര്‍ധന!രണ്ടാം പാദത്തിലും റെക്കോഡ് ലാഭവിഹിതവുമായി അരാംകോ; വരുമാനത്തില്‍ വര്‍ഷം തോറും 90 ശതമാനം വര്‍ധന!

രാജ്യത്തിന്റെ ഉന്നമനത്തിന് എല്ലാ ഇന്ത്യക്കാരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. ഇന്ത്യയുടെ പുരോഗതിയുടെ മൂലക്കല്ല് സമത്വമാണ്. ഇന്ത്യ ആദ്യം എന്ന മന്ത്രമായിരിക്കണം നമ്മെ നയിക്കേണ്ടത്. ജനങ്ങള്‍ക്കിടയില്‍ സമത്വം നിര്‍ബന്ധമാണ്. സ്ത്രീകളെ ബഹുമാനിക്കുക എന്നത് രാജ്യത്തിന്റെ വളര്‍ച്ചയുടെ പ്രധാന ഘടകമാണ്. നമ്മുടെ സ്ത്രീ ശക്തിയെ പിന്തുണയ്ക്കണമെന്നും മോദി ആവശ്യപ്പെട്ടു.

അഞ്ചാമത്തെ കാര്യം പൗരന്‍മാരുടെ കര്‍ത്തവ്യമാണ്. വൈദ്യുതിയും വെള്ളവും സംരക്ഷിക്കപ്പെടണം. ഇക്കാര്യം ശ്രദ്ധിച്ചാല്‍ വലിയ മാറ്റങ്ങള്‍ പ്രകടകമാകും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വരെ കര്‍ത്തവ്യം കൃത്യമായി നിര്‍വഹിച്ചാല്‍ രാജ്യം പുരോഗതി പ്രാപിക്കും. അച്ചടക്കമുള്ള പൗരന്‍മാരുടെ രാജ്യമാണ് പുരോഗതി പ്രാപിക്കുക എന്നും മോദി ഉണര്‍ത്തി.

ബാപ്പുജി, നെഹ്രു, നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബാബാ സാഹിബ് അംബേദ്കര്‍, സവര്‍ക്കര്‍ എന്നിവരോട് നാം കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ മോചനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവരായിരുന്നു അവര്‍. ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള മഹാന്മാര്‍ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചുവെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
അടുത്ത 25 വര്ഷം യുവാക്കൾ ജീവിതം രാജ്യത്തിനായി സമർപ്പിക്കണം

English summary
Narendra Modi Independence Speech Focus on Five Pledges and 2047 Goal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X