കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധമിരമ്പി ദേശീയ പുരസ്കാര വിതരണ വേദി.. സ്മൃതി ഇറാനിയെ ബഹിഷ്കരിച്ച് 68 ജേതാക്കൾ

Google Oneindia Malayalam News

ദില്ലി: 65 വര്‍ഷത്തെ ദേശീയ അവാര്‍ഡ് വിതരണ ചരിത്രത്തില്‍ ഇതുവരെ കാണാത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ദില്ലിയിലെ വിഗ്യാന്‍ ഭവനില്‍ പുരസ്‌കാര വിതരണം പുരോഗമിക്കുന്നത്. മുഴുവന്‍ പുരസ്‌കാരങ്ങളും രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിതരണം ചെയ്യുന്ന പതിവ് തെറ്റിച്ചതില്‍ പ്രതിഷേധിച്ച് എഴുപതോളം പുരസ്‌ക്കാര ജേതാക്കളാണ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

ദേശീയ പുരസ്‌കാര നേട്ടത്തില്‍ മലയാളത്തിന് അഭിമാനമായി മാറിയ ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവരടക്കമുള്ളവരാണ് ബിജെപി മന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാനില്ലെന്ന നിലപാടെടുത്ത് ചടങ്ങ് ബഹിഷ്‌ക്കരിച്ചിരിക്കുന്നത്.

പ്രതിഷേധ വേദി

പ്രതിഷേധ വേദി

ദേശീയ പുരസ്ക്കാര വിതരണം തുടങ്ങിയ കാലത്ത് മുതൽ അതത് രാഷ്ട്രപതിമാരാണ് എല്ലാ ജേതാക്കൾക്കമുളള പുരസ്ക്കാരങ്ങൾ വിതരണം ചെയ്യുക പതിവ്. എന്നാൽ ഇത്തവണ ആ പതിവ് തെറ്റിച്ച് പതിനൊന്ന് പേർക്കുള്ള പുരസ്കാരങ്ങൾ മാത്രമാണ് രാഷ്ട്രപതി വിതരണം ചെയ്യുകയെന്ന് കേന്ദ്രം നിലപാടെടുത്തു. മറ്റ് ജേതാക്കൾക്കുള്ള അവാർഡുകൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിതരണം ചെയ്യുമെന്നും കേന്ദ്രം തീരുമാനിച്ചു. ഇതാണ് ചരിത്രത്തിലാദ്യമായി പുരസ്ക്കാര വേദി പ്രതിഷേധ വേദിയാക്കി മാറ്റിയത്.

എഴുപതോളം പേർ വിട്ടുനിന്നു

എഴുപതോളം പേർ വിട്ടുനിന്നു

എല്ലാ പുരസ്ക്കാരങ്ങളും രാഷ്ട്രപതി തന്നെ വിതരണം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാതെയാണ് പ്രതിഷേധിച്ചവരെ ഒഴിവാക്കി കേന്ദ്രം ചടങ്ങുമായി മുന്നോട്ട് പോയത്. മലയാളത്തില്‍ നിന്നും ദേശീയ പുരസ്‌കാരം നേടിയ ഫഹദ് ഫാസില്‍, പാര്‍വ്വതി, സജീവ് പാഴൂര്‍, അനീസ് കെ മാപ്പിള എന്നിവരടക്കമുള്ള മിക്കവാറും ജേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പാര്‍വ്വതിയും ഫഹദും അടക്കമുള്ള ജേതാക്കളെല്ലാം നേരത്തെ തന്നെ ദില്ലിയില്‍ എത്തിയിരുന്നു.

ഫഹദ് ദില്ലി വിട്ടു

ഫഹദ് ദില്ലി വിട്ടു

എന്നാൽ കേന്ദ്രം നിലപാട് മാറ്റാത്ത സ്ഥിതിക്ക് ഫഹദ് ഫാസിൽ ദില്ലി വിട്ടുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വിഗ്യാൻ ഭവനിൽ പുരസ്ക്കാര വിതരണം പുരോമഗമിക്കവേ പ്രതിഷേധക്കാർ വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണ്. തങ്ങൾ അവാർഡ് ബഹിഷ്ക്കരിച്ചിട്ടില്ലെന്നും ചടങ്ങിൽ നിന്നും ഒഴിവായതാണ് എന്നുമാണ് പാർവ്വതി അടക്കമുള്ളവർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചിരിക്കുന്നത്.

അത്താഴ വിരുന്നിലും പങ്കെടുക്കില്ല

അത്താഴ വിരുന്നിലും പങ്കെടുക്കില്ല

പുരസ്കാരം വേദിക്ക് പുറത്ത് വെച്ച് തരികയോ വീട്ടിലെത്തിക്കുകയോ ചെയ്താൽ സ്വീകരിക്കുമെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. രാത്രി അവാർഡ് ജേതാക്കൾക്ക് മന്ത്രിയൊരുക്കുന്ന വിരുന്നിലും പ്രതിഷേധം ഉയർത്തിയ സിനിമാ പ്രവർത്തകർ പങ്കെടുക്കില്ല. അതേസമയം പ്രതിഷേധം ഉയർത്തിയവരെ പൂർണമായും അവഗണിച്ച് കൊണ്ടാണ് കേന്ദ്രം പുരസ്ക്കാര വിതരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പുരസ്ക്കാര വിതരണ വേദിയിൽ നിന്നും പ്രതിഷേധക്കാരുടെ പേരും കസേരയുമടക്കം ഒഴിവാക്കിയാണ് ചടങ്ങ് തുടങ്ങിയത്.

പങ്കെടുത്ത് മൂന്ന് പേർ

പങ്കെടുത്ത് മൂന്ന് പേർ

കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ പങ്കെടുക്കാതെ മൂന്ന് ജേതാക്കള്‍ പുരസ്‌കാരം സ്വീകരിക്കുകയും ചെയ്തു. നിന്നും മികച്ച ഗായകനുള്ള പുരസ്‌ക്കാരം നേടിയ കെജെ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, നിഖില്‍ എസ് പ്രവീണ്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നതിനോട് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് യേശുദാസ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തത്.

കത്തിൽ ഒപ്പിട്ടിരുന്നു

കത്തിൽ ഒപ്പിട്ടിരുന്നു

രാഷ്ട്രപതി പുരസ്‌കാരങ്ങള്‍ വിതരം ചെയ്യാത്തതിലുള്ള പ്രതിഷേധമറിയിച്ച് അവാര്‍ഡ് ജേതാക്കള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പിട്ടിരുന്നു. ഇരുവരും ഏറെ വൈകിയാണ് ഒപ്പിടാന്‍ തയ്യാറായത് തന്നെ. യേശുദാസ് ഒപ്പിട്ടാല്‍ താനും ഇടാം എന്നതായിരുന്നു ജയരാജിന്റെ നിലപാട്. ഇതിന് ശേഷമാണ് ഇരുവരും പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കാതെ ചടങ്ങില്‍ പങ്കെടുത്തത്.

ഫഹദും പാർവ്വതിയുമടങ്ങുന്ന നട്ടെല്ലുള്ള 68 പേർ! യേശുദാസിനേയും ജയരാജിനേയും ഓർത്ത് ലജ്ജിക്കുന്നു!ഫഹദും പാർവ്വതിയുമടങ്ങുന്ന നട്ടെല്ലുള്ള 68 പേർ! യേശുദാസിനേയും ജയരാജിനേയും ഓർത്ത് ലജ്ജിക്കുന്നു!

ജീതുവിനെ വിരാജ് മറ്റൊരാൾക്കൊപ്പം കണ്ടു.. കൊല്ലാനുറപ്പിച്ച് കാത്ത് നിന്നു.. വിരാജിന്റെ പദ്ധതി പുറത്ത്ജീതുവിനെ വിരാജ് മറ്റൊരാൾക്കൊപ്പം കണ്ടു.. കൊല്ലാനുറപ്പിച്ച് കാത്ത് നിന്നു.. വിരാജിന്റെ പദ്ധതി പുറത്ത്

English summary
National Film Award distribution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X