കശ്മീർ നിയമസഭയിൽ പാകിസ്താന് ജയ് വിളിച്ച് എംഎൽഎ! നാടകീയ രംഗങ്ങൾ... വിവാദം കത്തുന്നു...

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗർ: സുഞ്ച്വാനിലെ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീർ നിയമസഭയിൽ നാടകീയ രംഗങ്ങൾ. നാഷണൽ കോൺഫറൻസ് എംഎൽഎയുടെ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങളാണ് നിയമസഭയ്ക്കകത്തും പുറത്തും വിവാദമായത്.

വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു

സോനാവരി മണ്ഡലത്തിലെ നാഷണൽ കോൺഫറൻസ് എംഎൽഎ അക്ബർ ലോണെയാണ് നിയമസഭയിൽ പാകിസ്താൻ കീ ജയ് മുദ്രാവാക്യം മുഴക്കിയത്. സഭാ സമ്മേളനം പുരോഗമിക്കുന്നതിനിടെയായിരുന്നു അക്ബർ ലോണെയുടെ മുദ്രാവാക്യം വിളി. എന്നാൽ അക്ബർ ലോണെയുടെ വിവാദ മുദ്രാവാക്യത്തെ നാഷണൽ കോൺഫറൻസിന്റെ മറ്റു നേതാക്കളെല്ലാം ഒന്നടങ്കം തള്ളിക്കളഞ്ഞു.

 ബിജെപി എംഎൽഎമാർ...

ബിജെപി എംഎൽഎമാർ...

സുഞ്ച്വാനിലെ സൈനിക ക്യാമ്പിനുള്ളിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയായിരുന്നു കശ്മീർ നിയമസഭയ്ക്കുള്ളിൽ അസാധാരണ സംഭവങ്ങൾ അരങ്ങേറിയത്. സുഞ്ച്വാനിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ പാകിസ്താൻ വിരുദ്ധ മുദ്രാവാക്യം വിളിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

 അക്ബർ ലോണെ...

അക്ബർ ലോണെ...

ബിജെപി അംഗങ്ങൾ പാകിസ്താൻ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചതിന് പിന്നാലെയായിരുന്നു അക്ബർ ലോണെയുടെ പാകിസ്താൻ കീ ജയ് വിളികളുയർന്നത്. നിയമസഭയ്ക്കുള്ളിൽ നാഷണൽ കോൺഫറൻസ് എംഎൽഎ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചത് ഏവരെയും ഞെട്ടിച്ചു.

 പ്രതികരണം...

പ്രതികരണം...

പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളി വിവാദമായതോടെ അക്ബർ ലോണെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ബിജെപി എംഎൽഎമാരുടെ പ്രകോപനത്തെ തുടർന്നാണ് മുദ്രാവാക്യം വിളിച്ചതെന്നും, ഇത് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടാണെന്നും, മറ്റാർക്കെങ്കിലും ഇതിൽ പ്രശ്നങ്ങളുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഫാറൂഖ് അബ്ദുള്ള...

ഫാറൂഖ് അബ്ദുള്ള...

അക്ബർ ലോണെയുടെ മുദ്രാവാക്യം വിവാദമായതോടെ നാഷണൽ കോൺഫറൻസ് വക്താക്കളും പ്രതികരണവുമായി രംഗത്തെത്തി. അക്ബർ ലോണെയുടെ മുദ്രാവാക്യം അംഗീകരിക്കാനാകില്ലെന്നും, അദ്ദേഹത്തിന്റെ നടപടികൾ പാർട്ടി പൂർണ്ണമായും തള്ളിക്കളയുന്നതായും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു.

 ഭീകരവാദം...

ഭീകരവാദം...

അക്ബർ ലോണെയുടെ നിലപാടിനെ തള്ളിക്കളഞ്ഞ ഫാറൂഖ് അബ്ദുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പാകിസ്താന് മുന്നറിയിപ്പും നൽകി. കശ്മീരിലെ ഭീകരവാദത്തിന് പിന്നിൽ പാകിസ്താനാണെന്നും, ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാകിസ്താൻ ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

 കൂടുതൽ പറയാനില്ല...

കൂടുതൽ പറയാനില്ല...

സുഞ്ച്വാനിൽ ഭീകരാക്രമണം നടക്കുന്നതിനിടെ ഇത്തരം മുദ്രാവാക്യങ്ങളിലല്ല നമ്മൾ ശ്രദ്ധിക്കേണ്ടതെന്നായിരുന്നു നാഷണൽ കോൺഫറൻസിന്റെ മുതിർന്ന നേതാവായ ഒമർ അബ്ദുള്ളയുടെ പ്രതികരണം. ഇക്കാര്യത്തിൽ പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള പറഞ്ഞതിൽ കൂടുതൽ തനിക്കൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു...

ചൂളൈമേട്ടിലെ ചായക്കടക്കാരനിൽ നിന്ന് ഗുണ്ട ബിനുവായ ബിന്നി പാപ്പച്ചൻ! റീഎൻട്രിക്ക് ഒരുങ്ങവെ കഷ്ടകാലം..

English summary
national conference mla raises pro pakistan slogans in assembly.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്