കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രസീലിലുള്ള ആഞ്ജലയെ കാണാന്‍ മോദി ജര്‍മനിയില്‍!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി സ്ഥാനമേറ്റ ശേഷം നരേന്ദ്ര മോദിയുടെ ആദ്യ വിദേശയാത്ര ഭൂട്ടാനിലേക്കായിരുന്നു. എന്നാല്‍ രണ്ടാമത്തെ വിദേശ പര്യടനമായ ബ്രിക്‌സ് ഉച്ചകോടി വലിപ്പം കൊണ്ടും എണ്ണം കൊണ്ടും കുറച്ചുകൂടി വലിയ പരീക്ഷണമായി മോദിക്ക്. ലോകബാങ്കിന് ബദലായി വരുന്ന ബ്രിക്‌സ് ബാങ്കിന്റെ (മിനി ഐഎംഎഫ്) അധ്യക്ഷനായി ഇന്ത്യക്കാരനെ എത്തിക്കാന്‍ കഴിഞ്ഞെങ്കിലും കുറച്ച് മണ്ടത്തരങ്ങളും മോദിജിക്ക് ഈ യാത്രയില്‍ പറ്റി.

ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രസിഡണ്ട് ദില്‍മ റൗസേഫ്, ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമ, റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുടിന്‍ എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തി. മോദിയുടെ ബ്രിക്‌സ് യാത്രാ വിശേഷങ്ങളിലേക്ക്.

മോദി ജര്‍മനിയില്‍

മോദി ജര്‍മനിയില്‍

ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിനെ കാണാന്‍ വേണ്ടി മോദി ബര്‍ലിനില്‍ ഇറങ്ങി. പെട്ടെന്നുള്ള തീരുമാനപ്രകാരമായിരുന്നു മോദിയുടെ ജര്‍മന്‍ സന്ദര്‍ശനം.

മെര്‍ക്കല ബ്രസീലില്‍

മെര്‍ക്കല ബ്രസീലില്‍

ലോകകപ്പ് ഫൈനല്‍ കാണാന്‍ വേണ്ടി ബ്രസീലില്‍ പോയിരിക്കുകയായിരുന്നു ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍. ജര്‍മന്‍ ടീം ഫൈനല്‍ കളിക്കുമ്പോള്‍ അത് കാണാന്‍ ജര്‍മന്‍ ചാന്‍സലര്‍ പോകുമെന്ന കാര്യം മുന്‍കൂട്ടി കാണാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞില്ല.

പുടിനെ കാണാനും കാത്തിരിപ്പ്

പുടിനെ കാണാനും കാത്തിരിപ്പ്

ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിങിനെ കണ്ടതിന് ശേഷം റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡ്മിര്‍ പുടിനെ കാണാനായി ഫോര്‍ട്ടലേസയില്‍ മോദി കാത്തുനിന്നു. എന്നാല്‍ പുടിന്‍ അതേസമയത്ത് ബ്രസീലിയയില്‍ പ്രസിഡണ്ട് ദില്‍മ റൗസേഫുമായി കൂടിക്കാഴ്ചയിലായിരുന്നു. ഇതും സമയ ക്രമീകരണത്തിന്റെ പിഴവായി.

റഷ്യ അടുത്ത സുഹൃത്ത്

റഷ്യ അടുത്ത സുഹൃത്ത്

എന്തായാലും വഌഡ്മിര്‍ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ കൊച്ചുകുട്ടികള്‍ക്ക് പോലും റഷ്യ തങ്ങളുടെ അടുത്ത സുഹൃത്താണ് എന്നറിയാമെന്ന് മോദി പുടിനെ ധരിപ്പിച്ചു.

വെല്‍ഡണ്‍ മോദീ

വെല്‍ഡണ്‍ മോദീ

ലോകസ്ഭ തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തില്‍ മോദിയെ പുടിന്‍ അഭിനന്ദിച്ചു. റഷ്യയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന കൂടംകുളം ന്യൂക്ലിയര്‍ പ്ലാന്റ് കാണാന്‍ മോദി പുടിനെ ക്ഷണിച്ചു.

ദില്‍മ റൗസേഫിനൊപ്പം

ദില്‍മ റൗസേഫിനൊപ്പം

ബ്രസീല്‍ പ്രസിഡണ്ട് ദില്‍മ റൗസേഫിനൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇത് ബ്രിക്‌സ് ശക്തി

ഇത് ബ്രിക്‌സ് ശക്തി

ബ്രസീലിലെ ഫോര്‍ട്ടലേസയില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രസിഡണ്ട് ദില്‍മ റൗസേഫ്, ചൈനീസ് പ്രസിഡണ്ട് സി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമ, റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുടിന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്ക് ചൈനയില്‍

ബാങ്ക് ചൈനയില്‍

മിനി ഐഎംഎഫിന്റെ ആസ്ഥാനം ഇന്ത്യയില്‍ വേണമെന്നായിരുന്നു നമ്മുടെ താല്‍പര്യം. എന്നാല്‍ ചൈനയിലെ ഷാങ്ഹായ് ആയിരിക്കും ബാങ്കിന്റെ ആസ്ഥാനം.

English summary
Narendra Modi was stood up by Angela Merkel on his way to Brazil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X