കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദാദ്രി സംഭവം; അമ്പലത്തില്‍ പൂജാരിയെ കിട്ടാനില്ല

  • By Anwar Sadath
Google Oneindia Malayalam News

നോയിഡ: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് ഒരാളെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തിനുശേഷം പ്രദേശത്തെ അമ്പലത്തില്‍ പൂജാരിയെ ലഭിക്കാതായി. ദാദ്രിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലഖ് എന്നയാളുടെ വീട്ടില്‍ ബീഫ് സൂക്ഷിച്ചിട്ടുണ്ടെന്ന് മൈക്കിലൂടെ അറിയിച്ചത് ഗ്രാമത്തിലെ അമ്പലത്തിലെ പൂജാരിയായിരുന്നു. താന്‍ തെറ്റായവിവരം നല്‍കിയത് ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നെന്ന് ഇദ്ദേഹം പിന്നീട് വെളിപ്പെടുത്തി.

സുക്ബാര്‍ ദാസ്(65) എന്നയാളായിരുന്നു സംഭവസമയത്ത് ക്ഷേത്രത്തിലെ പൂജാരി. ഇയാളുടെ ആഹ്വാനപ്രകാരമാണ് ലോകമെങ്ങും പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ട ദാദ്രി കൊലപാതകം അരങ്ങേറിയതെന്നും പറയപ്പെടുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ഇയാള്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ എത്തില്ലെന്ന് അറിയിച്ചതോടെയാണ് പുതിയ പൂജാരിക്കുവേണ്ടി തെരച്ചില്‍ ആരംഭിച്ചത്.

dadri

എന്നാല്‍ പ്രദേശം കുപ്രസിദ്ധിയാര്‍ജിച്ചതാണെന്നറിഞ്ഞതോടെ പൂജാരിമാര്‍ ദാദ്രിയിലെത്താന്‍ മടിക്കുകയാണ്. പോലീസ് നടപടിയുണ്ടായേക്കുമെന്നും പലര്‍ക്കും ഭയമുണ്ട്. ദാദ്രി സംഭവത്തിന് മുന്‍പ് ഒട്ടേറെപേര്‍ ദിവസം ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. എന്നാലിപ്പോള്‍ വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇവിടെ എത്തുന്നുള്ളൂ എന്നാണ് വിവരം.

സപ്തംബര്‍ 28നാണ് രാജ്യത്തെ നടുക്കിയ ദാദ്രി സംഭവം അരങ്ങേറുന്നത്. മുഹമ്മദ് അഖ്‌ലഖ് എന്ന 58കാരന്‍ തന്റെ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഒരുസംഘം ഹിന്ദു തീവ്രവാദികള്‍ അക്രമം നടത്തുകയായിരുന്നു. മുഹമ്മദ് അഖ്‌ലാഖ് അക്രമത്തില്‍ മരിക്കുകയും മകന്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, അഖ്‌ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചത് ആട്ടിറച്ചിയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

English summary
no priest wants to take charge in Dadri, Dadri lynching incident, no priest wants to take charge of the dadri temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X