ഹരിത ട്രൈബ്യൂണല്‍ ഇടപെട്ടു... വന്‍കിട കെട്ടിട നിര്‍മാണങ്ങളുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കി

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: വന്‍കിട നിര്‍മാണങ്ങള്‍ക്കായി പാരിസ്ഥിതിക അനുമതിയില്‍ ഇളവ് വരുത്തിയ വിജ്ഞാപനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. കഴിഞ്ഞ വര്‍ഷമാണ് അനുമതിയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ ഇനി ഈ വിജ്ഞാപനം നിലനില്‍ക്കില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടാ മാന്ദ്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്‍ചില ഇളവുകള്‍ കൊണ്ടുവന്നത്. കേന്ദ്രത്തിന്റെ വിജ്ഞാപനത്തിന്റെ മറവില്‍ അനധികൃത നിര്‍മാണങ്ങള്‍ വര്‍ധിക്കുന്നതായി ഹരിത ട്രൈബ്യൂണലിനു ഹര്‍ജി ലഭിച്ചിരുന്നു.

1

ഈ ഹര്‍ജി പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഉത്തരവ് റദ്ദാക്കുന്നതായി ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്. ഹരിത ട്രൈബ്യൂണലിന്റെ പുതിയ ഉത്തരവോടെ നേരത്തേയുള്ള വിജ്ഞാപനത്തെ തുടര്‍ന്നു അനുമതി നേടിയ വന്‍കിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടിവരും.

English summary
National Green tribunal cancels centre's clearance in larger construction

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്