അതിര്‍ത്തിയില്‍ നിന്നും ഗ്രാമവാസികളെ ഒഴിപ്പിക്കുന്നില്ല!!പ്രചരിച്ചത് വ്യാജവാര്‍ത്ത!!

Subscribe to Oneindia Malayalam

ദില്ലി: ഡോക്‌ലാമിനു സമീപമുള്ള ഗ്രാമങ്ങളില്‍ നിന്ന് സൈന്യം ആളുകളെ ഒഴിപ്പിക്കുന്നുവെന്ന വാര്‍ത്ത ഇന്ത്യന്‍ ആര്‍മി നിഷേധിച്ചു. ഡോക് ലാമിനു സമീപമുള്ള നാതാങ്, കുപൂപ്, സുലൂക്ക് എന്നീ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ സൈന്യം ഒഴിപ്പിക്കുകയാണെന്നും ഇവിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാനാണ് നീക്കമെന്നും സംഘര്‍ഷമുണ്ടായാല്‍ ജനങ്ങളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അത്തരത്തിലൊരു കാര്യം പറഞ്ഞിട്ടില്ലെന്നാണ് സൈന്യം വ്യക്തമാക്കിയത്.

എന്നാല്‍ സൈനിക സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സൈന്യം സമ്മതിക്കുന്നു. ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ ഭാഗത്തു നിന്നും എന്തെങ്കിലും നീക്കമുണ്ടായാല്‍ അത് ചെറുക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നുണ്ട്.

പരിഭ്രാന്തി പരത്തരുത്

പരിഭ്രാന്തി പരത്തരുത്

ഇതുവരെ ഗ്രാമങ്ങളൊന്നും ഒഴിപ്പിക്കപ്പെട്ടിട്ടില്ലെന്നും അതിന് ശ്രമിക്കുന്നില്ലെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ ഇടയില്‍ ഭീതി പരത്തരുതെന്നും സൈന്യത്തിലെ ചില ഉയര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും മുന്‍ കരുതലെന്നോണം ആയുധങ്ങളും സൈനിക ശേഷിയും ശക്തമാക്കാനാണ് സൈന്യത്തിന്റെ തീരുമാനം

ടിബറ്റ് അതിര്‍ത്തിയിലേക്ക്

ടിബറ്റ് അതിര്‍ത്തിയിലേക്ക്

ടിബറ്റ് അതിര്‍ത്തിയില്‍ ഇന്ത്യയുടെ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഡോക്‌ലാമില്‍ ഇന്ത്യയുടെ 150 സൈനികരും ചൈനയുടെ 40 സൈനികരും മുഖാഭിമുഖം നില്‍ക്കുകയാണ്. തൊട്ടുപിന്നില്‍ ഇന്ത്യയുടെ 600 സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്. ചൈന മുന്‍നിരക്കു പിന്നിലായി വിന്യസിച്ചിരിക്കുന്നത് 1500 സൈനികരെയാണ്.

പ്രചരിച്ച വാര്‍ത്ത

പ്രചരിച്ച വാര്‍ത്ത

രണ്ടു മാസത്തോളമായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് നാതാങ്. ഗ്രാമവാസികളെ ഒഴിപ്പിച്ച ശേഷം ഇവിടെ ആയിരത്തോളം സൈനികരെ വിന്യസിക്കുമെന്നും യുദ്ധമോ സൈനിക നീക്കമോ ഉണ്ടായാല്‍ പൗരന്‍മാര്‍ സുരക്ഷിതരാക്കാനുമാണ് ഗ്രാമവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ സൈന്യം നിര്‍ദ്ദേശിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സൈന്യം നീങ്ങിത്തുടങ്ങിയെന്ന്

സൈന്യം നീങ്ങിത്തുടങ്ങിയെന്ന്

നാതാങ്ങിലേക്ക് ഇന്ത്യന്‍ സൈനികര്‍ നീങ്ങിത്തുടങ്ങിയതായി ഗ്രാമവാസികള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ ആര്‍മി ഇതു സംബന്ധിച്ച് ഒദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. തങ്ങള്‍ നടത്തുന്ന വാര്‍ഷിക പരേഡിന്റെ ഭാഗമായാണ് നീക്കമെന്നാണ് സൈന്യത്തിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞത്.

വാര്‍ഷിക പരേഡിന്റെ ഭാഗം

വാര്‍ഷിക പരേഡിന്റെ ഭാഗം

സാധാഗരണയായി നടക്കുന്ന വാര്‍ഷിക പരേഡിന്റെ ഭാഗമായി രണ്ട് ഡിവിഷന്‍ ഉദ്യോഗസ്ഥരെ അതിര്‍ത്തിയിലേക്കു നീക്കാറുണ്ടെന്ന് സൈന്യത്തിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായി ഒക്ടോബറിലാണ് ഈ പരേഡ് നടത്താറുള്ളതെങ്കിലും ഇത്തവണ അതിര്‍ത്തിയിലെ പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി ഇത് നേരത്തേ ആക്കിയതാണെന്നും സൈന്യം പറയുന്നു.

യുദ്ധവും സമാധാനവും ഇല്ലാത്ത അവസ്ഥ

യുദ്ധവും സമാധാനവും ഇല്ലാത്ത അവസ്ഥ

സൈന്യം ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ സമാധാനമില്ലാത്ത അവസ്ഥയാണ് സൈനികര്‍ക്കുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ശത്രുവിനോട് നേര്‍ക്കു നേര്‍ നില്‍ക്കുന്ന അവസ്ഥ.

English summary
no evacuation of border villages yet
Please Wait while comments are loading...